കണ്ണൂരേക്ക് ട്രെയിനിലാണ് ഷൂട്ടിന് പോയത്, അതിനുശേഷം ആ മുൾക്കിരീടം പ്രതീഷിന്റെ തലയിൽ; തുറന്ന് പറഞ്ഞ് രേണുവും പ്രതീഷും

കണ്ണൂരേക്ക് ട്രെയിനിലാണ് ഷൂട്ടിന് പോയത്, അതിനുശേഷം ആ മുൾക്കിരീടം പ്രതീഷിന്റെ തലയിൽ; തുറന്ന് പറഞ്ഞ് രേണുവും പ്രതീഷും
May 28, 2025 10:33 PM | By Athira V

(moviemax.in) കഴിഞ്ഞ ഒരു മാസക്കാലമായി സോഷ്യൽമീഡിയയിൽ ട്രെന്റിങ്ങായി നിൽക്കുന്ന റീൽ ജോഡികളാണ് രേണു സുധിയും പ്രതീഷും. ഇരുവരും ഒരുമിച്ച് അഭിനയിച്ച കരിമിഴി കണ്ണാൽ എന്ന ആൽബം ഒരാഴ്ച കൊണ്ടാണ് പത്ത് ലക്ഷം വ്യൂസ് നേടിയതും ട്രെന്റിങിൽ കയറിയതും. സിനിമാ മോഹവുമായി നടക്കുന്ന പ്രതീ‌ഷിന് ഒരു കരിയർ ബ്രേക്ക് കൂടിയായിരുന്നു രേണുവിനൊപ്പമുള്ള മ്യൂസിക്ക് വീഡിയോകളും റീൽ വീഡിയോകളും.

രേണുവിനൊപ്പം നായകനായി അഭിനയിച്ചാൽ നെ​ഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വരുമെന്ന് അറിഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്ന് പ്രതീഷ് പറയുന്നു. മെയിൻ സ്ട്രീം വൺ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രതീഷ്. പാലക്കാടാണ് എന്റെ സ്ഥലം. യുട്യൂബിൽ വീഡിയോകൾ ചെയ്യാറുണ്ട്. ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പക്ഷെ വൈറലാകുന്നത് രേണു സുധിക്കൊപ്പം വീഡിയോകൾ ചെയ്ത് തുടങ്ങിയശേഷമാണ്. രേണു ചേച്ചിക്കൊപ്പമുള്ള ഓഫർ വന്നപ്പോൾ തന്നെ പലരും പറഞ്ഞിരുന്നു നീ എയറിലായിരിക്കുമെന്ന്. ആൽബത്തിന്റെ സംവിധായകനും ആദ്യം വിളിച്ചപ്പോൾ ഇത് തന്നെയാണ് പറഞ്ഞത്. എന്ത് വന്നാലും ചെയ്ത് നോക്കാമെന്ന് കരുതിയാണ് ആദ്യത്തെ പ്രോജക്ടിന് സമ്മതം പറഞ്ഞത്. അഭിനയിച്ച് തുടങ്ങിയശേഷം ഓരോ സീൻ ചെയ്യുമ്പോഴും എനിക്ക് കംഫേർട്ടാണോയെന്ന് രേണു ചേച്ചി ചോ​ദിക്കുമായിരുന്നു.

ചേച്ചിക്കൊപ്പമുള്ള വീഡിയോ പുറത്ത് വന്നശേഷം എന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനൊക്കെ വൻ റീച്ചാണ്. മുപ്പത്തിമൂന്ന് മില്യണാണ് അക്കൗണ്ടിന്റെ റീച്ച്. അതുപോലെ മുമ്പ് വർക്ക് കുറവായിരുന്നു. എന്നാലിപ്പോൾ ഒരു സിനിമയും മൂന്ന്, നാല് മ്യൂസിക്ക് ആൽബങ്ങളിലേക്കും വെബ് സീരിസിലേക്കും ഷോർട്ട് ഫിലിമിലേക്കും ക്ഷണം വന്നിട്ടുണ്ട് എനിക്ക്.

ഇതിന് മുമ്പ് എനിക്ക് ഇതുപോലൊരു ഹൈപ്പ് കിട്ടിയിട്ടില്ല. സിനിമ വലിയ ആ​ഗ്രഹമായിരുന്നു. അതും സാധിച്ചു. എന്റെ വീട്ടിൽ നല്ല സപ്പോർട്ടാണ്. ആര് എന്നെ കുറിച്ച് എന്ത് പറഞ്ഞാലും എന്റെ ഭാ​ഗം കേട്ടിട്ട് മാത്രമെ അവർ പ്രതികരിക്കു. അഭിനയം അഭിനയമാണെന്നത് അമ്മയ്ക്കും കുടുംബാം​​ഗങ്ങൾക്കും അറിയാം. നാട്ടുകാർ പലതും പറയും അത് കേൾക്കാൻ നിന്നാൽ മുന്നോട്ട് പോകാനാവില്ലെന്നാണ് വീട്ടിൽ നിന്നും പറയാറുള്ളത്.

എന്റെ ലവ് മാരേജാണ്. അതുകൊണ്ട് തന്നെ ഭാര്യയ്ക്ക് എന്നെ നന്നായി അറിയാം. കമന്റ്സിൽ ആളുകൾ പറയുന്നത് പോലൊരു ആളല്ല രേണു ചേച്ചി. പരിചയപ്പെട്ടവർക്ക് അത് അറിയാം. അടുത്തിടെ കണ്ണൂരേക്ക് ട്രെയിനിലാണ് ഷൂട്ടിന് പോയത്. പോലീസുകാരൻ മുതൽ ടിടിആർ വരെ വന്ന് ചേച്ചിക്കൊപ്പം ഫോട്ടോ എടുത്തു.

അഭിനയം കൊള്ളില്ലെന്നോ, കാണാൻ കൊള്ളില്ലെന്നോ ഒന്നും ആരും ചേച്ചിയുടെ മുഖത്ത് നോക്കി പറഞ്ഞ് താൻ കണ്ടിട്ടില്ലെന്നും പ്രതീഷ് പറയുന്നു. പ്രതീഷിന് കംഫേർട്ടാണെങ്കിൽ മാത്രമെ താൻ ഒപ്പം അഭിനയിക്കാറുള്ളുവെന്ന് രേണുവും പറഞ്ഞു. തുടക്കത്തിൽ ദാസേട്ടൻ കോഴിക്കോട് ഒരു ഇരയായിരുന്നു. അതിനുശേഷം ആ മുൾക്കിരീടം പ്രതീഷിന്റെ തലയിൽ വെച്ച് ദാസേട്ടൻ മുങ്ങി.

സീൻ ചെയ്യും മുമ്പ് പ്രതീഷും അവന്റെ കുടുംബവും ഓക്കെയാണോയെന്ന് ചോദിക്കാൻ ഞാൻ നിരന്തരം സംവിധായകനോട് പറയുമായിരുന്നു. കാരണം നാളെ ഒരു കല്ലുകടിയുണ്ടാകരുത്. പ്രതീഷിന്റെ ഫാമിലിക്ക് ഓക്കെയായിരുന്നതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. പ്രതീഷിനേക്കാൾ അവന്റെ ഭാര്യയാണ് ഞാനുമായി കൂട്ടും എന്നെ നിരന്തരം വിളിക്കാറുള്ളതും. ഞങ്ങളുടെ സ്വന്തം ചേച്ചിയാണെന്ന് പറഞ്ഞാണ് ആ കുട്ടി സംസാരിക്കാറുള്ളത്. പ്രതീഷ് നല്ല അഭിനേതാവാണ്.

അവനെ കാണാൻ വേണ്ടി ഞാൻ ആ മ്യൂസിക്ക് വീഡിയോ പലവട്ടം കാണും. പ്രതീഷിനൊപ്പം അഭിനയിക്കാൻ കംഫേർട്ടാണെന്നും രേണു പറയുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

renusudhi pratheesh new projects family supports

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall