'ജീവിതത്തിൽ സന്തോഷിക്കാൻ ചില കാരണങ്ങൾ വരും'; ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമിയാണ്- കൃഷ്ണകുമാർ

 'ജീവിതത്തിൽ സന്തോഷിക്കാൻ ചില കാരണങ്ങൾ വരും'; ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമിയാണ്- കൃഷ്ണകുമാർ
Aug 9, 2025 03:22 PM | By Anjali M T

(moviemax.in) സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു യൂട്യൂബറും സംരംഭകയും ഇൻഫ്ളുവൻസറുമെല്ലാമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ. എട്ടു മില്യനിലേറെ ആളുകളാണ് ദിയയുടെ ഡെലിവറി വ്ളോഗ് യൂട്യൂബിൽ കണ്ടത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് ദിയയും ഭർത്താവ് അശ്വിനും പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നത്.

പ്രസവത്തിനു മുൻപേ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ദിയയും കുടുംബവും കടന്നുപോയത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് ലക്ഷങ്ങളാണ് ഇവർക്ക് നഷ്ടമായത്. ഇതേക്കുറിച്ചെല്ലാമാണ് ദിയയുടെ അച്ഛനും നടനുമായ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റിൽ പറയുന്നത്.

''ജീവിതത്തിൽ സന്തോഷിക്കാൻ ചില കാരണങ്ങൾ വരും. ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമിയായിരുന്നു. ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ല. അമ്മയുടെ അകത്തു കിടന്നപ്പോൾ അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം. അവനെ ഓർത്തു ഞങ്ങളും. പക്ഷെ എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി, ഒരുപാടു സന്തോഷവുമായി അവൻ വന്നു. എല്ലാം മംഗളമായി ഭവിച്ചതിനു പിന്നിൽ കേരളത്തിലെ, ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാടു പേരുടെ പ്രാർത്ഥനയുമുണ്ടായിരുന്നു.. എല്ലാത്തിനും നന്ദി...'', കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദിയയുടെ പ്രസവ വിഡിയോ യൂട്യൂബിൽ കണ്ടു പ്രതികരിച്ചവരുടെ കമന്റുകൾ തന്റെ കണ്ണു നിറച്ചെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മകൾ അത്യധികം വേദനയിലും ടെൻഷനിലും ആയിരുന്നെങ്കിലും കുടുംബാംഗങ്ങളും സ്നേഹമുള്ള ആശുപത്രി ജീവനക്കാരും ഉള്ളതുകൊണ്ട് സുഖപ്രസവം പേരുപോലെ തന്നെ സുഖമുള്ള ഒരു പ്രക്രിയയായി മാറി എന്നും കൃഷ്ണകുമാർ പറയുന്നു. സർക്കാർ ആശുപത്രികളിലോ മറ്റു പ്രൈവറ്റ് ആശുപത്രികളിലോ പ്രസവിക്കുന്നവർക്ക് ഈ ഭാഗ്യം ഉണ്ടാകണം എന്നില്ല. പക്ഷേ മകൾക്ക് കിട്ടിയ ഈ സൗകര്യങ്ങൾ ഇനി പ്രസവിക്കുന്ന പെൺകുട്ടികൾക്ക് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

Krishnakumar shared a new post on social media.

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories