( moviemax.in) അന്തരിച്ച ഭർത്താവ് നടൻ കൊല്ലം സുധിയെക്കുറിച്ച് രേണു സുധി എപ്പോഴും സംസാരിക്കാറുണ്ട്. ജീവിതത്തിൽ പല ഘട്ടങ്ങൾ കൊല്ലം സുധിയും രേണു സുധിയും കണ്ടിട്ടുണ്ട്. കൊല്ലം സുധിയുടെ കരിയറിലെ ഉയർച്ചയിൽ ഏറ്റവും സന്തോഷിച്ചയാളാണ് രേണു സുധി. ആദ്യ ഭാര്യയുമായി അകന്ന ശേഷമാണ് കൊല്ലം സുധിയുടെ ജീവിതത്തിലേക്ക് രേണു കടന്ന് വരുന്നത്.
ആ ബന്ധത്തിലെ മകനെ സ്വന്തം മകനായി സ്വീകരിക്കാൻ രേണു സുധി തയ്യാറായി. കൊല്ലം സുധിയുടെ ആദ്യ ഭാര്യ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ രേണു സുധി. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് രേണു ഓർമകൾ പങ്കുവെച്ചത്.
സുധി ചേട്ടൻ മരിക്കുന്നതിന് രണ്ട് വർഷം മുമ്പേയാണ് അവർ മരിച്ചത്. ആത്മഹത്യ ചെയ്യുകയായിരുന്നു. വേറെ ഭർത്താവും മകനുമുണ്ട്. വേറൊരു കുടുംബമായിരുന്നു അവിടെ വെച്ചായിരുന്നു മരണം. സുധി ചേട്ടനുമായി പരിചയപ്പെടുമ്പോൾ ഭാര്യയെക്കുറിച്ച് ചോദിച്ചിരുന്നു.
എന്നെയും മകനെയും ഉപേക്ഷിച്ച് അവൾ പോയെന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണതെന്ന് തോന്നിയെങ്കിലും ഞാനത് ചോദിച്ചില്ല. എനിക്കത് ചോദിക്കാൻ നാവ് പൊങ്ങിയില്ല. സുധി ചേട്ടനും മകനും എന്റെ ആയല്ലോ എന്ന ബോധമെനിക്കുണ്ടായി.
ഭാര്യ ഉപേക്ഷിച്ച് പോയ ആൾ എന്ന ടെൻഷൻ എനിക്കുണ്ടായിരുന്നില്ല. കാരണം ആളോട് എനിക്കത്രയും ഇഷ്ടമായിരുന്നു. ഫോട്ടോ ചോദിച്ചപ്പോൾ കാണിച്ച് തന്നത് അവരുടെ ഇപ്പോഴത്തെ ഭർത്താവിനൊപ്പമുള്ള ഫോട്ടോയാണ്. പിന്നെ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. അവരോട് എനിക്ക് ദേഷ്യമില്ലായിരുന്നു.
സുധി ചേട്ടനെ എനിക്കാദ്യം കിട്ടിയില്ലല്ലോ എന്ന തോന്നലുണ്ടായിരുന്നു. അവരെ പറ്റി പറയുന്നത് സുധി ചേട്ടന് ഇഷ്ടമല്ലായിരുന്നു. അവരുടെ പേര് പറയുന്നില്ല. കാരണം അവർ മരിച്ച് പോയല്ലോ. കിച്ചുവിന് 16 വയസുള്ളപ്പോഴാണ് മരിച്ചത്. അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.
കിച്ചുവിന് ഒന്നര വയസുള്ളപ്പോൾ അവർ വേർപിരിയേണ്ട ഘട്ടത്തിലായിരുന്നു. മൂന്നര വയസുള്ളപ്പോൾ പൂർണമായും പിരിഞ്ഞു. അവർ മരിച്ചെന്ന് അറിഞ്ഞപ്പോൾ സുധി ചേട്ടന്റെ പ്രതികരണം ഓർക്കുന്നുണ്ട്. ഞാനും സുധി ചേട്ടനും വണ്ടിയോടിക്കുന്ന പയ്യനും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ മാളിൽ പോകുകയാണ്. അതുവരെ ഹാപ്പിയായിരുന്ന സുധി ചേട്ടൻ വല്ലാതായി. എന്നെ കാണിക്കുന്നില്ല. എന്നെ നോക്കുന്നുണ്ട്. സുധി ചേട്ടൻ കരഞ്ഞോ എന്ന് ഞാൻ പറഞ്ഞു.
പകൽ മുഴുവൻ പിടിച്ച് നിന്നു. രാത്രിയായപ്പോൾ എന്റെയടുത്ത് വന്ന് കരഞ്ഞു. വിഷമിക്കാതെ, നമുക്ക് പോകാം എന്ന് ഞാൻ പറഞ്ഞു. പോകേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഭാര്യയുടെ വീട്ടിൽ നിന്നും സുധി ചേട്ടനെ ഒരിക്കലും കോൺടാക്ട് ചെയ്തതായി അറിഞ്ഞിട്ടില്ല. രണ്ടാമത് വിവാഹം ചെയ്ത ശേഷം അവർക്ക് ജനിച്ച മകനെ കൊച്ചിലേ സുധി ചേട്ടനെ കൊണ്ട് കാണിച്ചിരുന്നു. ഭാര്യയും ഭർത്താവും കൂടെ വന്ന് സുധി ചേട്ടനെയും കിച്ചുവിനെയും കൊണ്ട് കാണിച്ചെന്നാണ് അറിഞ്ഞത്.
കിച്ചുവിനെ കാണാൻ ഇടയ്ക്ക് സ്കൂളിലൊക്കെ വന്നിരുന്നു. സുധി ചേട്ടൻ മാറി നിൽക്കും. അവർ ഭർത്താവും ഭാര്യയും വന്ന് കൊച്ചിന് സമ്മാനം കൊടുത്ത് പോകും. സിനിമാക്കഥ പോലെ. വലുതായ ശേഷം കിച്ചു കണ്ടിട്ടില്ല. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഞാൻ വന്ന ശേഷം പിന്നെ കണ്ടിട്ടേയില്ല.
എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിച്ചിട്ടില്ല. ലോക്ഡൗൺ സമയത്തായിരുന്നു. ആ സമയത്ത് ജോലിയില്ലാതെ കുറെ ബുദ്ധിമുട്ടിയിരുന്നെന്ന് അറിഞ്ഞിട്ടുണ്ട്. അതായിരിക്കണം. ഒരുപാട് പേർ ആ സമയത്ത് ആത്മഹത്യ ചെയ്തു. ഡാൻസറായിരുന്നു അവർ. ആ സമയത്ത് കുറേ കലാകാരൻമാർ ആത്മഹത്യ ചെയ്തു. അങ്ങനെയെന്തെങ്കിലും ആവാം.
renusudhi opensup about kollamsudhi first wife