പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നു, റിയാലിറ്റി ഷോകൾ തട്ടിപ്പ്? പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി മത്സരാർത്ഥികൾ!

പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നു, റിയാലിറ്റി ഷോകൾ തട്ടിപ്പ്? പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി മത്സരാർത്ഥികൾ!
May 25, 2025 11:53 AM | By Athira V

(moviemax.in)മലയാളത്തിൽ വിവിധ ചാനലുകളിലായി നിരവധി റിയാലിറ്റി ഷോകൾ നടക്കുന്നുണ്ട്. അടുത്തിടെയായി സീരിയലുകൾക്ക് ലഭിക്കുന്നതിനേക്കാൾ കാഴ്ചക്കാരെ റിയാലിറ്റി ഷോകൾക്ക് ലഭിക്കുന്നുമുണ്ട്. സം​ഗീതം, നൃത്തം, അറിവ്, ​ഗെയിംസ്, കോമഡി എന്നിവയുമായി ബന്ധപ്പെട്ടതാണ് ഏറെയും റിയാലിറ്റി ഷോകൾ. റിയാലിറ്റി ഷോകളുടെ ഭാ​ഗമായശേഷം സിനിമയിലേക്കും സീരിയലിലേക്കും അവസരം ലഭിച്ചവരും നിരവധിയാണ്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ഉള്ളിലെ കഴിവുകൾ പ്രദർശിപ്പിക്കാൻ ടെലിവിഷനിൽ അവസരം കിട്ടുമ്പോൾ ആളുകൾ അത് പ്രയോജനപ്പെടുത്തുന്നതും.

കേരളത്തിലെ ഭൂരിഭാ​ഗം ആളുകളും സിനിമയും സീരിയലുകളും സ്വപ്നം കാണുന്നവരുമാണ്. എന്നാൽ ആളുകളുടെ ഇത്തരം ​ആ​ഗ്രങ്ങൾ റിയാലിറ്റി ഷോകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ചൂഷണം ചെയ്യുന്നുണ്ടോ?. ഇപ്പോഴിതാ കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു ടിവി ഷോ സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് കാരണമാവുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയുമാണ്.

ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന റിയാലിറ്റി ഷോയെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. സോഷ്യൽമീഡിയയിലും ടെലിവിഷനും ഉപയോ​ഗിക്കുന്ന ഭൂരിഭാ​ഗം ആളുകൾക്കും പ്രിയപ്പെട്ട ടാലന്റ് ഷോയാണിത്. സ്റ്റാന്റപ്പ്, സ്കിറ്റുകൾ എന്നിവ അവതരിപ്പിക്കാൻ താൽപര്യപ്പെടുന്നവർക്കുള്ളതാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോ വലിയൊരു വേദിയാണ്.


സ്റ്റാന്റപ്പ്, സ്കിറ്റുകൾ ഇവയിൽ ഏത് അവതരിപ്പിച്ചാലും അതിന് വിധികർത്താക്കൾ നൽകുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും സമ്മാനം. ചില മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പണമാണ് സമ്മാനമായി നൽകുന്നത്. വേദിയിൽ വെച്ച് തന്നെ ഡമ്മി മണി ഉപയോ​ഗിച്ച് പങ്കെടുത്ത വ്യക്തിക്ക് സമ്മാനം നൽകിയതായി കാണിക്കും. ശേഷം അക്കൗണ്ടിലേക്ക് ഷോയുടെ അണിയറപ്രവർത്തകർ ട്രാൻസ്ഫർ ചെയ്ത് നൽകും.

എന്നാൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച സ്കിറ്റ്ന് ലഭിച്ച സമ്മാനം പോലും ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ പങ്കെടുത്ത പല മത്സരാർത്ഥികൾക്കും ലഭിച്ചിട്ടില്ലത്രെ. വിഷയവുമായി ബന്ധപ്പെട്ട് ഷോയിൽ മത്സരാർത്ഥിയായ ഒരാൾ താൻ പറ്റിക്കപ്പെട്ടുവെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയതോടെയാണ് റിയാലിറ്റി ഷോകൾക്ക് പിന്നിൽ നടക്കുന്ന പിന്നാമ്പുറ കളികൾ ചർച്ചയായത്.

ഒക്ടോബറിലാണ് ഞാൻ സ്കിറ്റ് ചെയ്തത്. ഇപ്പോൾ ഏഴ് മാസമായി. അവരുടെ എ​ഗ്രിമെന്റ് പ്രകാരം സ്കിറ്റ് ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞ് തൊണ്ണൂറ് ദിവസത്തിനകം സമ്മാനത്തുക കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഏകദേശം 120 ദിവസം വരും. രണ്ട് തവണയായി എനിക്ക് മുപ്പതിനായിരം രൂപയാണ് കിട്ടാനുള്ളത്. ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകി. പൈസ വരാതിരുന്നപ്പോൾ പലതവണ ചാനലിനെ സമീപിച്ചിരുന്നു.

കൃത്യമായ പ്രതികരണം വരാതെയായതോടെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് ചാനലുമായി ബന്ധപ്പെട്ടു. അതോടെ ഉടനെ ചെക്ക് തന്നു എന്നാണ് പരാതിക്കാരനായ മത്സരാർത്ഥി പറഞ്ഞത്. വിഷയത്തിൽ പ്രതികരിച്ച് ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും രം​ഗത്ത് എത്തിയിരുന്നു. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന പരിപാടിയൊക്കെ ചില ചാനലുകാർ കാണിക്കുമെന്ന് സായ് കൃഷ്ണ പറയുന്നു. ക്രഡിബിലിറ്റി പ്രേക്ഷകർക്കിടയിൽ നല്ല രീതിയിൽ ഉണ്ടായിരുന്ന ഷോയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി.

ഇപ്പോൾ ആളുകൾ പരാതിയുമായി രം​ഗത്ത് എത്താൻ കാരണം സൊസൈറ്റിയിൽ നിന്നും നിരന്തരമായി സമ്മാനത്തുകയുമായി ബന്ധപ്പെട്ട ചോ​ദ്യങ്ങളും പരിഹാസങ്ങളും വരാൻ തുടങ്ങിയതോടെയാണ്. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന പരിപാടിയൊക്കെ ചില ചാനലുകാർ കാണിക്കും. പറഞ്ഞ പണമൊന്നും അക്കൗണ്ടിൽ വരില്ല. ഇത്തരം ഷോകളിൽ പെർഫോം ചെയ്താൽ ഫെയിം കിട്ടുമെന്ന് അല്ലാതെ പറഞ്ഞ പെയ്മെന്റ് എല്ലാവർക്കും ലഭിക്കുന്നത് ചുരുക്കമാണെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.





socialmedia discussion malayalam channel realityshow oru chiri iru chiri bumper chiri

Next TV

Related Stories
ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം  ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

Aug 1, 2025 04:55 PM

ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സായ്...

Read More >>
 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

Aug 1, 2025 01:51 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് മുൻജീവനക്കാർ...

Read More >>
'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

Jul 31, 2025 05:26 PM

'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

സജീന വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിൽ വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോ ചർച്ചയാവുകയാണ്...

Read More >>
Top Stories










https://moviemax.in/- //Truevisionall