( moviemax.in ) മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. ഭർത്താവിന്റേയും അമ്മയുടേയും മരണശേഷം നടിക്ക് എല്ലാമെല്ലാം മകൾ സൗഭാഗ്യയും മരുമകൻ അർജുനും കൊച്ചുമകൾ സുദർശനയുമാണ്. അർജുനെ മരുമകനായിട്ടല്ല സ്വന്തം മകനെപ്പോലെയാണ് താര കല്യാൺ സ്നേഹിക്കുന്നതെന്ന് ഇവരുടെ വ്ലോഗുകൾ സ്ഥിരമായി കാണുന്നവർക്ക് അറിയാം. എന്നാൽ അശ്ലീല ചുവയുടെ എല്ലാ കാര്യങ്ങളേയും സമീപിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഇവരുടെ കുടുംബത്തിന്റെ കൂട്ടായ്മയെ വിമർശിക്കാറുണ്ട്.
ഇത്തവണയും താരയും അർജുനും ഒരുമിച്ചുള്ള ഒരു വീഡിയോയ്ക്ക് വായിച്ചാൽ അറപ്പ് തോന്നുന്ന കമന്റുകളാണ് ചില ആളുകൾ കുറിച്ചത്. കഴിഞ്ഞ ദിവസം താര കല്യാണും മകളും സംഘവും ചേർന്ന് നടത്തിയ ഡാൻസ് പെർഫോമൻസിൽ നിന്നുള്ളതാണ് വീഡിയോ. പരിപാടിക്കായി ഒരുങ്ങി തയ്യാറായി എത്തിയ താര കല്യാണിനെ അർജുൻ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നതും തമാശ പറഞ്ഞ് കവിളിൽ കടിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറെയും മോശം കമന്റുകളായിരുന്നു. താര കല്യാൺ-അർജുൻ ബോണ്ടിന് മറ്റ് പല മാനങ്ങളും നൽകിയായിരുന്നു കമന്റുകൾ.
ഇതിന് എതിരെ പ്രതികരിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കമന്റ് ബോക്സ് കണ്ടശേഷം മലയാളി ആണെന്നതിൽ പോലും ലജ്ജ തോന്നി എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. ഈ ഒരു പോസ്റ്റ് ഇടാതിരിക്കാൻ തോന്നുന്നില്ല. താര കല്യാണും മോളും മരുമകനും കൂടിയുള്ള ഒരു വീഡിയോ കാണാൻ ഇടയായി. അതിൽ അവരുടെ പരസ്പരമുള്ള സംസാരവും സ്നേഹവും എല്ലാമാണ് കാണാൻ കഴിയുന്നത്.
അതിൽ മരുമകൻ, അമ്മ എന്തോ തമാശ പറഞ്ഞപ്പോൾ കവിളിൽ കടിക്കുന്നുണ്ട്. ഈ കടിച്ചതിനെ വളരെ മോശം കമന്റുകൾ കൊണ്ടാണ് സോ കോൾഡ് മലയാളീസ് ആഘോഷമാക്കിയിട്ടുള്ളത്. അതിൽ ചിലത് ഇങ്ങനെയായിരുന്നു...
ഇതൊന്നും അത്ര നല്ലതായി തോന്നുന്നില്ല. നാളെ കൂടെ കിടക്കുമ്പോഴും പറയണം, പെറ്റ് വളർത്തിയ അമ്മയക്ക് ഒരു കുഞ്ഞിന്റെ അച്ഛനായ മകൻ ഇതുപോലെ കവിളിൽ കടിക്കുന്നത് എവിടെയെങ്കിലും ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കമെന്റിൽ എഴുതു, ഇന്നവൻ കവിളിൽ കടിച്ചു... നാളെ?, ഒരിക്കലും അമ്മായിയാമ്മയും മരുമക്കളും ഇങ്ങനെ ആകില്ല. പ്രത്യേകിച്ച് ആണ്മക്കൾ... കഷ്ടം, തെറ്റ്... മോശമെന്ന് പറയുന്നില്ല. എങ്കിലും പൊതുസ്ഥലത്ത് വേണ്ട എന്നേയുള്ളു... എന്നിങ്ങനെയായിരുന്നു. ഇതൊക്കെ അതിലെ വളരെ കുറച്ച് കമന്റുകൾ മാത്രമാണ്.
ഈ കമന്റ്സ് വായിച്ചപ്പോൾ മലയാളി ആയതിൽ ശരിക്കും ലജ്ജ തോന്നി. ആദ്യം മുതൽ ഇവരുടെ കുടുംബത്തെ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് ഒരുപാട് ഇഷ്ടാണ് ഇവരുടെ ബോണ്ടിങ്. എത്ര മനോഹരമായിട്ടാണ് അവരുടെ ബന്ധം പോകുന്നത്. ഒരു അമ്മ-മകൻ ബന്ധത്തെ എന്തിനാണ് ഇങ്ങനെ അശ്ലീലച്ചുവയോടെ കാണുന്നത്?. നമ്മൾ മലയാളികൾ ഇങ്ങനെ തരാം തഴരുത്.
ഇങ്ങനെ ഉള്ള കമന്റ് ഇടുന്നവർ അമ്മയേയും ഭാര്യയേയും പെങ്ങളേയും അല്ലാതെ വേറെ ആരെയെങ്കിലും കണ്ടാൽ മോശം കണ്ണോടെയാണോ നോക്കുക?. എന്തിനാണ് ഇത്രേം ഹേറ്റ് സ്പ്രെഡ് ചെയ്യുന്നത്?. ഇത്രയും കേട്ടുകഥകൾ മെനയുന്നത്?. ഇതൊക്കെ വായിച്ചിട്ടും ഇനിയും സൂര്യൻ ഉദിക്കാത്ത മനുഷ്യന്മാർ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നാലും നിങ്ങൾ ആരും നിങ്ങൾക്ക് അറിയാത്ത കാര്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കരുത് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിലെ വാക്കുകളെ അനുകൂലിച്ചാണ് കമന്റുകൾ. താരാ കല്യാൺ അർജുന്റെ ഗുരുവാണ്... അമ്മയാണ്. ആ സ്റ്റുഡന്റിനെ നന്നായി അറിയാവുന്നത് കൊണ്ടാണ് താര സ്വന്തം മകളെ അർജുന് നൽകിയത്, മകൾക്കും അമ്മയ്ക്കും വേണ്ടി ജീവിച്ച അവരെ പൊന്നുപോലെ കരുതുന്ന ഒരു മരുമകനെ ദൈവം കനിഞ്ഞ് കൊടുത്തതാണ് എന്നിങ്ങനെയാണ് താരയുടെ കുടുംബത്തെ പിന്തുണച്ച് ആളുകൾ കുറിച്ചത്.
viral reaction writeup about hatred against tharakalyan and her son in law arjun