വായിലിട്ട സ്പൂൺ ചായയിലിട്ട് ഇളക്കി ജിസേൽ; തുപ്പിയ ചായ കൊടുത്ത ജാസ്മിൻ, വൃത്തിയില്ലായ്മയെ ക്രൂശിച്ചവർക്ക് ഇപ്പോൾ പ്രതികരണമില്ല?

വായിലിട്ട സ്പൂൺ ചായയിലിട്ട് ഇളക്കി ജിസേൽ; തുപ്പിയ ചായ കൊടുത്ത ജാസ്മിൻ, വൃത്തിയില്ലായ്മയെ ക്രൂശിച്ചവർക്ക് ഇപ്പോൾ പ്രതികരണമില്ല?
Aug 16, 2025 03:01 PM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ജിസേൽ തക്രാൽ. പാതി മലയാളിയായ ജിസേൽ ഹിന്ദി ബി​ഗ് ബോസിലെ മുൻ മത്സരാർത്ഥിയായിരുന്നു. തുടക്കത്തിൽ ജിസേൽ എന്ന മത്സരാർത്ഥിയെ കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഹൗസിൽ കയറി ഒരു ദിവസത്തിനുള്ളിൽ തന്നെ താൻ എത്രത്തോളം ശക്തയായ മത്സരാർത്ഥിയാണെന്ന് ജിസേൽ തെളിയിച്ചു.

ഹൗസിനുള്ളിലെ ആൺ-പെൺ വ്യത്യാസമില്ലാതെ ഭൂരിഭാ​ഗം മത്സരാർത്ഥികളും ജിസേലിന് പിന്തുണ നൽകിയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് താരത്തിന്റെ റൂൾ ബ്രേക്ക് പോലും ഹൗസിൽ ചർച്ച വിഷയമാകുന്നില്ല. ഇപ്പോഴിതാ ജിസേലിന്റെ ഒരു വീഡിയോയാണ് ബിബി ഫാൻസ് ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതും ചർച്ചയാകുന്നതും. പത്തിരുപതോളം ആളുകൾ ഒരുമിച്ച് അടച്ചിട്ട ഒരു വീട്ടിൽ നൂറ് ദിവസത്തോളം സർവൈവ് ചെയ്യുക എന്നതാണ് ബി​ഗ് ബോസ് ഷോ.

അതുകൊണ്ട് തന്നെ വൃത്തിക്ക് വളരെ അധികം പ്രധാന്യമുണ്ട്. അല്ലാത്തപക്ഷം രോ​ഗങ്ങൾ അതിവേ​ഗത്തിൽ വരും. ഭക്ഷണം പാകം ചെയ്യുമ്പോൾ അടക്കം അതിന്റേതായ ശുചിത്വം പാലിക്കാൻ പൊതുവെ മത്സരാർത്ഥികൾ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ പൊതുജനം ചർച്ച ചെയ്തത് മത്സരാർത്ഥികളുടെ വൃത്തിയില്ലായ്മയായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ട്രോളും വിമർശനവും ലഭിച്ചത് സെക്കന്റ് റണ്ണറപ്പായ ജാസ്മിൻ ജാഫറിനായിരുന്നു.


ബാത്ത് റൂമിൽ അടക്കം ചെരുപ്പിടാതെ പ്രവേശിച്ചശേഷം സോഫയിൽ കാൽ കയറ്റിവെച്ച് ഇരിക്കുന്നതും കാലിലെ നഖം വായകൊണ്ട് കടിച്ച് പൊട്ടിക്കുന്നതും അപ്‌സരയ്‌ക്കൊപ്പം ചായ എടുക്കുന്ന സമയത്ത് തുമ്മയിട്ടും അതേ ചായ തന്നെ ഒപ്പമുള്ളവര്‍ക്ക് നല്‍കിയതും ഉപയോ​ഗിച്ച ടിഷ്യു എല്ലായിടത്തും ഉപേക്ഷിക്കുന്നതും ഒക്കെയായിരുന്നു കാരണം.

ചായയിൽ ജാസ്മിൻ തുമ്മിയത് വലിയ വിവാദമായിരുന്നു. സീസൺ ആറ് കഴിഞ്ഞിട്ട് ഒന്നര വർഷമായി എങ്കിലും ജാസ്മിൻ‌ എന്ന പേര് കേൾക്കുമ്പോൾ ബിബി പ്രേക്ഷകരുടെ എല്ലാം മനസിലേക്ക് വരുന്നത് ചായയിൽ തുമ്മുന്ന സീനും ടേസ്റ്റ് കൂടട്ടെ എന്ന ഡയലോ​ഗുമാണ്. ഇപ്പോഴിതാ സമാനമായ ആക്ഷേപമാണ് ജിസേലിന് എതിരെ ഉയരുന്നത്. കിച്ചൺ ടീമിലാണിപ്പോൾ ജിസേൽ.

ചായ ഉണ്ടാക്കിയശേഷം എല്ലാ ചേരുവകളും പാകമാണോയെന്ന് നോക്കാൻ അൽപ്പം സ്പൂണിലെടുത്ത് ജിസേൽ കുടിച്ച് നോക്കുന്നു. ശേഷം അതേ സ്പൂൺ കഴുകപോലും ചെയ്യാതെ വീണ്ടും ചായയിൽ ഇട്ട് ഇളക്കി. സമീപത്ത് ജിസേലിനൊപ്പം നെവിൻ അടക്കം എല്ലാവരും ഉണ്ടായിരുന്നുവെങ്കിലും ആരും ചോദ്യം ചെയ്യുകയോ തെറ്റ് ചൂണ്ടിക്കാണിക്കുകയോ ചെയ്തില്ല. 

വീ‍ഡിയോ വൈറലായതോടെ മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ ജിസേലിന്റെ ഈ പ്രവൃത്തിയുടെ വീഡിയോ വീട്ടുകാർക്ക് കാണിച്ച് കൊടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ജാസ്മിന് ലഭിച്ചത് പോലൊരു വിമർശനം ഈ വിഷയത്തിൽ ബിബി പ്രേക്ഷകരിൽ ഭൂരിഭാ​ഗവും ജിസേലിന് നേരെ തൊടുത്ത് വിടുന്നില്ല. ജിസേലിന് പകരം മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ഈ സംഭവം ഹൗസിൽ മറ്റൊരു വലിയ വഴക്കിന് കാരണമാകുമായിരുന്നു.

കഴിഞ്ഞ ദിവസം ചൂല് ഉപയോ​ഗിച്ചതിന്റെ പേരിൽ അനീഷിനെ ബിന്നി അടക്കമുള്ള സഹമത്സരാർത്ഥികൾ വിമർശിച്ചിരുന്നു. സംസാരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് എതിരെ നിരന്തരം പ്രതികരിക്കുന്നയാളാണ് ബിന്നി. അങ്ങനൊരു സാഹചര്യത്തിൽ ജിസേലിന്റെ പ്രവൃത്തിയോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ആകാംഷയുള്ളതായും കമന്റുകളുണ്ട്. ഇന്നും നാളെയുമാണ് വീക്കെന്റ് എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുക.

ഈ ആഴ്ചയിൽ അനുമോൾ-ജിസേൽ കാറ്റ് ഫൈറ്റാകും മോഹൻലാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുക. കാരണം ഫിസിക്കൽ അസാൾട്ടിന്റെ വക്കുവരെ എത്തിയതായിരുന്നു ഇരുവരുടേയും വഴക്ക്. അനുമോളെ ജിസേൽ കള്ളി എന്ന് വിളിച്ചതാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധം വഷളാകാൻ കാരണമായത്. അതേസമയം ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ അനുവും ജിസേലുമുണ്ട്.

biggboss malayalam season7 viral video related discussion gizelethakral hygiene

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall