സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറുമായ ബഷീർ ബഷിയുടെ ദാമ്പത്യ ജീവിതം അടുത്തിടെ വീണ്ടും വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. അതിന് കാരണം ബഷീറും രണ്ടാം ഭാര്യ മഷൂറയും ആദ്യ ഭാര്യ ഒപ്പമില്ലാതെ വിദേശയാത്ര നടത്തി എന്നതായിരുന്നു. ബഷീർ ആദ്യ ഭാര്യയെ ഒഴിവാക്കി എന്ന് വരെ പ്രചരിച്ചിരുന്നു. അതിന് എതിരെ പ്രതികരിച്ച് ബഷീറും ഭാര്യമാരും വീഡിയോയും പങ്കുവെച്ചിരുന്നു. നാല് കല്യാണം വരെ കഴിക്കാമെന്നത് മുസ്ലീം ലോയിലുള്ളതാണ്.
അനുവദനീയമായ കാര്യമാണ്. അല്ലാതെ ബഷീർ ബഷിയല്ല ലോ ഉണ്ടാക്കിയത്. ഞങ്ങളുടെ ഡിസിഷൻ ഞങ്ങൾ എടുത്തു. ഞങ്ങളെ കണ്ട് നിങ്ങളും അങ്ങനെ നടക്കണമെന്ന് ഞങ്ങൾ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഞങ്ങളെ കണ്ട് പ്രചോദനം ഉൾക്കൊള്ളാനും പറഞ്ഞിട്ടില്ല എന്നായിരുന്നു ബഷീറും ഭാര്യമാരും പറഞ്ഞത്. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് എതിരെ പ്രതികരിച്ച് ഹലോ മല്ലൂസ് റിയാക്ഷൻസ് എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് വൈറലാകുന്നത്. ഭാര്യ ജീവിച്ചിരിക്കേ അവരെ ചതിച്ച് വേറെ വിവാഹം കഴിക്കുന്നത് മോശമാണെന്ന് വീഡിയോയിൽ പറയുന്നു. ബഷീർ ബഷി വിഷയം ട്രെന്റിങ്ങാണ്. ഇതിൽ കുറച്ച് വ്യൂസും ഫോളോവേഴ്സും വരും എന്ന് കണ്ട് റിയാക്ഷൻ വീഡിയോ ചെയ്യുന്നവരുണ്ട്.
അതുപോലെ ഇവരുടെ വീഡിയോകൾക്ക് റിയാക്ഷൻ ചെയ്യുന്ന ടോപ്പ് യുട്യൂബേഴ്സിൽ ചിലരുമുണ്ട്. ഈ വീഡിയോ ചെയ്തതിന്റെ പേരിൽ എനിക്ക് വരാൻ പോകുന്ന കമന്റ്സും തെറിവിളികളും എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ബഷീറിന്റെ ആദ്യ ഭാര്യ ഒരു വ്ലോഗിൽ ഒരു കാര്യം പറഞ്ഞിരുന്നു... രണ്ടാം ഭാര്യ മഷൂറയുമായി ബഷീർ വിദേശത്ത് യാത്ര പോയി എന്നായിരുന്നു അത്.
അതിനുശേഷം സുഹാനയെ ബഷീർ ഒറ്റയ്ക്കിട്ട് പോയി എന്നതടക്കമുള്ള കമന്റുകളും വീഡിയോയും വന്നിരുന്നു. അതിന് എതിരെ പ്രതികരിച്ച് ബഷീർ ഇട്ട വീഡിയോയിൽ പറയുന്ന ഒരു കാര്യം എന്നെ ട്രിഗർ ചെയ്തു. അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ ഞാൻ പറയുന്നത്. നാല് കെട്ടാമെന്ന് മുസ്ലീം ലോയിലുണ്ടെന്നാണ് ബഷീർ പറഞ്ഞത്. ബഷീർ ബഷിയല്ല മുസ്ലീം ലോ ഉണ്ടാക്കിയതെന്ന് വിവരമുള്ള ആളുകൾക്കെല്ലാം അറിയാം. ബഷീർ ഈ വീഡിയോ കാണുകയാണെങ്കിൽ അറിയാനായി ഒരു കാര്യം പറയട്ടെ... മുസ്ലീം ലോയിൽ എവിടെയാണ് സാർ ഇങ്ങനൊരു കാര്യം പറഞ്ഞ് വെച്ചിരിക്കുന്നത്. അങ്ങനൊരു ലോ ഞാൻ കണ്ടിട്ടില്ലല്ലോ. ഞാൻ അത്ര പണ്ഡിതനൊന്നും അല്ല. എങ്കിലും പറയട്ടെ. അങ്ങനൊരു സാധനം ഞാൻ കേട്ടിട്ടില്ല.
അത് മുസ്ലീം വിരോധികളും മതഭ്രാന്ത് പിടിച്ച് നടക്കുന്നവരും ഉണ്ടാക്കിയിട്ടിട്ടുള്ള കുപ്രചരണങ്ങൾ മാത്രമാണ്. സിംപിളായി പറഞ്ഞാൽ ഇത്രേയുള്ളു... ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോൾ അവിടെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല, എല്ലാം സ്മൂത്തായി പോകുന്നുണ്ടെങ്കിൽ വേറൊരു പെൺകുട്ടിയെ പ്രേമിച്ച് കെട്ടി കൊണ്ടുവന്നിട്ട് ആദ്യത്തെ ഭാര്യയോട് മോളെ ഇത് എന്റെ രണ്ടാമത്തെ ഭാര്യയാണ് എന്ന് പറയുന്നത് മോശം പ്രവൃത്തിയാണ്. നിങ്ങൾ അത് കണ്ടന്റാക്കി മാർക്കറ്റ് ചെയ്ത് വ്ലോഗും കാര്യങ്ങളുമൊക്കെയായി ഹിറ്റാക്കി നിങ്ങൾക്ക് കാശ് കിട്ടുന്നുണ്ടാകും. ഇതെല്ലാം കാണുന്ന പൊട്ടന്മാരായിട്ടുള്ള ആളുകളോടാണ് എനിക്ക് പറയാനുള്ളത്. മുസ്ലീം ലോ പ്രകാരം അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. ഭാര്യ മരിച്ച് പോയാലോ, രോഗാവസ്ഥയിൽ ആയാലോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ വേറെ വിവാഹം കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ കഴിക്കാം.
അല്ലാതെ ഭാര്യ ജീവിച്ചിരിക്കേ.... ലീഗലി മാരീഡായിട്ടുള്ള ഒരു ലേഡി ഉള്ളപ്പോൾ അവരെ ചതിച്ചുകൊണ്ടോ അല്ലെങ്കിൽ അവരോട് പറയാതെയോ അവരുടെ സമ്മതം ഇല്ലാതെയോ വേറൊരു വിവാഹം കഴിക്കുന്നത്. ഏത് മതത്തിലായാലും മോശം പ്രവൃത്തി തന്നെയാണെന്ന് പറഞ്ഞാണ് വീഡിയോ അവസാനിച്ചത്.
youtuber reaction video against basheerbashi and wifes latest video