തന്റെ ഭാര്യ ഗർഭിണിയായപ്പോൾ അവളുടെ കാര്യങ്ങൾ നോക്കുന്നതിനായി ഒരുകോടി രൂപ ശമ്പളം കിട്ടുന്ന ജോലി രാജിവച്ചതായി റെഡ്ഡിറ്റിൽ യുവാവിന്റെ പോസ്റ്റ്. ഇന്ന് കോളേജ് ഡിഗ്രി ഇല്ലെങ്കിലും കാശുണ്ടാക്കാനുള്ള ജോലികൾ ഉണ്ടല്ലോ? പല മേഖലകളിലും കഴിവുണ്ടായാൽ മതി. യുവാവും കോളേജിൽ നിന്നും പഠനം പൂർത്തായാക്കാതെ ഇറങ്ങിയ ആളാണ്. വർഷങ്ങൾ കൊണ്ട് കോടികൾ സമ്പാദിച്ചു കഴിഞ്ഞു. രണ്ട് മാസം മുമ്പ് ഭാര്യ ഗർഭിണിയായപ്പോൾ ഒരു കോടി കിട്ടുന്ന ജോലി താൻ രാജിവച്ചു. അതിനുള്ള പ്രിവിലേജ് തനിക്കുണ്ടായി എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.
തനിക്ക് 1.2 കോടി ശമ്പളം കിട്ടിയിരുന്ന ജോലിയുണ്ടായിരുന്നു. വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ജയാ നഗറിൽ നല്ലൊരു വീടുണ്ടായിരുന്നു. എന്നാൽ, രണ്ട് മാസം മുമ്പ് ഭാര്യ ഗർഭിണിയായി. അവളോട് താൻ ജോലി വിടാനും ഈ സമയം ആസ്വദിക്കാനും പറഞ്ഞതാണ്. പക്ഷേ, അവൾക്ക് തന്റെ ജോലി ഇഷ്ടമായിരുന്നു. വർക്ക് ഫ്രം ഹോം തന്നെയായിരുന്നു. നേരത്തെ ഞങ്ങൾ രണ്ട് പേരും കൂടിയാണ് വീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്നത്. ഭാര്യ ഗർഭിണിയായപ്പോൾ താൻ ജോലി രാജിവച്ചു എന്നും പോസ്റ്റിൽ കാണാം.
മാത്രമല്ല, തന്റെ പരിചയവും ബന്ധങ്ങളും വച്ച് മറ്റൊരു ജോലി പിന്നീട് കണ്ടെത്തുക പ്രയാസകരമാവില്ല എന്നും യുവാവ് പോസ്റ്റിൽ പറയുന്നുണ്ട്. അനേകം പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. യുവാവ് നല്ലൊരു മനുഷ്യനാണ് എന്നും ഭാര്യ ഭാഗ്യവതിയാണ് എന്നും പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ, ശരിക്കും ഇതുപോലെ ഒരു ഭാര്യയെ കിട്ടിയ താനാണ് ഭാഗ്യവാൻ എന്നാണ് യുവാവ് പറയുന്നത്.
സ്കൂൾകാലം തൊട്ട്, 15 വർഷമായി അറിയുന്നവരാണ് താനും ഭാര്യയും. അവൾ കഠിനാധ്വാനം ചെയ്യുന്ന, നന്നായി മനസിലാവുന്ന ഒരാളാണ് എന്നും യുവാവ് കമന്റിൽ കുറിച്ചു.
Young man quits job to take care of wife when she gets pregnant