വിവാഹത്തിന് സൂക്ഷിച്ചു വെച്ച പണം ആശുപത്രിയിൽ ചെലവായി, ആ സമയത്താണ് കോൾ വന്നത്, ബിഗ്ബോസിൽ മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്യ

വിവാഹത്തിന് സൂക്ഷിച്ചു വെച്ച പണം ആശുപത്രിയിൽ ചെലവായി, ആ സമയത്താണ് കോൾ വന്നത്, ബിഗ്ബോസിൽ മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്യ
Jun 10, 2025 07:29 AM | By Jain Rosviya

(moviemax.in) ബഡായ് ബംഗ്ലാവ് എന്ന ഒറ്റ ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ആര്യ. ബിഗ്ബോസ് മലയാളം സീസൺ 2 ൽ ഏറെ വിമർശനങ്ങൾ നേരിട്ട താരമായിരുന്നു അവതാരക കൂടിയായ ആര്യ. ഇപ്പോഴിതാ ബിഗ്ബോസില്‍ മൽസരിക്കാനുണ്ടായ കാരണവും ഷോയിലെ അനുഭവങ്ങളുമെല്ലാം പങ്കുവെയ്ക്കുകയാണ് ആര്യ. 

''2019 ലാണ് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത്. ആ സമയത്തെ എന്റെ അവസ്ഥ കൊണ്ട് പോയതാണ്. 2018 ലാണ് അച്ഛൻ മരിക്കുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് ഞാൻ മഴവിൽ മനോരമയിലും സീ ചാനലിലും പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. അച്ഛന്റെ ചികിത്സക്കു വേണ്ടി ഒരുപാട് പണം ചെലവായി. അച്ഛൻ അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ചു വെച്ചിരുന്ന പണവും എന്റെ പണവും എല്ലാം ആശുപത്രിയിൽ ചെലവാക്കി. അതിനു പുറമേ കടം വാങ്ങുകയും ചെയ്തു.

ബിഗ് ബോസിലേക്കുള്ള കോൾ വരുന്ന സമയത്ത് എനിക്ക് ഒരു വർക്കും ഇല്ലായിരുന്നു. ഇനി എന്തു ചെയ്യും എന്നറിയാതിരിക്കുമ്പോഴായിരുന്നു ആ ഓഫർ വരുന്നത്. സാമ്പത്തികമായി വളരെ മികച്ച ഓഫർ കൂടിയായിരുന്നു അത്. അതുകൊണ്ടാണ് പോകാം എന്ന് തീരുമാനിച്ചത്'', ആര്യ അഭിമുഖത്തിൽ പറഞ്ഞു.

''ബിഗ്ബോസിൽ പോയപ്പോഴാണ് എനിക്ക് നല്ല ക്ഷമ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. നമ്മളെ പിന്തുണക്കാൻ ആരും ഇല്ല, എല്ലാവരും മത്സരാർത്ഥികളാണ്. 75 ദിവസം ഞാൻ അവിടെ പിടിച്ചുനിന്നു. അത്രയും ദിവസം നിന്നതിൽ എനിക്ക് വളരെ അധികം അഭിമാനമുണ്ട്. അവിടെ ഒരാഴ്ച പോലും പിടിച്ചുനിന്നവരെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്'', ആര്യ കൂട്ടിച്ചേർത്തു.


Arya about decision compete Bigg Boss show

Next TV

Related Stories
ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

Jun 14, 2025 05:04 PM

ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

സംവിധായകന്റെ ഉപദ്രവം നേരിട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തതിന്റെ കാരണം ചിലങ്ക...

Read More >>
സാമ്പത്തിക തിരിമറി നടന്നെന്ന് വിലയിരുത്തല്‍; ദിയയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

Jun 8, 2025 08:04 AM

സാമ്പത്തിക തിരിമറി നടന്നെന്ന് വിലയിരുത്തല്‍; ദിയയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

സാമ്പത്തിക തിരിമറി നടന്നെന്ന് വിലയിരുത്തല്‍; ദിയയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍...

Read More >>
Top Stories










News Roundup






https://moviemax.in/-