ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ഗായകനും സംഗീത സംവിധായകനും എല്ലാമായ അക്ബർ ഖാൻ. ഇമേജ് നോക്കാതെ നിന്ന് കളിക്കുന്ന മത്സരാർത്ഥി കൂടിയാണ്. അടുത്തിടെ അക്ബറിനെ കുറിച്ച് സഹമത്സരാർത്ഥി അനു പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. അക്ബറിന്റെ നോട്ടം തനിക്ക് ഇഷ്ടമല്ലെന്നാണ് അനു പറഞ്ഞത്. ഇപ്പോഴിതാ ഷാനവാസും അക്ബറിന് എതിരെ ഇതേ ആരോപണവുമായി എത്തിയിരിക്കുന്നു.
ജിസേലിനെ വളരെ മോശമായ രീതിയിൽ അക്ബർ നോക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ഷാനവാസ് ആണയിട്ട് പറഞ്ഞു. ജിസേലിനെ കെട്ടിപിടിക്കുന്നതിന് നെവിനെ അക്ബർ വിമർശിച്ചിരുന്നു. അപ്പാനി ശരത്തും അക്ബറും കൂടി നെവിൻ പെൺകുട്ടികളെ ഹഗ് ചെയ്യുന്ന വിഷയം ചർച്ച ചെയ്തിരുന്നു. ബിഗ് ബോസ് ആൾക്കാർ കാണുന്ന ഷോയാണ്. അതുകൊണ്ട് തന്നെ പെൺ പിള്ളാരെ കെട്ടിപിടിക്കുന്നതും ലവ് സീൻ ക്രിയേറ്റ് ചെയ്യുന്നതും പോലുള്ളവ ജനങ്ങളുടെ ഇടയിലേക്ക് പോയാൽ അത് മോശമാവില്ലേ. അതിനോട് താൽപര്യമില്ലെന്ന് നീ പറഞ്ഞ് കൊടുക്കണം എന്നാണ് അക്ബറിനോട് ശരത്ത് പറഞ്ഞത്. അത് അതുപോലെ നെവിനോട് അക്ബർ സൂചിപ്പിക്കുകയും ചെയ്തു. ജിസേൽ എനിക്ക് സഹോദരിയും സുഹൃത്തുമാണ്. ആ രീതിയിലാണ് ഞാൻ കെട്ടിപിടിക്കുന്നത്. പുള്ളിക്കാരിക്ക് കുഴപ്പമില്ലെങ്കിൽ ബാക്കി എന്ത് പറയാനാണ്.
ഞാൻ ഹഗ് ചെയ്യുന്നതിൽ പ്രശ്നമുണ്ടെങ്കിൽ ആരായാലും എന്റെ അടുത്ത് വന്ന് പറയണം. അനുമോളും ശൈത്യയും എന്നെ ഇങ്ങോട്ട് വന്ന് ഹഗ് ചെയ്തിരുന്നു. ഇനി ഇത് ആന്റി ഹഗ് സോണാണെന്ന് ഞാൻ പറയുന്നു. ജിസേലിനെ കെട്ടി പിടിച്ചപ്പോൾ ഏത് ലിമിറ്റാണ് ഞാൻ ക്രോസ് ചെയ്തത് എന്നും നെവിൻ ഹൗസിലെ എല്ലാ മത്സരാർത്ഥികളോടുമായി ചോദിച്ചു. ഓരോരുത്തർക്കും ഓരോ പ്രസ്പെക്ടീവാകും.
എനിക്ക് തോന്നിയതാണ് ഞാൻ പറഞ്ഞത്. അതുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് പ്രശ്നമില്ല എന്നായിരുന്നു ഇതുകേട്ട അക്ബറിന്റെ മറുപടി. ഞാനും അവനും തമ്മിൽ കംഫേർട്ട് സോണുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് വിഷയമല്ലെന്ന് നെവിൻ വിഷയത്തിൽ പ്രതികരിച്ച് ജിസേലും പറഞ്ഞു. ശേഷമാണ് അക്ബറിനെ കുറിച്ച് ജിസേലിനോട് തനിക്ക് തോന്നിയ കാര്യങ്ങൾ ഷാനവാസ് പറഞ്ഞത്.
ഞാൻ കണ്ടിട്ടുണ്ട് വളരെ മോശമായ രീതിയിൽ അക്ബർ ജിസേലിനെ നോക്കുന്നത്. സ്റ്റാർട്ടിങിൽ. ദൈവത്തെ പിടിച്ച് സത്യം ഇടുന്നു. പിന്നെ ഇത‍് ഗെയിമിന്റെ ഭാഗമല്ല. എന്റെ രണ്ട് കണ്ണ് കൊണ്ടുമാണ് കണ്ടത്. ഇവൻ എന്താണ് ഇങ്ങനെ നോക്കുന്നതെന്ന് തോന്നി. അവനെ ഞാൻ നോക്കുന്നത് അവൻ കണ്ടു. മാത്രമല്ല എന്നെ നോക്കി ചിരിക്കുകയും ചെയ്തു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല.
അനിയത്തിയെപ്പോലെ വിചാരിച്ച നോക്കുന്നതായി തോന്നിയില്ല. ഞാൻ ആ നോട്ടമല്ല കണ്ടത് എന്നാണ് ഷാനവാസ് പറഞ്ഞത്. അനിയത്തിയെപ്പോലെ നോക്കിയതാകും. നിങ്ങൾ എന്നെ ദേഷ്യത്തോടെയാണ് നോക്കുന്നത് എന്ന മറുപടിയാണ് ജിസേൽ പറഞ്ഞത്. എന്റെ നോട്ടം ദേഷ്യം കലർന്നതാണോ അല്ലയോ എന്നതല്ല ഇപ്പോൾ വിഷയം. അക്ബറിന്റെ നോട്ടത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്.
അതുകൊണ്ട് എന്റെ നോട്ടത്തെ കുറിച്ച് പറയേണ്ടെന്ന് ഷാനവാസും പറഞ്ഞു. അപ്പാനിയുടേയും അക്ബറിന്റേയും ഗ്യാങ്ങിലാണ് ജിസേൽ. അതുകൊണ്ട് തന്നെ അക്ബറുമായി ഉരസാൻ ജിസേൽ താൽപര്യപ്പെടുന്നില്ലെന്നത് മറുപടികളിൽ നിന്ന് വ്യക്തമാണ്. അക്ബറിന്റെ നോട്ടം ശരിയല്ലെന്ന് അനു പറഞ്ഞപ്പോൾ യുദ്ധഭൂമിയായി ഹൗസ് മാറിയിരുന്നു. അനുവിനെ അത്തരത്തിൽ നോക്കാൻ മാത്രമുള്ള ഗതികേട് തനിക്ക് വന്നിട്ടില്ലെന്നാണ് അക്ബർ അനുവിനുള്ള മറുപടിയായി പറഞ്ഞത്. അനുവുമായി അക്ബർ നിരന്തരം വഴക്കിടാനുള്ള ഒരു കാരണവും ഇതാണ്.
bigboss malayalam Akbar looked at Gisele in a bad way, and Shanavas followed Anu