അടവൊക്കെ പിഴച്ചല്ലോ...! രേണു സുധിയുടെ 'കള്ളത്തരം' കയ്യോടെ പൊക്കി മോഹൻലാല്‍; വീഡിയോ ബിഗ് ബോസില്‍ പ്രദര്‍ശിപ്പിച്ചു, ക്ഷമ പറഞ്ഞ് താരം

അടവൊക്കെ പിഴച്ചല്ലോ...! രേണു സുധിയുടെ 'കള്ളത്തരം' കയ്യോടെ പൊക്കി മോഹൻലാല്‍; വീഡിയോ ബിഗ് ബോസില്‍ പ്രദര്‍ശിപ്പിച്ചു, ക്ഷമ പറഞ്ഞ് താരം
Aug 9, 2025 11:03 PM | By Athira V

ബിഗ് ബോസില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നീക്കവുമായി രേണു സുധി. കയ്യോടെ പൊക്കി ബിഗ് ബോസ്. രേണു മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മോഹൻലാല്‍ സംഭവം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പൈറസിക്ക് തുല്യമാണ് എന്ന് മോഹൻലാല്‍ ചൂണ്ടിക്കാട്ടി. ബിഗ് ബോസിന് വന്ന ഒരു കത്ത് വായിക്കുകയായിരുന്നു മോഹൻലാല്‍ ആദ്യം ചെയ്‍തത്.

ബിഗ് ബോസില്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്നേ, നടക്കുന്ന കാര്യങ്ങള്‍ വീഡിയോ ആയി പുറത്തുവരുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതിനുസരിച്ച് മൂന്ന് പേര് ബിഗ് ബോസ് ഹൗസ് പരിശോധിക്കാൻ മോഹൻലാല്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല, തുടര്‍ന്നായിരുന്നു രേണു സുധി ചെയ്‍ത പ്രവര്‍ത്തി പുറത്തുവന്നത്.

ആ വീഡിയോ ടെലികാസ്റ്റ് ചെയ്യാൻ മോഹൻലാല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആദ്യ ആഴ്‍ച തന്നെ എലിമിനേഷനില്‍ വന്നു, എനിക്ക് വോട്ട് ചെയ്യണം എന്ന് രേണു സുധി പറയുന്ന വീഡിയോ ആണ് പ്രദര്‍ശിപ്പിച്ചത്. രേണു സുധി ബിഗ് ബോസില്‍ വരുന്നതിന് മുൻപേ ചെയ്‍തുവെച്ച വീഡിയോ ആയിരുന്നു ഇത്. ഇത് ശരിയായില്ല എന്ന് മോഹൻലാല്‍ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസി തന്നെയാണ് എന്നായിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയത്.

പിന്നീട് ക്ഷമ ചോദിക്കുന്ന രേണു സുധിയെയും ഷോയില്‍ കണ്ടു. യൂട്യൂബ് നോക്കുന്ന കസിനോട് ചോദിച്ചു, ഇത് ശരിയാകുമോയെന്ന് എന്ന് രേണു സുധി ബിഗ് ബോസിലെ ക്യാമറയെ നോക്കി പറയുന്നത് കാണാമായിരുന്നു. ഇനി ഇങ്ങനെ ഉണ്ടെങ്കിലും അത് ഇടരുത്. ബിഗ് ബോസ് എന്നോട് ക്ഷമിക്കുക എന്നും രേണു സുധി പറഞ്ഞു.

Mohanlal exposes Renu Sudhi's 'falsehood', shows video on Bigg Boss

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories