'ഷെയ്ക്ക് ഹാന്റ് തരുമ്പോൾ കൈവള്ളയിൽ ചൊറിഞ്ഞു, എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്; സംവിധായകനെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് നടി ചിലങ്ക

'ഷെയ്ക്ക് ഹാന്റ് തരുമ്പോൾ കൈവള്ളയിൽ ചൊറിഞ്ഞു, എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്; സംവിധായകനെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് നടി ചിലങ്ക
Jun 4, 2025 05:13 PM | By Jain Rosviya

(moviemax.in) മായാമോഹിനി, ആത്മസഖി, കനല്‍പൂവ് തുടങ്ങിയ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചിലങ്ക എസ് ദീപു. തകര്‍പ്പന്‍ കോമഡി അടക്കമുള്ള നിരവധി ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ നോക്കുന്ന ചിലങ്ക ഇപ്പോൾ സീരിയലിൽ സജീവമല്ല.

ഇതിനിടെ, ഒരു സീരിയൽ സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനെത്തുടർന്ന്, സംവിധായകനെ ചിലങ്ക തല്ലിയ സംഭവവും വലിയ വാർത്തയായിരുന്നു. ഇക്കാര്യത്തെക്കുറിച്ചെല്ലാം പ്രതികരിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ. ഒരു ആവേശത്തിൽ ചെയ്തതല്ല. ഒന്നും കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം സഹിക്കും?. പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ട്.

ഷെയ്ക്ക് ഹാന്റ് തരുമ്പോൾ അയാൾ കൈവള്ളയിൽ ചൊറിയുമായിരുന്നു. ഞാൻ ഉപേക്ഷിച്ച് പോകാതെയായപ്പോൾ ജോലിയിൽ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോർച്ചറായിരുന്നു പിന്നീട് അയാൾ ചെയ്തത്. സീനിന് പ്രാധാന്യം കുറഞ്ഞതിന് ഞാൻ തല്ലി, സീൻ കട്ട് ചെയ്തതിന് തല്ലി എന്നൊക്കെയാണ് അയാൾ പറഞ്ഞ് നടക്കുന്നത്. ഞാൻ അയാളെ അടിച്ചുവെന്നത് സത്യമാണ്. അതൊരു ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം സഹിച്ചു'',  ചിലങ്ക പറ‍ഞ്ഞു.

Actress Chilanka reacts incident hitting director

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories