(moviemax.in)കൊല്ലം സുധിയുടെ മരണശേഷം വെച്ചു നൽകിയ വീട് ചോരുന്നുണ്ടെന്ന രേണുവിന്റെ ആരോപണത്തിന് പിന്നാലെ സുധി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അടുത്തിടെ വീണയെന്ന സ്ത്രീ അഭിമുഖങ്ങൾ കൊടുത്ത് തുടങ്ങിയപ്പോഴാണ് പ്രേക്ഷകർ സംഭവം അറിഞ്ഞു തുടങ്ങിയത്.
രേണുവിനേയും സുധിയേയും വളരെ മോശമായി ചിത്രീകരിച്ച് അവർക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വീണ നൽകിയ അഭിമുഖങ്ങൾ. താനും സുധിയും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണമായത് രേണുവാണെന്ന് വീണ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സജീന വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിൽ വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ചർച്ചയാകുന്നത്. നാല് തവണ വിവാഹം കഴിച്ചിട്ടുള്ള വീണയ്ക്ക് സുധിയുടെ മരണം വരെ ഒപ്പം നിന്ന രേണുവിനെ കുറ്റപ്പെടുത്താൻ അർഹതയില്ലെന്ന് വീഡിയോയിൽ പറയുന്നു. ഫെയിം തന്നെയാണ് വീണയുടെ ലക്ഷ്യമെന്നും ആരോപിച്ചു.
നാണവും ഉളുപ്പും വീണയ്ക്കില്ലെന്നത് അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും വ്യക്തം. വീണ കൊടുത്ത അഭിമുഖങ്ങൾക്ക് താഴെ വന്ന ഏറെയും കമന്റുകൾ ഇത്രയും സുന്ദരിയായ പെണ്ണിനെ ഉപേക്ഷിച്ചിട്ടാണോ സുധി രേണുവിന് പിന്നാലെ പോയത് എന്നാണ്. എത്ര ശാന്തമായ സ്വഭാവമാണ്, മാന്യമായ സംസാരമാണ് വീണയുടേത് എന്നുള്ള കമന്റുകളും കണ്ടു.
വീണയെ സപ്പോർട്ട് ചെയ്ത് മാലാഖയാക്കി വെച്ചിരിക്കുന്നവരോട് എനിക്ക് ചിലത് ചോദിക്കാനും പറയാനുമുണ്ട്. സുധി മരിച്ചിട്ട് രണ്ട് വർഷമെ ആയിട്ടുള്ളു. അതിന് മുമ്പ് അദ്ദേഹം ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു. ആ സമയങ്ങളിൽ എവിടെ എങ്കിലും അദ്ദേഹം വീണയെന്ന പേര് പരാമർശിച്ച് ആരും തന്നെ കേട്ട് കാണില്ല. രേണുവുമായുള്ള സുധിയുടെ ചാറ്റ് കണ്ടശേഷം തന്റെ മനസിൽ സുധി മരിച്ചുവെന്ന് പറഞ്ഞ ആളാണ് വീണ. ആ ബന്ധം അവസാനിപ്പിച്ചിട്ടാണ് സുധിയെ വീണ വിവാഹം ചെയ്തത്.
വീണയുടെ ഇപ്പോഴത്തെ പ്രകടനം അംഗീകരിച്ച് കൊടുക്കാമായിരുന്നു. രേണുവിനെ സുധി വിവാഹം ചെയ്തശേഷവും വീണ ദുഖിതയായി ഒറ്റപ്പെട്ട് ഇരിക്കുകയായിരുന്നുവെങ്കിൽ. പക്ഷെ വീണ സുധിയെ വിവാഹമോചനം ചെയ്തശേഷം രണ്ട് വിവാഹം കഴിച്ചയാളാണ്. രേണു സുധിക്ക് മുമ്പ് ഒരാളെ വിവാഹം കഴിച്ചിരുന്നു. ആ വിവരമെല്ലാം സുധിക്ക് അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ അത് നമ്മൾ ആരും വീണ്ടും പോയി അന്വേഷിക്കേണ്ട കാര്യമില്ല. രേണു ഫ്രോഡാണ് അവരുടെ വാക്കുകൾ വിശ്വസിക്കരുതെന്ന് വീണ പറയുന്നത് കേട്ടു. രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡെന്നത് ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെ ബിസിയായിരുന്നതുകൊണ്ട് കിച്ചുവിനെ നോക്കാൻ സമയം കിട്ടിയില്ലെന്ന് വീണ പറയുന്നത് കേട്ടു. രേണുവും സുധിയെ വിവാഹം ചെയ്യും മുമ്പ് വരെ സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു.
പക്ഷെ സുധിയെ വിവാഹം ചെയ്തശേഷം ആ ഫീൽഡ് രേണു ഉപേക്ഷിച്ചു. സുധിയുടെ കുഞ്ഞിനെ പ്രസവിച്ച് കുടുംബമായി ജീവിച്ചു. അതുപോലെ കിച്ചു വീണ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഒന്നും ആകാൻ പറ്റാതെ പോയതിന്റെ ഫ്രസ്ട്രേഷൻ കാരണമാണ് വീണ ഇപ്പോൾ ഇന്റർവ്യുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
സുധി ചേട്ടനെ മറിച്ച് വിൽക്കുകയാണ് വീണ. കിച്ചുവിനെ തന്റെ കൂടെ നിർത്താറില്ലായിരുന്നുവെന്ന് വീണ പറയുന്നത് കേട്ടു. എങ്ങനെ വിശ്വസിച്ച് നിർത്തും വീഡിയോ ചെയ്യുന്നതിന് ഇടയിൽ സ്വന്തം കുഞ്ഞ് ചെറിയൊരു ശബ്ദമുണ്ടാക്കിയതിന് ഉപദ്രവിച്ചയാളാണ് വീണ. അങ്ങനൊരു വ്യക്തിക്കൊപ്പം കിച്ചുവിനെ നിർത്തിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ എന്നുമാണ് സജീന വ്ലോഗ്സ് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്.
video about Veena personal life appeared on the YouTube channel Sajina Vlogs