(moviemax.in) യാത്ര പോകുമ്പോൾ പോകുന്ന സ്ഥലത്തെ കുറിച്ച് നമ്മൾ അന്വേഷിക്കുന്നത് സ്വാഭാവികമാണ് അങ്ങനെ അന്വേഷച്ചതാണ് കൊറിയയിലെ ഒരു യുവാവ്. എന്നാൽ ചിത്രങ്ങളിൽ പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞ ഇന്ത്യയെയായിരുന്നു അദ്ദേഹം കണ്ടത്. ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് വരുമ്പോൾ കൈയിൽ കരുതിയത് നിറയെ മാസ്കുകളും പഴയ വസ്ത്രങ്ങളുമാണ്. ഇന്ത്യയെ കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി വന്ന യുവാവിന്റെ ചിന്തകളെ മാറ്റി മറിക്കുന്ന കാഴ്ച്ചകൾ ആണ് ഇവിടെ കണ്ടത്. ഇന്ത്യയിൽ വന്നപ്പോൾ ഇദ്ദേഹത്തിന് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ആകാശ് ചൗധരി എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറത്തറിയുന്നത്. ക്ഷിണ കൊറിയൻ യുവാവ് ഇന്ത്യയിലെ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതും മനോഹരമായ കാഴ്ചകൾ കണ്ട് അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവർ വീഡയോ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ചൗധരി പറയുന്നത് ഇങ്ങനെയാണ്, ‘ദക്ഷിണ കൊറിയയിൽ നിന്നുള്ള എന്റെ സുഹൃത്ത് ഇന്ത്യയിലേക്ക് വന്നത് ധാരാളം മാസ്കുകളും പഴയ വസ്ത്രങ്ങളുമായിട്ടാണ്. അതിന് കാരണം ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളാണ്’ എന്നും ചൗധരി പറയുന്നു. അപ്പോഴും കൊറിയൻ യുവാവ് ആ ചിത്രങ്ങൾ ഗൂഗിളിൽ കാണിച്ചുകൊടുക്കുന്നുണ്ട്. ആകെ പൊടി നിറഞ്ഞതും മലിനീകരിക്കപ്പെട്ടതുമായ അന്തരീക്ഷമാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. ‘അതുകൊണ്ടാണോ നീ ഒരുപാട് മാസ്കുകൾ കൊണ്ടുവന്നത്’ എന്ന് ചൗധരി ചോദിക്കുന്നത് കേൾക്കാം. ‘ഞാൻ പോരാടാൻ തയ്യാറായിട്ടാണ് വന്നത്’ എന്നാണ് യുവാവിന്റെ മറുപടി.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഇന്ത്യയിലെ മനോഹരമായ കാഴ്ച്ചകളെയും സ്ഥലങ്ങളെയും കുറിച്ച് പറയുന്നത്. അവയെല്ലാം കാണാന്‍ വരണം എന്നായിരുന്നു കമെന്റുകൾ. ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പലരും കമന്റുകളിലൂടെ പ്രതികരിച്ചു. എന്തായാലും, യുവാവിന്റെ ഇന്ത്യയെക്കുറിച്ചുള്ള മുൻധാരണകൾ മാറിയെന്ന് വീഡിയോ സൂചിപ്പിക്കുന്നു.
The reaction of a young man who came to India from South Korea goes viral