(moviemax.in) അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി മലയാളികൾക്ക് സുപരിചിതയാണ്. രേണുവിന്റെ റീലുകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ രേണു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പം രേണു പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. കിച്ചുവിനെ സ്വന്തം മകനെപ്പോലെയാണ് കാണുന്നതെന്നും ഇളയ മകൻ റിതുക്കുട്ടനെക്കാളിഷ്ടം കിച്ചുവിനെ ആണെന്നും രേണു മുൻപ് പല തവണ പറഞ്ഞിട്ടുണ്ട്.
''എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. സപ്പോർട്ടിനു നന്ദി '', എന്നാണ് രേണു സുധി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
''സ്വന്തം അമ്മ കുഞ്ഞിനെ മനസാക്ഷി ഇല്ലാതെ കൊന്നു കളയുന്ന ഈ കാലത്തു ആ കുഞ്ഞിനെ അവന്റെ അച്ഛനോ അമ്മയോ ഇല്ലാഞ്ഞിട്ടു പോലും നിങ്ങൾ സ്വന്തം പോലെ നോക്കുന്നുണ്ടല്ലോ. കർമം കൊണ്ട് നിങ്ങൾ അവനു അച്ഛനും അമ്മയും ആണെന്ന് തെളിയിച്ചു. ആ നന്മ മാത്രം മതി രേണു സുധി എന്ന സ്ത്രീയെ മനസ്സിലാക്കാൻ, ഉയരങ്ങളിൽ എത്തട്ടെ'', എന്നാണ് രേണുവിന്റെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.
''രേണു നിങ്ങൾ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാതെ നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കൂ. നിങ്ങൾക്ക് ഉയർച്ച ഉണ്ടാകും. കുറ്റം പറയുന്നവർ തിരുത്തി പറയുന്ന ഒരു കാലമുണ്ടാകും. നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്. നിങ്ങളെ ഇഷ്ടം. ഒരു അനിയത്തിക്കുട്ടിയെപ്പോലെ നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്'', എന്നാണ് മറ്റൊരാൾ കുറിച്ചത്.
renusudhi share photos rahul aka kichu