---
title: "നമുക്ക് വിവാഹം കഴിച്ചാലോ? നിന്നെയും കൊച്ചിനേയും ഞാൻ പൊന്നുപോലെ നോക്കികൊള്ളാം, ഭയമില്ലേ...! തുറന്ന് പറഞ്ഞ് ആര്യ "
english_title: "aryabadai finally openup sibin proposed promo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/294364/aryabadai-finally-openup-sibin-proposed-promo"
published_at: "2025-06-05T10:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841235ccd922_arya.jpg"
keywords: []
---

# നമുക്ക് വിവാഹം കഴിച്ചാലോ? നിന്നെയും കൊച്ചിനേയും ഞാൻ പൊന്നുപോലെ നോക്കികൊള്ളാം, ഭയമില്ലേ...! തുറന്ന് പറഞ്ഞ് ആര്യ 

> **Lead Summary:** ** വർ**ഷങ്ങളായി അടുത്ത സുഹൃത്തുക്കളും ബിസിനസ് പാട്നേഴ്സുമായ നടി ആര്യ ബാബുവും അവതാരകനും ഡിജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോവുകയാണ്. അടുത്തിടെ ആയിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. താൻ പ്രണയത്തിലാണെന്നും 2025ൽ വിവാഹമുണ്ടാകുമെന്നും കഴിഞ്ഞ വർഷം ആര്യ സൂചിപ്പിച്ചിരുന്നു. എന്നാൽ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് പ‍റഞ്ഞിരുന്നില്ല.

## Article Content

** വർ**ഷങ്ങളായി അടുത്ത സുഹൃത്തുക്കളും ബിസിനസ് പാട്നേഴ്സുമായ നടി ആര്യ ബാബുവും അവതാരകനും ഡിജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോവുകയാണ്. അടുത്തിടെ ആയിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. താൻ പ്രണയത്തിലാണെന്നും 2025ൽ വിവാഹമുണ്ടാകുമെന്നും കഴിഞ്ഞ വർഷം ആര്യ സൂചിപ്പിച്ചിരുന്നു. എന്നാൽ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് പ‍റഞ്ഞിരുന്നില്ല.

അതുകൊണ്ട് തന്നെ സിബിനാണ് ആര്യയുടെ ഭാവി വരനെന്നത് ആരാധകർക്കും വലിയൊരു സർപ്രൈസായിരുന്നു. ഇപ്പോഴിതാ സിബിൻ തന്നെ പ്രപ്പോസ് ചെയ്ത കഥയും വിവാഹ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് ആര്യ. ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി മനസ് തുറന്നത്.

നടി പങ്കെടുത്ത അഭിമുഖം വൈകാതെ ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിൽ സ്ട്രീം ചെയ്യും. അതിന് മുന്നോടിയായി പുറത്ത് വന്ന പ്രമോ വൈറലാണ്. സിബിൻ പ്രപ്പോസ് ചെയ്തപ്പോൾ ഒരു സെക്കന്റ് പോലും ആലോചിച്ച് നിൽക്കാതെ താൻ സമ്മതം വിവാഹത്തിന് സമ്മതം പറഞ്ഞുവെന്നും ആര്യ പറയുന്നത് പ്രമോയിൽ കാണാം. പല അടുത്ത സുഹ‍ത്തുക്കൾക്കും അറിയില്ലായിരുന്നു.

നമുക്ക് വിവാഹം കഴിച്ചാലോ?. നിന്നെയും കൊച്ചിനേയും ഞാൻ പൊന്നുപോലെ നോക്കികൊള്ളാം എന്ന് പറഞ്ഞു. പിന്നെ ഒന്നും ചിന്തിക്കാതെ ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ യെസ് പറഞ്ഞു. നല്ല തീരുമാനമാണ്. നമുക്ക് വിവാഹം കഴിക്കാമെന്ന് ഞാനും പറ‌ഞ്ഞു. എല്ലാവരുടേയും മുന്നിൽ വെച്ച് ഒരു മോതിരം നൽകിയാണ് സിബിൻ പ്രപ്പോസ് ചെയ്തത്.

ആ വീഡിയോ വരുമ്പോൾ കാണാം ഞാൻ യെസ് പറയുന്നതിന് മുമ്പ് നിങ്ങൾക്ക് മറ്റൊരു വലിയ ഉച്ചത്തിലുള്ള യെസ് കേൾക്കാൻ പറ്റും. പ്രപ്പോസൽ റിങ് എന്റെ കയ്യിൽ കുറച്ച് ലൂസാണ്. അതുകൊണ്ട് മോതിര വിരലിൽ ആ റിങ് പിടിച്ച് നിർത്താൻ വേണ്ടി ചെറിയ മറ്റൊരു മോതിരം കൂടി സിബിൻ നൽകി. അതുകൊണ്ട് ഇപ്പോൾ രണ്ട് മോതിരമുണ്ട്.

[A post shared by @iamdhanyavarma](https://www.instagram.com/reel/DKd7DJjSRq8/?utm_source=ig_embed&utm_campaign=loading)

ഡേറ്റിങ്, പ്രപ്പോസൽ, ഫിയാൻസി എന്ന രീതിയിൽ ആയിരുന്നില്ല ഞങ്ങളുടെ പ്രണയകഥ. ഇതെല്ലാം ഉൾട്ടയായിട്ടായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്നാണ് ആര്യ പറഞ്ഞത്. നടിയിൽ നിന്നും പ്രണയ കഥയും വിവാഹനിശ്ചയ ദിവസത്തെ സംഭവങ്ങളും വിശദമായി കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇതുവരെ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നല്ലതും ചീത്തയുമായി എല്ലാ കാര്യങ്ങളും മറയില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട് ആര്യ.

ഇമേജ് ഭയമില്ലാതെയുള്ള സംസാരത്തെ കുറിച്ച് തന്നോട് പലരും ചോദിക്കാറുണ്ടെന്നും ആര്യ പറയുന്നു. എന്തുകൊണ്ടാണ് എല്ലാം തുറന്ന് സംസാരിക്കുന്നത്?. ഭയമില്ലേ എന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. ഇമേജ് കോൺഷ്യസ് ആവുന്നില്ലേയെന്നും ചോദിക്കാറുണ്ടെന്നുമാണ് നടി പറഞ്ഞത്. തന്റെ അവസ്ഥ കൊണ്ടാണ് ബി​ഗ് ബോസിൽ മത്സരിക്കാൻ പോയതെന്നും ആര്യ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ രൂപത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിബിൻ ജീവിതത്തിന്റെ ഭാ​​ഗമായശേഷം ജീവിതം എത്ര സന്തോഷം നിറഞ്ഞതാണെന്നത് ആര്യയുടെ മുഖത്ത് നിന്നും വ്യക്തമാണെന്നും കമന്റുകളുണ്ട്. ആദ്യ വിവാഹത്തിൽ ആര്യയ്ക്ക് റോയ എന്നൊരു മകളുണ്ട്. സിബിന്റേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഒരു ആൺകുഞ്ഞാണ് സിബിനുള്ളത്.

സിബിൻ തന്റെ പങ്കാളിയാകുന്നത് മകൾക്കും താൽപര്യമുള്ള ഒന്നായതുകൊണ്ടാണ് താൻ വിവാഹത്തിന് സമ്മതിച്ചതെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു. റോയയുടെ അച്ഛനായി തന്നെയാണ് സിബിൻ ഇപ്പോൾ ജീവിക്കുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/294364/aryabadai-finally-openup-sibin-proposed-promo)