സിബിൻ- ആര്യ ബഡായി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്. അതിനിടെ, തന്റെ ആദ്യ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിബിൻ. ജീവിതത്തിൽ താൻ പ്രഥമപരിഗണന കൊടുക്കുന്നയാൾ തന്റെ മകൻ റയാൻ ആണെന്നും അവനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും താരം പറയുന്നു.
''മോന് രണ്ട് വയസ് കഴിഞ്ഞപ്പോളാണ് എന്റെ അടുത്ത് നിന്ന് കൊണ്ടുപോകുന്നത്. ബാംഗ്ലൂരിലായിരുന്നു അവർ താമസിച്ചിരുന്നത്. അവിടെ കൊണ്ടുചെന്നാക്കിയത് ഞാനാണ്. ചേച്ചിയുടെ അടുക്കൽ പോകണമെന്നു പറഞ്ഞപ്പോൾ ഞാൻ കൊണ്ടുപോയി വിട്ടു. പിന്നീട് എനിക്കു മനസിലായി തിരിച്ചു വരാൻ ഉദ്ദേശമില്ലെന്ന്. അന്നെനിക്ക് വലിയ സാമ്പത്തികശേഷി പോലും ഇല്ല. എന്നിട്ടും പറ്റുമ്പോഴെല്ലാം ഞാൻ അവനെ കാണാൻ പോകുമായിരുന്നു. പിന്നീട് മകനെ എന്നെ കാണിക്കാതെയായി. അവരുടെ ഫ്ലാറ്റിന്റ കാർ പാർക്കിങ് ഏരിയയിൽ വെച്ചും ടെറസിൽ വെച്ചുമൊക്കെയാണ് ഞാൻ മോനെ കണ്ടിരുന്നത്.
ഞാനും മുൻഭാര്യയുമായി സംസാരിച്ച കോൾ റെക്കോർഡുകൾ, കൂട്ടുകാരുമായി സംസാരിച്ച കോൾ റെക്കോർഡുകൾ, ഇതെല്ലാം അവൾ എടുത്തുവെച്ചിരുന്നു. പിന്നീട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലൂടെ പുറത്തു വിട്ടു. മോനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളിക്കാരിക്ക് ഞാൻ ദിവസവും നിരവധി മെസേജുകൾ അയക്കും. വിളിക്കും. പക്ഷേ പുള്ളിക്കാരി ഫോൺ എടുക്കില്ല. പക്ഷെ കാശ് വരാൻ വൈകിയാൽ പുള്ളിക്കാരി വിളിക്കും, യുട്യൂബിൽ കമന്റിടും.
ഞാൻ കുറച്ച് മാസം മുമ്പ് മോനെ പോയി കണ്ടിരുന്നു. അടുത്ത നിമിഷം അവിടെ നടന്നതും ഞാനും മോനും സംസാരിച്ചതും അടക്കമുള്ള കാര്യങ്ങൾ വേറൊരാൾ യുട്യൂബ് ചാനലിൽ വന്ന് ഇരുന്ന് പറയുന്നത് ഞാൻ കണ്ടു. അയാൾ എങ്ങനെ അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞു?. ഈയടുത്തു വരെ ഞാനാരാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് കാണാൻ വരുന്ന ഏതോ ഒരു അങ്കിൾ എന്നു മാത്രമാണ് അവൻ കരുതിയിരുന്നത്'', സിബിൻ അഭിമുഖത്തിൽ പറഞ്ഞു.
Sibin opens up about his first marriage