(moviemax.in)ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രേക്ഷകർക്കിടയിലെ ചർച്ച വിഷയം രേണു സുധിയാണ്. ഷോയിൽ രേണുവിന്റെ മത്സരം കാണാനാണ് ബിബി ആരാധകർ കാത്തിരിക്കുന്നത്. പൊതുവെ മാർച്ചിൽ തുടങ്ങേണ്ട ഷോയാണ് ഇന്നാരംഭിക്കുന്നത്. എന്നാൽ മുൻപുള്ള ഷോയെക്കാളും നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ ഷോ എത്തുന്നത്. നിലവാരമുള്ള ഗെയിമുകളും കടുത്ത പോരാട്ടങ്ങളും കാണാൻ സാധിക്കുന്നമെന്നാണ് പ്രമോകൾ സൂചിപ്പിക്കുന്നത്.
ഗ്രാന്റ് ലോഞ്ചിന്റെ ഷൂട്ട് പൂർത്തിയായി മത്സരാർത്ഥികൾ ഇന്നലെ ഹൗസിൽ കയറി. അതിൽ ഏറ്റവും അവസാനം ഹൗസിൽ കയറിയത് രേണുവാണ്. എന്നാൽ രേണു കാലുകുത്തിയ ഉടൻ അടി നടന്നുവെന്നാണ് റിപ്പോർട്ട്. സീസൺ ആറിലെ വിജയി ജിന്റോയും രേണുവും സുഹൃത്തുക്കളാണ്. ജിന്റോയുടെ കോച്ചിങ് രേണുവിന് ലഭിച്ച് കാണുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ചായയുടെ പേരിൽ അടിയുണ്ടാക്കിയാണ് ജിന്റോ ബിബി പ്രേക്ഷകരുടെ ശ്രദ്ധ നേടി എടുത്തത്.
ബിഗ് ബോസ് മല്ലു ടോക്ക്സ് യുട്യൂബ് ചാനൽ ഉടമ രേവതി പങ്കുവെച്ച വിവരങ്ങളിലൂടെ തുടർന്ന് വായിക്കാം... എല്ലാവരും ബിഗ് ബോസ് വീട്ടിൽ കയറി കഴിഞ്ഞു. അപ്പോഴാണ് അപ്ഡേറ്റ്സ് രണ്ടെണ്ണം കിട്ടിയത്. മത്സരാർത്ഥികളായി ഗിസേൽ തക്രാലും രണ ഫാത്തിമയും കയറിയതായി അറിയാൻ കഴിഞ്ഞു. ഗിസേൽ തക്രാൽ ഹാഫ് മലയാളിയാണെന്നാണ് അറിയാൻ സാധിച്ചത്. പഞ്ചാബിയും മിസ് രാജസ്ഥാനും ഹിന്ദി ബിഗ് ബോസിന്റെ സീസൺ ഒമ്പതിലും മത്സരിച്ചിട്ടുണ്ട്. ദുബായിൽ ബിസിനസടക്കമുള്ള വ്യക്തിയാണ്. മലയാളം സംസാരിക്കുമോ എന്നതിൽ വ്യക്തതയില്ല.
അതുപോലെ സ്റ്റാന്റപ്പ് കൊമേഡിയൻ ദീപക് മോഹൻ ഇല്ലെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ അഭിശ്രീ പങ്കെടുക്കുന്നുണ്ട്. കാലിന് അൽപ്പം വയ്യായ്കയുള്ള ആളാണ് അഭിശ്രീ. അതുകൊണ്ട് തന്നെ ടാസ്ക്ക് എങ്ങനെ കളിക്കുമെന്ന സംശയം പ്രേക്ഷകരിൽ പലരും ഉയർത്തുന്നുണ്ട്. എങ്ങനെയാകും എന്നത് കണ്ട് തന്നെ അറിയണം. ബിഗ് ബോസിലെ എല്ലാ കണ്ടസ്റ്റൻസും ഒരുപോലെയാണ്.
പക്ഷെ അഭിശ്രീയുടെ അവസ്ഥ മറ്റ് മത്സരാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടാകും. കാരണം ഒപ്പം കളിച്ചാൽ ആ വ്യക്തിക്ക് ബുദ്ധിമുട്ട് വരുമോയെന്ന സംശയം മനസിൽ വരും. അത് മറ്റ് മത്സരാർത്ഥികളുടെ ഗെയിം സ്പിരിറ്റിനെ ബാധിക്കും. ആളുകൾ ജഡ്ജ് ചെയ്യുമോയെന്ന ഭയം വരും. അഭിശ്രീ നന്നായി കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുപോലെ രേണു സുധി അവസാനത്തെ മത്സരാർത്ഥിയായാണ് ഹൗസിൽ കയറിയത്.
കേറിയ ഉടൻ അടിപൊട്ടുകയും ചെയ്തുവെന്നാണ് വിവരം. ബാക്കി കണ്ടറിയാം. ഗ്രാന്റ്ലോഞ്ച് കഴിയുമ്പോൾ നാളത്തെ പ്രമോ കാണിക്കും. അതിലൂടെ എന്തിനായിരുന്നു അടിയെന്ന് അറിയാൻ കഴിയും. നാല് കോമണേഴ്സുണ്ടെന്നും അറിവുണ്ടെന്നും രേവതി പറഞ്ഞു. രേണു ഹൗസിന് പുറത്ത് തന്നെ കണ്ടന്റിന്റെ കാര്യത്തിൽ പുലിയായിരുന്നു. അതുകൊണ്ട് തന്നെ സീസൺ ഏഴിലെ രേണുവിന്റെ പങ്കാളിത്തം എങ്ങനെയാകും എന്നത് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം ഇത്തവണ ശക്തരായ നിരവധി മത്സരാർത്ഥികളുണ്ടെന്നും അതിനാൽ രേണു അവർക്കിടയിൽ മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടും ചിലർ എത്തി. ഇത്തവണയും സ്ത്രീ മത്സരാർത്ഥികളുടെ ആധിപത്യമാണെന്നാണ് പ്രഡിക്ഷൻ ലിസ്റ്റിൽ നിന്നും മനസിലാകുന്നത്. അതുപോലെ വിവിധ സ്ട്രാറ്റജികൾ, ഫേക്ക് കാര്‍ഡ്, സേഫ് കാര്‍ഡ്, സോപ്പിംഗ് കാര്‍ഡ്, നന്മ കാര്‍ഡ്, ഒളിക്കല്‍ കാര്‍ഡ്, പ്രിപ്പയര്‍ കാര്‍ഡ്, വിക്റ്റിം കാര്‍ഡ് എന്നിവയ്ക്കെല്ലാം ബിഗ് ബോസ് സീസൺ ഏഴ് ഫുൾ സ്റ്റോപ്പിടുമെന്നും പുറത്തുവരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്.
bigg boss malayalam season seven last contestant renu sudhi first fight