'ലിംഗം മാറ്റണം, കുത്തുന്നത് എനിക്ക് പേടി തന്നെയാ...കളിക്കാൻ പോയിട്ടുണ്ട്, ചെറുതായിട്ട് ഞാൻ പെണ്ണുങ്ങളെ പോലെയാണ്'; ജാസി

 'ലിംഗം മാറ്റണം, കുത്തുന്നത് എനിക്ക് പേടി തന്നെയാ...കളിക്കാൻ പോയിട്ടുണ്ട്, ചെറുതായിട്ട് ഞാൻ പെണ്ണുങ്ങളെ പോലെയാണ്'; ജാസി
Jun 20, 2025 11:46 AM | By Athira V

സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ജാസി. സ്ത്രീയായി ജീവിക്കാനാ​ഗ്രഹിക്കുന്ന ജാസിക്ക് കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വാരാറുണ്ട്. പങ്കാളി ആഷിക്കൊപ്പമാണ് ജാസിയുടെ ജീവിതം. തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജാസി. ജാം​ഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജാസി മനസ് തുറന്നത്.

നിയമപരമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല. നിയമപരമായി കല്യാണം കഴിക്കാനുള്ള പ്ലാനുണ്ട്. വളരെ കുറച്ച് ഫ്രണ്ട്സ് മാത്രം ഉണ്ടായിരുന്ന ലെെറ്റായ ചെറിയ കല്യാണമായിരുന്നു ഞങ്ങളുടേത്. ​ഗ്രാന്റ് ആയി നല്ലൊരു കല്യാണം നടത്തണമെന്നുണ്ടെന്നും ജാസി പറയുന്നു. ലിം​ഗ മാറ്റ ശാസ്ത്ര ക്രിയ ചെയ്യാനാണ് തന്റെ തീരുമാനമെന്നും ജാസി പറയുന്നുണ്ട്. സർജറി എന്തായാലും ചെയ്യും. പക്ഷെ സൂചി കുത്തുന്നതൊക്കെ എനിക്ക് പേടി തന്നെയാണ്.

ഡൗൺ സർജറി ചെയ്യുന്നത് പെയിൻഫുള്ളാണോ എത്ര ദിവസം റെസ്റ്റ് ചെയ്യേണ്ടി വരുമെന്നൊക്കെ ഞാൻ ചോദിച്ച് കൊണ്ടേയിരിക്കും. കുറേ വീ‍ഡിയോകൾ കാണും. ഞങ്ങൾ ജീവിതത്തിൽ സെറ്റിൽ ചെയ്യാമെന്ന് വിചാരിക്കുന്ന സ്ഥലം യുഎഇയാണ്. എനിക്ക് തിരിച്ച് അങ്ങോട്ട് പോകണം. ജാസിയെ യുഎഇയിൽ നിന്ന് ബാൻ ചെയ്ത് വിട്ടതാണെന്ന് ചില ആൾക്കാർ പറഞ്ഞു. എന്നെ ബാൻ ചെയ്തിട്ടില്ല. ഇനി സർജറി ചെയ്ത് ഡോക്ടറു‌ടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ യുഎഇയിൽ പെണ്ണായി അം​ഗീകരിക്കൂയെന്നും ജാസി വ്യക്തമാക്കി.


ഇങ്ങനെ ജനിച്ചതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്. ഇങ്ങനെയാെരു ജന്മം വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. കുടുംബവും കുട്ടികളും വേണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഇങ്ങനെയൊരു ലെെഫ് ആയത് കൊണ്ട് അതിന് പറ്റില്ല. പത്താം ക്ലാസിലൊക്കെ എത്തിയപ്പോൾ എന്നെ കളിയാക്കാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെയൊരു ജന്മമെന്ന് അന്ന് തോന്നി. ഉമ്മയ്ക്ക് നേരത്തെ എന്നെക്കുറിച്ച് അറിയാമായിരുന്നു. ഇപ്പോഴും ഉമ്മ എന്നെ മോനേ എന്നാണ് വിളിക്കുന്നത്. എന്റെ മനസിൽ നീ ആൺകുട്ടിയാണെന്നാണ് ഉമ്മ പറയാറെന്നും ജാസി പറയുന്നു.

നേരത്തെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ജാസി സംസാരിക്കുന്നുണ്ട്. എന്റെ കുടുംബം യാഥാസ്ഥിതികരാണ്. ആദ്യം കല്യാണക്കാര്യം വരുമ്പോൾ ഒഴിഞ്ഞ് മാറിയെങ്കിലും ഉപ്പയ്ക്ക് വയ്യാതായപ്പോൾ കല്യാണം കഴിക്കണമെന്ന് നിർബന്ധമായി. അന്ന് മുതലേ ഞാൻ സ്ത്രീകളെ പോലെ വീഡിയോകൾ ചെയ്യുന്നുണ്ട്. നിങ്ങൾ പെണ്ണുങ്ങളെ പോലെയാണോ എന്ന് വിവാഹം ചെയ്യുന്ന പെൺകുട്ടി ചോദിച്ചിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു, ഒപ്പന കളിക്കാൻ പോയിട്ടുണ്ട്, ചെറുതായിട്ട് ഞാൻ പെണ്ണുങ്ങളെ പോലെയാണെന്ന് ഞാൻ പറഞ്ഞു. വിവാഹം ചെയ്യേണ്ടായിരുന്നെന്ന് പിന്നീട് എനിക്ക് തോന്നി. എനിക്ക് ഒരു ശതമാനം പോലും സ്ത്രീകളോട് ആകർഷണം തോന്നില്ല. ഒരു മാസം മാത്രമേ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ. ഒരു മാസം മാത്രമേ വിവാഹ ബന്ധം നില നിന്നുള്ളൂ. 15 ദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ച് ദുബായിൽ പോയി. പിന്നെ ഉപ്പ മരിച്ചപ്പോഴാണ് തിരിച്ച് വന്നത്. പിന്നെ പിരിയുകയായിരുന്നെന്നും ജാസി വ്യക്തമാക്കി. ഇന്ന് ആഷിക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ജാസി.

viral jasi opensup about marriage divorce recalls wifes question

Next TV

Related Stories
'തട്ടിപ്പ് പണം കൊണ്ട് സ്വർണവും സ്കൂട്ടറും വാങ്ങി', ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്, കുറ്റം സമ്മതിച്ച്  മുൻ ജീവനക്കാരികൾ

Aug 5, 2025 02:05 PM

'തട്ടിപ്പ് പണം കൊണ്ട് സ്വർണവും സ്കൂട്ടറും വാങ്ങി', ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്, കുറ്റം സമ്മതിച്ച് മുൻ ജീവനക്കാരികൾ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് മുൻ ജീവനക്കാരികൾ...

Read More >>
കാലുകുത്തിയ ഉടനെ അടി? അവസാനം ബിബി ഹൗസിൽ കയറിയത് രേണു സുധി, രേണുവിന് ജിന്റോയുടെ കോച്ചിങ്!

Aug 3, 2025 12:59 PM

കാലുകുത്തിയ ഉടനെ അടി? അവസാനം ബിബി ഹൗസിൽ കയറിയത് രേണു സുധി, രേണുവിന് ജിന്റോയുടെ കോച്ചിങ്!

അവസാനം ബിബി ഹൗസിൽ കയറിയത് രേണു സുധി, രേണുവിന് ജിന്റോയുടെ...

Read More >>
ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം  ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

Aug 1, 2025 04:55 PM

ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സായ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall