( moviemax.in ) ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ അനുമോൾക്കെതിരെ തിരിഞ്ഞ് സഹമത്സരാർത്ഥികൾ. അനു മോൾക്കൊപ്പം നിന്ന് പലരെയും വിമർശിച്ച ശെെെത്യ വീക്കെന്റ് എപ്പിസോഡിന് ശേഷം നേരെ തിരിഞ്ഞു. അനുമോളുമായി മാത്രം തനിക്ക് സൗഹൃദമില്ലെന്നും അനുമോൾ പറഞ്ഞ കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ശെെത്യ പറഞ്ഞു. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വീക്കെന്റ് എപ്പിസോഡിൽ അനുമോളെ മോഹൻലാൽ വിമർശിച്ചതോടെ പുറത്ത് അനുമോൾക്ക് നെഗറ്റീവ് ഇമേജാണെന്ന് ധരിച്ചാണ് ശെെത്യ മാറിയതെന്നാണ് അഭിപ്രായങ്ങൾ. അതേസമയം അനുമോൾക്ക് സഹമത്സരാർത്ഥികളിൽ പലരും ധരിക്കുന്നത്ര നെഗറ്റീവ് ഇമേജ് പുറത്തില്ല.
എന്നാൽ അനുമോളെ പിന്തുണയ്ക്കാൻ അധികമാരുമില്ല. ജിസേലിനാണെങ്കിൽ വലിയ പിന്തുണ. ക്യാപ്റ്റൻസി നോമിനേഷനിൽ ഭൂരിഭാഗം പേരും ജിസേലിന് വോട്ട് ചെയ്തു. എല്ലാവരോടും നന്നായി സംസാരിക്കാനും തെറ്റ് പറ്റിയാലും പറഞ്ഞ് നിൽക്കാനും സാധിക്കുന്നയാളാണ് ജിസേൽ. നേരത്തെ ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്തിട്ടുള്ളയാളാണ് ജിസേൽ. ഹിന്ദി ബിഗ് ബോസിലെ മത്സരാർത്ഥികൾക്ക് ഗെയിം നന്നായി കളിക്കാനറിയാം. പല അടവുകളും ഇവർ പയറ്റാറുമുണ്ട്.
വീട്ടുകാരെയെല്ലാം തനിക്കലുകൂലമായി നിർത്തിയത് ജിസേലിന്റെ ഗെയിമാണോ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുണ്ട്. അതേസമയം അനുമോളേക്കാൾ പക്വമായാണ് എല്ലാ വിഷയങ്ങളിലും ജിസേൽ ഇടപെടുന്നത്. ഇത് ജിസേലിന് വലിയ പ്ലസ് ആണ്. എന്നാൽ അനുമോൾ പലപ്പോഴും വെെകാരികമായി സംസാരിക്കുകയും കരയുകയും ചെയ്യുന്നു. ഇത് പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നില്ല. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തമായ നിലപാട് അനുമോളെടുക്കുന്നുണ്ടെന്നാണ് അനുകൂലിക്കുന്നവരുടെ അഭിപ്രായം.
അനുമോൾ ടോയ്ലറ്റ് സീറ്റിൽ യൂറിൻ ഡ്രോപ്പ്സ് കണ്ടത് അഡ്രെസ്സ് ചെയ്തപ്പോൾ അതിനെ സഹ മത്സരാർത്ഥികൾ വകവെക്കാതെ ആ കുട്ടിയെ കളിയാക്കി വിടുന്നത് കണ്ടിരുന്നു. ബിഗ്‌ബോസ് പോലെ ഒരു ഷോ യിൽ സോഷ്യലി പ്രസക്തമായ കാര്യങ്ങൾ കൂടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ആണുങ്ങൾ കുറേ കൂടെ അറിവുള്ളവരാവേണ്ട കാര്യമാണ് അത്. ആ ഹൌസിൽ ഒരു ടോയ്ലറ്റ് ആവും ഉണ്ടാവുക. മാക്സിമം രണ്ട്. സ്ത്രീകൾക്ക് പുരുഷൻമാരെ പോലെ നിന്ന് യൂറിൻ പാസ്സ് ചെയ്യാൻ പറ്റില്ല.
ആണുങ്ങൾ പ്രോപ്പർ ആയി ടോയ്ലറ്റ് സീറ്റ് ക്ലീൻ ആക്കാതെ പോയിട്ട് അതിൽ സ്ത്രീകൾ വന്ന് ഇരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്‌താൽ അത് സ്ത്രീകൾക്ക് പല വിധ ഹെൽത്ത് ഇഷ്യൂസ് ഉണ്ടാക്കും. എന്ത് കൊണ്ടാണ് അതിനെ നിസ്സാര വൽക്കരിച്ചത് എന്ന് മനസ്സിലാകുന്നില്ല. വീട്ടിൽ ചെയ്യുന്നത് തന്നെ ഒരു പബ്ലിക് പ്ലാറ്റഫോമിലും വന്ന് ചെയ്യുന്നു. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടത് ആയിരുന്നു. ഒരുത്തനും ഒരുത്തിയും അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചു കണ്ടില്ല. എല്ലാത്തിനും കുറേ ബഹളം വെച്ചാലും കരഞ്ഞു വിളിച്ചാലും മാസ്സ് കാണിച്ചാലും മാത്രം മതിയെന്നുള്ള രീതിയാണ്. ശെരിക്കും കൊറേ മൊണ്ണകളും വാഴകളും, അനുമോളെ അനുകൂലിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പിങ്ങനെ.
Anumol is isolated in the Bigg Boss house, is it a trap set by Giselle, who knows the game?