(moviemax.in) മലയാളികൾ ഏറെ കാത്തിരുന്ന മലയാളം ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് രണ്ടാം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഏഴിന്റെ പണിയുമായി കാത്തിരിക്കുന്ന മോഹൻലാലിന്റെ മടയിലേയ്ക്ക് എത്തിയ മത്സരാർത്ഥികൾ ജനമനസുകളിൽ ഇടം പിടിച്ച് തുടങ്ങിയിരിക്കുന്നു. വീറോടും വാശിയോടും പൊരുതി മുന്നേറുകയാണ് ഓരോരുത്തരും.
ബി ബി ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയാകുന്ന പേര് രേണു സുധിയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്കെത്തി ഒരു ദിവസം ഒരാൾ ഒരു തവണയെങ്കിലും തന്നെ കാണും വിധം റീച്ചുണ്ടാക്കാനും അത് വഴി ബി ബി ഹൗസിൽ ഇടം പിടിക്കാനും രേണുവിന് കഴിഞ്ഞിട്ടുണ്ട്. പോസിറ്റീവും നെഗറ്റീവും ഇടകലർന്ന ഫീഡ് ബാക്കുകൾ ബി ബി ഹൗസിൽ പോകും മുൻപേ രേണുവിന് ഉണ്ട്. ബി ബി ഹൗസിൽ ഒരു ദിവസം പിന്നിടുമ്പോഴും ഫീഡ് ബാക്കുകൾ അങ്ങനെത്തന്നെയാണ് നിലനിൽക്കുന്നത്.
എന്നാൽ തന്ത്രശാലിയായ ഗെയ്മർ ആയാണ് രേണുവിനെ ബി ബി ഹൗസിൽ കാണുന്നത്. ഇന്നലെ തനിയ്ക്ക് തലവേദനയാണെന്ന് രേണു ക്യാപ്റ്റനായ അനീഷിനോട് പറയുകയുണ്ടായി. അങ്ങനെയെങ്കിൽ രേണു കുറച്ച് സമയം വിശ്രമിക്കട്ടെ എന്ന് അനീഷ് പെർമിഷനും കൊടുത്തു. എന്നാൽ രേണുവിന്റെ തലവേദന കള്ളമാണെന്നായിരുന്നു അപ്പാനി ശരത്തിന്റെയും അഭിലാഷിന്റേയും വാദം. തലവേദന ഉള്ള ഒരാൾക്ക് ഞൊടിയിടയിൽ അത് മാറിയോ എന്നും എന്തിനാണ് അഭിനയമെന്നും പറഞ്ഞ് അവർ ഇരുവരും രേണുവുമായി അടി ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.
എന്നാൽ നീയൊക്കെ ആണോടാ എന്റെ തലവേദന തീരുമാനിക്കാൻ എന്നും പറഞ്ഞ് കട്ടക്ക് നിൽക്കുന്ന രേണുവിനെ ആണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. തനിക്ക് തലവേദന ആണെന്നും കള്ളം പറയേണ്ട ആവശ്യമില്ലെന്നും രേണു അവരോട് മുഖത്ത് നോക്കി പറയുകയാണ് ചെയ്തത്. ഇത്രയും മല്ലന്മാർക്കൊപ്പം ഒറ്റക്ക് നിന്നാണ് രേണു സുധി അവിടെ പൊരുതിയത്. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞ് രേണു നേരെ മുറിയിലേയ്ക്ക് പോകുകയും ചെയ്തു.
എന്നാൽ ഷാനുവിന് തലവേദനയാണെന്ന് പറഞ്ഞപ്പോൾ ക്യാപ്റ്റൻ പരിഗണന നൽകുന്നത് കണ്ടില്ലെന്നും പറഞ്ഞായി അടുത്ത അടി. അടി കൂടി ഒച്ചയെടുത്ത രേണുവിന് തലവേദന കൂടിയതോടെ ഡോക്ടറുടെ സേവനം ആവശ്യമാണെന്ന് അനീഷ് ബിഗ് ബോസ്സിനോട് പറഞ്ഞു. അത് കേട്ട് വന്ന ഷാനു, രേണുവിന് മാത്രം അനീഷ് പരിഗണന നൽകുന്നെന്നും പറഞ്ഞ് അടുത്ത അടി ഉണ്ടാക്കി.
Renu Sudhi fights with the giants in BB House