പെണ്ണായിരിക്കണമെന്ന ആ​ഗ്രഹമേയുള്ളു, അത് ആസ്വദിക്കണം! ആണും പെണ്ണും തുല്യരല്ല; അഭിഷേക് ശ്രീകുമാർ

പെണ്ണായിരിക്കണമെന്ന ആ​ഗ്രഹമേയുള്ളു, അത് ആസ്വദിക്കണം! ആണും പെണ്ണും തുല്യരല്ല; അഭിഷേക് ശ്രീകുമാർ
May 27, 2025 02:15 PM | By Athira V

(moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ആറ് വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു അഭിഷേക് ശ്രീകുമാർ. ബി​​ഗ് ബോസിലേക്ക് എത്തും മുമ്പ് എൽജിബിടിക്യു സമൂ​ഹത്തിന് എതിരെ ശബ്ദമുയർത്തിയതിന് വിവാദങ്ങളിൽ നിറഞ്ഞ് നിന്ന ആളുമായിരുന്നു അഭിഷേക്. താരം ഹൗസിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും എന്നാൽ പ്രതീക്ഷിച്ചതുപോലൊരു പ്രകടനം കാഴ്ചവെക്കാൻ അഭിഷേകിനായില്ല.

ആറാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്ന താരം വരാനിരിക്കുന്ന ബി​ഗ് ബോസ് സീസൺ ഏഴിനെ കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​​ദ്ധ നേടുന്നത്. ബി​ഗ് ബോസ് സീസൺ 7 വരാൻ പോവുകയാണെന്ന് അറിഞ്ഞു. എനിക്കും പ്രതീക്ഷയുണ്ട്. ഓഡീഷൻ കൊടുക്കുന്നത് ഏത് ടൈപ്പ് ആൾക്കാരാണെന്ന് ശ്രദ്ധിക്കുന്നുണ്ട്.


നല്ല ആളുകൾ മത്സരാർത്ഥികളായി വന്നാൽ മതിയായിരുന്നു. സ്റ്റാന്റേർഡ്സ് കീപ്പ് ചെയ്താൽ മതിയായിരുന്നു. ഇല്ലെങ്കിൽ നമ്മുടെ പേര് കൂടി പോകും. ആ​ഗസ്റ്റിൽ ഏഴാം സീസൺ തുടങ്ങുമെന്നാണ് കേട്ടത്. വിവിധ ​ഗ്രൂപ്പുകളും ടീമുകളുമായി തിരിച്ച് മത്സരം നടത്താതെ സിം​ഗിളായി തന്നെ മത്സരാർത്ഥികൾ മത്സരിക്കണം. കോമണറും വൈൽഡ് കാർഡുമെല്ലാം ഇത്തവണയും ഉണ്ടെന്നാണ് കേട്ടത്. ബി​ഗ് ബോസിൽ കേറാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണോയെന്ന് അറിയില്ല.

നാട് മൊത്തം ഇപ്പോൾ കോൺട്രവേഴ്സിയാണ്. എല്ലാവരും ബി​ഗ് ബോസിൽ കയറാനുള്ള പരിപാടിയിലാണെന്ന് തോന്നുന്നു. നമ്മൾ കാണുന്നതൊന്നുമല്ല ബി​ഗ് ബോസ്. ഹൗസിൽ കേറിയാൽ ഡയലോ​ഗ് അടിച്ച് പെർഫോം ചെയ്യാമെന്ന് എത്ര കരുതിയാലും അവിടെ ചെല്ലുമ്പോൾ ഇതൊന്നും നടക്കില്ല. തൊപ്പി എന്നല്ല ആര് കേറിയാലും യഥാർത്ഥ സ്വഭാവം പുറത്ത് വരും. ചിലപ്പോൾ അത് നല്ലതിനാകും ചിലപ്പോൾ ചീത്തയാകും എന്ന് അഭിഷേക് പറയുന്നു.


സഹമത്സരാർത്ഥിയായിരുന്ന എൽജിബിടിക്യു സപ്പോർട്ടർ അഭിഷേക് ജയദീപുമായുള്ള നിരന്തരമായ വിവാദങ്ങളെ കുറിച്ചും അഭിഷേക് സംസാരിച്ചു. അഭിഷേക് ജയദീപുമായുള്ള യുദ്ധം നേരത്തെ മുതലുണ്ട്. പിന്നെ ഒരു ജാതി ജാതകം സിനിമയുമായി ബന്ധപ്പെട്ട് അഭിഷേക് പറഞ്ഞതിനോട് പ്രതികരിക്കുകയാണങ്കിൽ കാതൽ സിനിമ ഇറങ്ങിയ സമയത്ത് സിനിമയെ സിനിമയെ കാണണമെന്ന് ആളുകൾ പറഞ്ഞു.

പക്ഷെ മാർക്കോ ഇറങ്ങിയപ്പോഴും ഒരു ജാതി ജാതകം ഇറങ്ങിയപ്പോഴും എന്തുകൊണ്ട് സിനിമയെ സിനിമയായി കണ്ടില്ല. സിനിമ ഒരു എന്റർടെയ്ൻമെന്റല്ലേ. എല്ലാ സിനിമയുടെ അവസാനവും ​ഗുഡ് മെസേജ് കൊടുക്കണമെന്ന് എവിടേയും നിയമമൊന്നും ഇല്ലല്ലോ. സിനിമ എന്റർടെയ്ൻമെന്റിന് വേണ്ടിയുള്ളതാണ്. അത് ആസ്വദിക്കുക. കാണേണ്ടാത്തവർ കാണണ്ട. എല്ലാത്തിലും പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയാൽ കാര്യം നടക്കില്ല.

ഡാർക്ക് ഹ്യൂമർ ഇഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ടെന്നും അഭിഷേക് ചോദിക്കുന്നു. വിവാഹത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ മറുപടി ഇങ്ങനെ... സിബിൻ-ആര്യ വിവാഹ വിശേഷം അറിഞ്ഞിരുന്നു. അവർ നല്ല സുഹൃത്തുക്കളാണ്. നല്ല സുഹൃത്തുക്കൾക്ക് മാത്രമെ നല്ല ലൈഫ് പാട്നേഴ്സാകാൻ പറ്റു. നല്ലൊരു ലൈഫുമായി അവർ മുന്നോട്ട് പോകട്ടെ. കല്യാണത്തിന് പങ്കെടുക്കണം.

എനിക്ക് കല്യാണ ആലോചന നടക്കുന്നില്ല. എന്ന് എനിക്ക് പറ്റിയൊരാളെ ഞാൻ കണ്ടുപിടിക്കുന്നുവോ അന്നേ എന്റെ വിവാഹമുണ്ടാകൂ. ഡിമാന്റുകൾ ഒന്നുമില്ല. പെണ്ണായാൽ മതി വധു. ഫെമിനിസ്റ്റായിരിക്കരുതെന്നും ആ​ഗ്രഹമുണ്ട്. നമ്മൾ എല്ലാം ഈക്വലാണന്ന് പറഞ്ഞ് നടക്കുന്നവരാണ് ഫെമിനിസ്റ്റുകൾ. പക്ഷെ ആണും പെണ്ണും ഈക്വലല്ല. ആണുങ്ങൾ ആണുങ്ങളും സ്ത്രീകൾ സ്ത്രീകളുമാണ്. അതുകൊണ്ട് തന്നെ ഈക്വാലിറ്റിയിൽ എനിക്ക് വിശ്വാസമില്ല. ആണുങ്ങളെ പുച്ഛിക്കുന്ന ചില ഫെമിനിസ്റ്റികളുമുണ്ടെന്നും അഭിഷേക് പറയുന്നു.

സോഷ്യൽമീഡിയ ലൈഫ് ആരംഭിച്ചാൽ എല്ലാ വിമർശനങ്ങളും സ്വീകരിക്കാൻ തയ്യാറായിരിക്കണം. അല്ലെങ്കിൽ പ്രൈവെറ്റ് ലൈഫ് നയിക്കണം. അല്ലാത്തപക്ഷം പബ്ലിക്കിന്റെ അഭിപ്രായങ്ങളും കേൾക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേർത്തു.















biggboss fame abhisheksreekumar says not interested- marrying- feminist ideology women

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories