(moviemax.in) ഏതൊരാളും സ്വകാര്യതയോടെ സമാധാനമായി ഇരിക്കുന്ന ഇടമാണ് കുളിമുറി, അവിടേക്ക് ഒരു കടുവ അപ്രതീക്ഷിതമായി കടന്നുവന്നാലോ? കുളിമുറിയിലെ ഭിത്തിയിലുണ്ടായിരുന്ന ഒരു ദ്വാരത്തിലൂടെ കടുവ അകത്തേക്ക് എത്തിനോക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് .
"ബിയോണ്ട് ദി വൈൽഡ് ലൈവ്" ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത് . ദൃശ്യങ്ങളിൽ, കുളിമുറിയിലെ ഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ കടുവ ആദ്യം അതിന്റെ കൈകളും പിന്നീട് തലയും അകത്തേക്ക് ഇടുന്നത് കാണാം. ഭയപ്പെടുത്തുന്നതിനു പകരം കൗതുകത്തോടെ അകത്തേക്ക് നോക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും വന്യജീവികൾ അലഞ്ഞുതിരിയുന്നത് ഇന്ത്യയിൽ അസാധാരണമല്ലെന്ന് വീഡിയോ പങ്കുവെച്ച കുറിപ്പുകളിൽ പറയുന്നു. വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വളർത്തു അതേസമയം, കുളിമുറിക്കുള്ളിൽ ഉണ്ടായിരുന്ന ആൾക്കോ കടുവയ്ക്കോ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വീഡിയോയിൽ വ്യക്തമല്ല. അതുപോലെ കൃത്യമായി ഇത് എവിടെ വച്ചാണ് സംഭവിച്ചതെന്ന് കുറിപ്പില്‍ പറയുന്നില്ല .
Viral video of a tiger peeking into a bathroom new