( moviemax.in ) പ്രസവശേഷം രേണുവിന് ഡിപ്രഷൻ പിടിപെട്ടിരുന്നുവെന്നും ഏറെക്കാലം അതിനുള്ള ചികിത്സ ചെയ്തിരുന്നുവെന്നും കൊല്ലം സുധി ഒരിക്കൽ വെളിപ്പെടുത്തിയ വീഡിയോ അടുത്തിടെ വീണ്ടും വൈറലായിരുന്നു. അധികം വിഷമങ്ങൾ താങ്ങാനുള്ള കരുത്ത് തന്റെ ഭാര്യയ്ക്കില്ലെന്നും സുധി അന്ന് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് പലവിധ വ്യാഖ്യാനങ്ങൾ വരികയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദയ അച്ചു അടക്കമുള്ളവർ രേണുവിനെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ദയ അച്ചു അടക്കമുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട രേണു പ്രതികരിച്ച് എത്തിയിരിക്കുകയാണ്. തനിക്ക് വട്ടോ മാനസീക രോഗങ്ങളോ ഇല്ലെന്നും പ്രസവരക്ഷ കൃത്യമായി ചെയ്യാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടുകളാണ് അനുഭവിച്ചതെന്നുമാണ് വിശദീകരണ വീഡിയോയിൽ രേണു പറഞ്ഞത്. ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ദയ അച്ചുവെന്ന് പറയുന്ന സ്ത്രീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല. ആ സ്ത്രീക്ക് നാണമില്ലേ എന്നെ പറ്റി അനാവശ്യം പറഞ്ഞുള്ള വീഡിയോ ഇറക്കാൻ. എനിക്ക് വട്ടാണെന്ന് പറയുന്നത് ഇന്ന് രാവിലെയും കണ്ടു. ഞാൻ ഒരു തവണ മാത്രമെ പ്രസവിച്ചിട്ടുള്ളു.
ആ പ്രസവത്തിനുശേഷം 95 ശതമാനം സ്ത്രീകൾക്കും വരുന്നതുപോലെ ഉറക്ക കുറവ് പോലുള്ള കാര്യങ്ങളൊക്കെ എനിക്കും വന്നു. അത് ബേധപ്പെടാൻ വേണ്ടി ഞാൻ ഹോമിയോ മരുന്ന് കഴിച്ചിരുന്നു. മരുന്ന് കഴിച്ചിരുന്നുവെന്ന് സുധി ചേട്ടൻ പറഞ്ഞത് സത്യമാണ്. അല്ലാതെ എനിക്ക് വട്ടോ മാനസീക രോഗങ്ങളോ ഒന്നുമില്ല. ദയ അച്ചുവെന്ന സ്ത്രീയോടാണ് പറയുന്നത്... നിങ്ങൾ ഏത് ഡോക്ടറെ വേണമെങ്കിലും കൊണ്ടുവന്നോളൂ.

സൈക്കാട്രിസ്റ്റുകൾ വന്ന് പരിശോധിച്ച് അവർ സ്ഥിരീകരിക്കട്ടെ എനിക്ക് വട്ടുണ്ടോയെന്ന്. നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ എന്ന പറ്റി പറഞ്ഞ് നടക്കരുത്. അല്ലെങ്കിൽ തന്നെ എനിക്ക് സോഷ്യൽമീഡിയ കാരണം കിടക്കപൊറുതിയില്ല. അതുകൊണ്ട് ദയ അച്ചുവിനോട് പറയുകയാണ് കള്ളം പറഞ്ഞ് പരത്തരുത്. എനിക്ക് വട്ടില്ലെന്ന് എനിക്ക് അറിയാം.
എന്റെ കുഞ്ഞ് പിറന്നശേഷം അവന് ന്യുമോണിയ വന്നിരുന്നു. എനിക്ക് മാത്രമെ കുഞ്ഞിനൊപ്പം നിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. സായിപ്പിന്റെ ആശുപത്രിയിൽ ഏഴ്, എട്ട് ദിവസത്തോളം അവൻ കിടന്നു. ഐസിയുവിലായിരുന്നു. അന്ന് കുഞ്ഞിനൊപ്പമായിരുന്നതുകൊണ്ട് എനിക്ക് ഒരുപാട് ഉറക്കം നഷ്ടപ്പെട്ടു. പ്രസവം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളിലാണ് ഇതെല്ലാം നടന്നത്. അതുകൊണ്ട് തന്നെ പ്രസവരക്ഷയും കൃത്യമായി ചെയ്യാൻ പറ്റിയില്ല.
ഇതെല്ലാം കൊണ്ട് കൂടിയാണ് എനിക്ക് ഉറക്ക കുറവ് അടക്കമുള്ള പ്രശ്നങ്ങൾ വന്നത്. അല്ലാതെ എനിക്ക് വട്ടും മാനസീക രോഗവുമില്ല. മേലാൽ ആവശ്യമില്ലാത്ത കാര്യങ്ങൾ എന്നെ പറ്റി സോഷ്യൽമീഡിയയിൽ ഇടരുത് എന്നാണ് രേണു പറഞ്ഞത്. സുധിയുടെ രണ്ടാമത്തെ ഭാര്യയാണ് രേണു. താൻ ജീവിത്തിൽ ആകെ വിവാഹം ചെയ്തിട്ടുള്ളത് കൊല്ലം സുധിയെ മാത്രമാണെന്ന് നിരന്തരം രേണു ആവർത്തിച്ച് പറയാറുണ്ട്.
എന്നാൽ സത്യം അതല്ലെന്നും ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് രേണു സുധിയെ വിവാഹം ചെയ്തത് എന്നുമാണ് നാട്ടുകാർ അടുത്തിടെ വെളിപ്പെടുത്തിയത്. സുധിയുടെ ആദ്യ വിവാഹത്തിലെ മകനും ഏറെക്കാലം രേണുവിന് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. സുധിയുടെ മരണശേഷം മക്കളുടേയും മാതാപിതാക്കളുടേയും ചുമതലയെല്ലാം രേണുവിനാണ്.
ഉപജീവന മാർഗമായി അഭിനയമാണ് രേണു തെരഞ്ഞെടുത്തിരിക്കുന്നത്. സിനിമ, മ്യൂസിക്ക് വീഡിയോ, ഷോർട്ട് ഫിലിം എന്നിവയില്ലെല്ലാം രേണു അഭിനയിക്കുന്നുണ്ട്. വരാനിരിക്കുന്ന പുതിയ ബിഗ് ബോസ് സീസണിലേക്കും രേണുവിന് സെലക്ഷൻ കിട്ടിയതായും പറയപ്പെടുന്നുണ്ട്. രണ്ട് വർഷം മുമ്പ് ഒരു കാർ അപകടത്തിലാണ് സുധി മരിച്ചത്.
renusudhi reacted depression stage postpartum issues




































