ജാസിയും ആഷിയും പിരിയുന്നു? രാവിലെ ഒന്നിച്ച് ഭക്ഷണം കഴിച്ച് രാത്രി നമ്മളെക്കുറിച്ച് കുറ്റം പറഞ്ഞ് വീഡിയോ ഇടും; മനസ് തുറന്ന് ആഷി

ജാസിയും ആഷിയും പിരിയുന്നു? രാവിലെ ഒന്നിച്ച് ഭക്ഷണം കഴിച്ച് രാത്രി നമ്മളെക്കുറിച്ച് കുറ്റം പറഞ്ഞ് വീഡിയോ ഇടും; മനസ് തുറന്ന് ആഷി
Jun 20, 2025 04:03 PM | By Athira V

ജാസിയും ആഷിയും തമ്മിലുള്ള ബന്ധം ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. പുരുഷനായി ജനിച്ച സ്ത്രീ ശരീരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ജാസി. ഏറെക്കാലമായി ഒരുമിച്ച് ജീവിക്കുന്നവരാണ് ജാസിയും ആഷിയും. എന്നാൽ അടുത്ത കാലത്ത് ഇരുവർക്കും നേരെ തുടരെ കുറ്റപ്പെടുത്തലുകൾ വരുന്നുണ്ട്. ആഷിയുടെ ഉമ്മ മുമ്പൊരിക്കൽ ജാസിക്കെതിരെ സംസാരിച്ച ശബ്ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആഷിയിപ്പോൾ. ജാം​ഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജാസിയും ആഷിയും മനസ് തുറന്നത്.

നാട്ടിൽ പോയിരുന്നു. എന്നെ എല്ലാവരും വേറൊരു രീതിയിലാണ് കാണുന്നത്. ഞാനെന്തോ കുറ്റം ചെയ്തത് പോലെ. അപ്പോൾ എനിക്ക് അവിടെ നിൽക്കാനുള്ള മെെൻഡ് ഉണ്ടായിരുന്നില്ല. ഈയടുത്ത് ഞാൻ പോയിരുന്നു. എനിക്ക് പോകണമെങ്കിൽ പോകാം. എല്ലാം ഇട്ടെറിഞ്ഞ് വന്നാൽ സ്വീകരിക്കുമെന്നാണ് വീട്ടുകാർ പറയുന്നത്. ജാസിയെ ഉപേക്ഷിച്ച് താൻ പോകില്ലെന്നും ആഷി വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ പോലെയല്ല. ഇപ്പോൾ ഒന്നുകൂടെ പവർ ആയി. എല്ലാവരുടെയും മുന്നിൽ ജീവിച്ച് കാണിക്കണം എന്ന വാശിയായി.


പക്ഷെ ഇവിടെയെന്തോ ആരെയും വിശ്വാസമില്ല. സത്യം പറഞ്ഞാൽ ഇവിടെ ഫ്രണ്ട്സ് തന്നെയില്ല. രാവിലെ ഒന്നിച്ച് ഭക്ഷണം കഴിച്ച് രാത്രി നമ്മളെക്കുറിച്ച് കുറ്റം പറഞ്ഞ് വീഡിയോ ഇടും. സോഷ്യൽ മീഡിയയിൽ ഇല്ലാത്ത മെമ്പേർസ് ഉണ്ട്. അവരുമായേ ഇപ്പോൾ കമ്പനിയുള്ളൂയെന്നും ആഷി പറഞ്ഞു. ആഷി എന്റെ കൂടെ മരണം വരെ ഉണ്ടാകുമോയെന്ന് ചോദിക്കുന്നവരുണ്ട്. ഒരുപാട് സെലിബ്രിറ്റികൾ ഡിവോഴ്സ് ആകുന്നുണ്ട്. ഞങ്ങൾ ഹാപ്പിയായി മുന്നോട്ട് പോകുകയാണെന്നും ജാസി പറഞ്ഞു.


jasi ashi openup about life

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall