(moviemax.in) നീണ്ട കാത്തിരിപ്പിന് ശേഷം മലയാളികൾ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ആരംഭിച്ചിരിക്കുകയാണ്. മിനിസ്ക്രീൻ താരം അനുമോൾ ഇത്തവണത്തെ മലയാളം ബിഗ്ബോസിൽ മാറ്റുരക്കുന്നവരിൽ ഒരാളാണ്. ബിഗ്ബോസിൽ പോകുന്നതിന് മുന്നോടിയായി താരം ഷൂട്ട് ചെയ്ത വ്ളോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ്ബോസിൽ എത്തിയതിനു ശേഷം, കഴിഞ്ഞ ദിവസമാണ് അനുമോളുടെ യൂട്യൂബ് ചാനലിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബിഗ്ബോസിൽ പങ്കെടുക്കാനായി പുറപ്പെടുന്ന ദിവസത്തെ കാര്യങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അനുമോളുടെ സുഹൃത്തും നടിയുമായ ആതിര മാധവും ജിം ട്രെയിനറും അടക്കമുള്ളവർ താരത്തെ യാത്രയാക്കാനായി എത്തിയിരുന്നു.
ബിഗ്ബോസിൽ പോകുന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടെങ്കിലും ഇത്ര ദിവസം മാറിനിൽക്കുന്നതിന്റെ സങ്കടം ഉണ്ടെന്ന് വീഡിയോയിൽ അനുമോൾ പറയുന്നുണ്ട്. എന്നാൽ ലക്ഷത്തിലൊരാൾക്ക് മാത്രം കിട്ടുന്ന അവസരമാണ് ഇതെന്നും അനുമോളെ മിസ് ചെയ്യുമെങ്കിലും ഇങ്ങനെയൊരു ഷോയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ആതിര മാധവിന്റെ പ്രതികരണം. ബിഗ്ബോസിൽ പോയി കരഞ്ഞു കുളമാക്കരുത് എന്നും ആതിര വീഡിയോയിൽ പറയുന്നുണ്ട്.
ബിഗ്ബോസിൽ പോയാൽ എപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കും, നിനക്ക് പറ്റിയ ഷോ അല്ല എന്നൊക്കെ പലരും പറഞ്ഞതായി അനുമോൾ മുമ്പത്തെ വീഡിയോയിൽ പറഞ്ഞിരുന്നു. ''കരച്ചിൽ വന്നാൽ എങ്ങനെയാണ് കരയാതിരിക്കുന്നത്. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കരച്ചിൽ വരും. കുഞ്ഞായിരുന്നപ്പോൾ മുതൽ അങ്ങനെ തന്നെയാണ്. കരച്ചിൽ വന്നാൽ കരയണ്ടേ? സന്തോഷം വന്നാൽ സന്തോഷിക്കേണ്ടേ? ദേഷ്യം വന്നാൽ ദേഷ്യപ്പെടേണ്ടേ? എങ്കിലും കരയാതിരിക്കാൻ പരമാവധി ശ്രമിക്കും. പോകുന്നതിനു മുമ്പ് ഒരു ഡോക്ടറെ കണ്ട് കൗൺസിലിങ്ങ് ഒക്കെ എടുത്തിട്ടു വേണം പോകാൻ 'എന്നും അനുമോൾ പറഞ്ഞിരുന്നു. ഒറ്റത്തവണ മാത്രമേ ഞാൻ ലാലേട്ടനെ കണ്ടിട്ടുള്ളൂ എന്നും ബിഗ്ബോസിൽ പോകുമ്പോൾ ലാലേട്ടനെ തൊടണം, കെട്ടിപ്പിടിക്കണം എന്നതൊക്കെ വലിയ ആഗ്രഹമാണെന്നും അനുമോൾ പറഞ്ഞിരുന്നു.
Anumol shares video from before entering Bigg Boss