(moviemax.in) എസ്കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ജൂലൈ 16 -ന് ചൈനയിലെ ചോങ്‌ക്വിങ്ങിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽപ്പെട്ട കുട്ടിക്ക് കാര്യമായ പരിക്കുകൾ ഒന്നും ഇല്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയിൽ നിന്നും കുട്ടി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഒരു മാളിൽ നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സംഭവത്തിന് ദൃക്സാക്ഷികളായവരാണ് മൊബൈലിൽ ചിത്രീകരിച്ചത്.
എസ്കലേറ്ററിന്‍റെ കൈപ്പിടിക്കിടയിലൂടെ താഴോട്ട് നോക്കുന്നതിനിടയിലാണ്, സമീപത്തായി ഉണ്ടായിരുന്ന ഭിത്തിക്കും കൈപിടിക്കും ഇിടയിൽ കുട്ടിയുടെ കുടുങ്ങിയത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്തായി ഉണ്ടായിരുന്ന വ്യക്തി എസ്കലേറ്റർ എമർജൻസി സ്വിച്ച് ഉപയോഗിച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഏതാനും വ്യക്തികൾ ചേർന്ന് എസ്കലേറ്ററിന്‍റെ കൈപ്പിടി വലിച്ച് അകത്തിയാണ് കുട്ടിയുടെ തല പുറത്തെടുത്തത്.
Boy miraculously rescued after head stuck between escalator and wall in Chongqing