(moviemax.in) നിങ്ങൾ തിയേറ്ററുകളിലെ ക്രയിങ് റൂം കണ്ടിട്ടുണ്ടോ ...? ഏഹ് ക്രയിങ് റൂമോ എന്ന് തോന്നിയേക്കാം എന്നാൽ അങ്ങനെയൊന്നുണ്ട്. സിനിമ കണ്ടു കഴിഞ്ഞ് സങ്കടം കൊണ്ട് പ്രേക്ഷകർക്ക് കരയാനുള്ള മുറിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. കാലാകാലങ്ങളായി തിയേറ്ററിൽ പ്രേക്ഷകർ അനുഭവിക്കുന്നൊരു പ്രശ്നമാണ് സിനിമ നന്നായി ആസ്വദിച്ചു വരുമ്പോൾ ഏതെങ്കിലുമൊരു കുട്ടി വാവിട്ട് കരയുന്നത്.
ഈ ഒരു പ്രശ്നത്തിന് പരിഹാരമായി 1940 കളിൽ തിയേറ്ററുകളിൽ ക്രയിങ് റൂമുകൾ അവതരിപ്പിച്ചിരുന്നു. മെയിൻ ഹാളിനു പിന്നിലായി ഒരു സൗണ്ട് പ്രൂഫ് റൂം ആണ് ഇതിനുപയോഗിച്ചിരുന്നത്. ഇവിടെയുള്ള വലിയ ഗ്ലാസ് ജാലകത്തിലൂടെ മാതാപിതാക്കൾക്ക് സിനിമ കാണാം. കുട്ടി കരഞ്ഞ് നിലവിളിച്ചാലും അത് പ്രേക്ഷകരെ ബാധിക്കില്ല.
1970 കൾ ആയപ്പോൾ മൾട്ടി പ്ലക്സുകൾ വന്നുതുടങ്ങിയതോടെ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ മൾട്ടി സ്‌ക്രീനുകളായപ്പോൾ സ്ഥലപരിമിതി കാരണം ക്രയിങ് റൂമുകൾ ഒഴിവാക്കാൻ തുടങ്ങി. വിമൺ ആൻഡ് ചൈൽഡ് ഫ്രണ്ട്‌ലി സംരംഭത്തിന്റെ കേരള സർക്കാർ ക്രയിങ് റൂമുകൾവീണ്ടും അവതരിപ്പിച്ചു.
2022 ൽ തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലാണ് ഈ ഒരു സംവിധാനത്തെ കൊണ്ടുവന്നത്. തൊട്ടിലും 3 പേർക്ക് ഇരിക്കാവുന്ന സോഫയും ഉൾപ്പടെയാണ് ഇവിടെ ക്രയിങ് റൂം തയ്യാറാക്കിയിരിക്കുന്നത്.
The crying room at Kairali Theatre in Thiruvananthapuram