ദിയകൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാരികൾ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഡിജിറ്റൽ ഇടപാടുകളുടെ രേഖകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.
ഒളിവിലുള്ള മുൻ ജീവനക്കാരി ദിവ്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവർ കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്.
കേസെടുത്തതിനുപിന്നാലെ രണ്ടുമാസത്തോളം ഒളിവിൽപ്പോയ പ്രതികൾ ഹെൽമെറ്റ് ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലെത്തി കീഴടങ്ങിയത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്.
Former employees embezzled nearly Rs 40 lakh from Diakrishna's firm