(moviemax.in)പ്രവചനങ്ങളെല്ലാം അതിജീവിച്ച് സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ബിഗ്ബോസിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രേണു സുധിയെ അനുകരിച്ചുള്ള വീഡിയോയുമായി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരം കൂടിയായ ജാൻമണി ദാസ്. 'സുധിച്ചേട്ടാ ഞാൻ എത്തീട്ടോ' എന്ന രേണുവിന്റെ എൻട്രി ഡയലോഗാണ് ജാൻമണി രസകരമായി അവതരിപ്പിച്ചത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
വീഡിയോയ്ക്കു താഴെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്, ഒപ്പം രേണുവിനുള്ള പിന്തുണയും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. ''മറ്റുള്ളവരെ കളിയാക്കുമ്പോ സ്വന്തം കാര്യം കൂടി നോക്കണേ'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''നിങ്ങൾക്ക് അവരെ പറയുവാൻ എന്താ യോഗ്യത?'' എന്നാണ് മറ്റൊരാൾ ചോദിച്ചിരിക്കുന്നത്.
ബിഗ്ബോസ് മലയാളം പുതിയ സീസണെക്കുറിച്ച് ജാൻമണി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോക്കൽ ആളുകളാണ് ഇത്തവണ ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയവരെന്നും മലയാളികൾ ആരും ഇല്ലേ ഇവിടെ എന്നും ജാൻമണി ചോദിച്ചിരുന്നു.''കറക്ട് ഒരു ബംഗ്ലാദേശി ലോക്കൽ ഇക്കോണമിക്ക് ക്ലാസ് ഫ്ലൈറ്റ് പോലെയായി ബിഗ് ബോസ് ഹൗസ്. മലയാളികൾ ഇല്ലേ? കുറേ മലയാളീസ് ഉണ്ടല്ലോ?. നല്ല നല്ല മലയാളീസിനെ കൊണ്ടുവരണമായിരുന്നു. സുന്ദരന്മാരെ കൊണ്ടുവരണമായിരുന്നു. ലോക്കൽ സാധനങ്ങളെയാണ് അവർ കേറ്റി വിട്ടേക്കുന്നത്. കണ്ടപ്പോൾ എനിക്ക് വിഷമം വന്നു. ഞാൻ ഈ വർഷം ഷോയിൽ കേറണമായിരുന്നു. എല്ലാവർക്കും കാണിച്ച് കൊടുത്തേനെ '' എന്നും ജാൻമണി പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാൻമണി. ഈ വീഡിയോ പുറത്തു വന്നതിനു പിന്നാലെയും ജാൻമണിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
'I'm here, Sudhi'; Janmani imitates Renu Sudhi, gets criticism for mockery