(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴ് പതിനെട്ട് മത്സരാർത്ഥികളുമായി രണ്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. ടാഗ് ലൈൻ പോലെ തന്നെ ഏഴിന്റെ പണികളുടെ ഘോഷയാത്രയാണ്. മറ്റുള്ള സീസണുകളിൽ നിന്നും വ്യത്യസ്തമായി വസ്ത്രങ്ങൾ ലഭിക്കണമെങ്കിൽ പോലും ടാസ്ക്കുകളിലൂടെ വിജയിക്കണം. ഏഴാം സീസൺ ആരംഭിച്ച് പതിനാല് ദിവസങ്ങൾ പിന്നിട്ടുവെങ്കിലും ഫേവറേറ്റ്സുകളൊന്നും പ്രേക്ഷകർക്കായിട്ടില്ല. പിആർ വർക്കുകളും യഥാർത്ഥ ബിബി പ്രേക്ഷകർക്കിടയിൽ ഇത്തവണ കാര്യമായി വർക്കാകുന്നുമില്ല.
ഗെയിം കളിക്കുകയും നിലപാടുകൾ പറയുകയും എന്റർടെയ്ൻ ചെയ്യുകയും ചെയ്യുന്നവർക്കൊപ്പമാണ് ഇത്തവണ പ്രേക്ഷകർ. ഈ സീസണിലെ പ്രധാന കണ്ടന്റ് മേക്കേഴ്സും ശക്തരായ മത്സരാർത്ഥികളുമാണ് സീരിയൽ താരം അനുമോളും ഹിന്ദി ബിഗ് ബോസ് സീസണിൽ അടക്കം പങ്കെടുത്തിട്ടുള്ള ജിസേൽ തക്രാലും. ബിഗ് ബോസ് നിയമം ലംഘിച്ച് ജിസേൽ ഇപ്പോഴും മേക്കപ്പ് പ്രോഡക്ട്സുകൾ ഒളിച്ച് വെച്ച് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വീക്കെന്റിൽ മോഹൻലാൽ ജിസേലിന് താക്കീത് നൽകി ശിക്ഷിച്ചുവെങ്കിലും അതേ പ്രവൃത്തി ജിസേൽ തുടരുകയാണ്. ഇതിന് എതിരെ അനുമോൾ പ്രതികരിച്ച് തുടങ്ങിയപ്പോൾ മുതൽ ഇരുവർക്കും ഇടയിൽ ശീതയുദ്ധവും ആരംഭിച്ചു.
കഴിഞ്ഞ ദിവസം ജിസേലിന്റെ അനുവാദമില്ലാത രണ്ട് തവണ അനുമോൾ ജിസേലിന്റെ ബാഗും വസ്തുക്കളും പരിശോധിക്കുക കൂടി ചെയ്തതോടെ പ്രശ്നം വഷളായി. രോഷം വന്ന ജിസേൽ അനുമോൾ സൈക്കോയാണെന്ന് പറയുകയും തെറി വിളിക്കുകയും ചെയ്തിരുന്നു. ഹൗസിൽ ഭൂരിഭാഗവും സ്ത്രീ മത്സരാർത്ഥികൾ ആണെങ്കിൽ കൂടിയും ജിസേലിനാണ് ഹൗസിൽ ഏറ്റവും പിന്തുണ ഉള്ളത്.
ജിസേലിനെ ചോദ്യം ചെയ്യാൻ പുരുഷന്മാരായ മത്സരാർത്ഥികൾക്ക് പോലും ഭയമാണ്. മാത്രമല്ല തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചാലും അതിനെതിരെ സംസാരിച്ച് പിടിച്ച് നിൽക്കാൻ ജിസേലിന് സാധിക്കുന്നുണ്ട്. ബിഗ് ബോസ് റൂൾസ് തെറ്റിച്ച മത്സരാർത്ഥിയായിരുന്നിട്ടും ജിസേലിനെ ക്യാപ്റ്റൻസിയിലേക്ക് വരെ സഹമത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തു. അനുമോൾ ഭക്ഷണം മോഷ്ടിച്ചുവെന്ന് ജിസേൽ പറഞ്ഞതോടെയാണ് പുതിയ വഴക്കിന്റെ ആരംഭം.
ജെയിൽ നോമിനേഷൻ നടക്കുന്ന സമയത്താണ് അനുമോൾ-ജിസേൽ വഴക്ക് നടന്നത്. പതിനെട്ട് മത്സരാർത്ഥികളിൽ അനുവിന് വേണ്ടി സംസാരിച്ചത് ക്യാപ്റ്റനായ ഷാനവാസ് മാത്രമാണ്. അനുവിന്റെ കുറ്റം കണ്ടുപിടിക്കുന്ന സഹമത്സരാർത്ഥികൾ ജിസേലിന്റെ തെറ്റുകൾ ചൂണ്ടി കാണിക്കാൻ ധൈര്യം കാണിക്കാറില്ല. അനു കള്ളിയാണ്. എന്റെ പ്രൈവസി സ്പേസായ ബെഡ്ഡിൽ എത്തി പരിശോധന നടത്തി എന്നാണ് ജിസേൽ അനുവിന് എതിരെ ആരോപിച്ചത്.
പറയാൻ പാടില്ലാത്ത ചീത്ത ജിസേൽ തന്നെ വിളിച്ചുവെന്ന് അനുവും തിരിച്ചടിച്ചു. അതോടെ അനു റൊട്ടി മോഷ്ടിച്ചുവെന്നത് ജിസേൽ വീണ്ടും ആവർത്തിച്ച് ആരോപിച്ചു. അതോടെ അനു രോഷാകുലയായി. നീ കണ്ടോ ഞാൻ കട്ട് എടുക്കുന്നത്? എന്ന് ചോദിച്ച് ജിസേലിന് അടുത്തേക്ക് പാഞ്ഞടുത്ത അനു കൈയ്യിൽ അടിച്ചു. മോഷണ കുറ്റം തന്റെ മേൽ വന്നതാണ് അനുവിനെ പ്രകോപിതയാക്കിയത്.
ദേഷ്യവും സങ്കടവും അടക്കാൻ കഴിയാതെ ആയതോടെ അനുമോൾ അലറി കരച്ചിലും നിലവിളിയുമായി. അനു അടിച്ചത് ഫിസിക്കൽ അറ്റാക്കാണെന്ന് ജിസേൽ ബിഗ് ബോസിനോട് പരാതിപ്പെട്ടു. ജിസേൽ ശക്തമായ നടപടി ആവശ്യപ്പെട്ടാൽ അനുമോൾക്ക് പുറത്ത് പോകേണ്ടി വരികയോ യെല്ലോ കാർഡ് ലഭിക്കുകയോ ചെയ്യും. അനു അടിച്ചത് പരാതിപ്പെടാൻ ജിസേലിന് സപ്പോർട്ടായി ശരത്ത് അടക്കമുള്ള മത്സരാർത്ഥികളുണ്ട്.
വീക്കെന്റ് എപ്പിസോഡിലാകും അനു-ജിസേൽ വിഷയം മോഹൻലാൽ ചർച്ച ചെയ്യുക. അതിനുശേഷം നടപടി ഉണ്ടായേക്കും. അനു പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഹൗസിലെ ഭൂരിഭാഗം മത്സരാർത്ഥികളും. ശൈത്യയും മറ്റ് ചിലരും മാത്രമാണ് അനുവിനെ പിന്തുണയ്ക്കുന്നത്.
biggboss malayalam season7 did anumol hit gizelethakral