(moviemax.in)സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച വിഷയം 'ധുരന്ധർ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസറിനെ കുറിച്ചാണ്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ സാറ അർജുൻ ആണ് നടി. പൊന്നിയൻ സെൽവൻ , ആൻ മരിയ കലിപ്പിലാണ്, ദൈവതിരുമകൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ നായികയാണ് സാറ അർജുൻ. നായികയുടെയും നായകന്റെയും പ്രായമാണ് ഇത്ര വിമർശനത്തിന് വഴിയൊരുക്കിയത്.
സാറ അർജുന്റെ പ്രായം 20 ആണ്. രൺവീർ സിങ്ങിന് 40. '40കാരന്റെ റൊമാൻസ് 20കാരിയോട്, നാണമില്ലേ രൺവീറേ' എന്നാണ് ഒരാൾ കമന്റിൽ കുറിച്ചിരിക്കുന്നത്. ബോളിവുഡില്‍ നായികമാർക്ക് ഇത്രയും ദാരിദ്രമോ എന്നും ഇത്രയും പ്രായം കുറഞ്ഞ ആളെ ആണോ രൺവീറിന് നായികയായി കൊടുക്കുന്നതെന്നും വിമർശനമുണ്ട്. ബോളിവുഡ് ഇൻസ്ട്രിയുടെ പോക്കിതെങ്ങോട്ട് എന്നും ചിലർ ചോദിക്കുന്നുണ്ട്.
https://x.com/rayfilm/status/1941763633031114824
'ഇപ്പോൾ സാറയ്ക്ക് 20. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ 18 വയസ്. രൺവീർ സിംഗ് എങ്ങനെ ഇത് ചെയ്യാൻ സമ്മതിച്ചു? മറ്റൊരു നടിയെ നിയമിക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാമായിരുന്നില്ലേ?', എന്നാണ് ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരിക്കുന്നത്. '40കാരന്‍റെ നായികയായി 20കാരിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? ബോളിവുഡില്‍ അത് നടക്കും', എന്ന് മറ്റൊരാളും കുറിക്കുന്നു.
രൺവീർ സിങ്ങിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു ധുരന്ധറിന്റെ ടീസർ പുറത്തുവിട്ടത്. ആക്ഷനും ക്ലാസും മാസും നിറഞ്ഞതായിരുന്നു ടീസർ. 2.39 സെക്കന്‍ഡ് ആയിരുന്നു ദൈർഘ്യം. മലയാളിയായ ഹനുമാന്‍കൈന്‍ഡിന്റെ റാപ്പ് സോങ്ങും ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരും പടത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Criticism about first look teaser of the Bollywood film Dhurandhar