അഭിനയം പ്രൊഫഷനായി തെരഞ്ഞെടുത്തശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങിനും വിമർശനത്തിനും പാത്രമാകേണ്ടി വന്ന വ്യക്തിയാണ് നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. ഭർത്താവിന്റെ മരണശേഷം പലവിധ ജോലികൾക്ക് രേണു ശ്രമിച്ചിരുന്നു. പരിചയകുറവ് മൂലം ലഭിച്ച പല ജോലികളും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീടാണ് പാഷനായ അഭിനയം പ്രൊഫഷനാക്കാമെന്ന രേണു തീരുമാനിച്ചത്.
തുടക്കം നാടകത്തിലൂടെയായിരുന്നു. നിരവധി വേദികളിൽ പ്രൊഫഷണൽ നാടക ആർട്ടിസ്റ്റായി രേണു പ്രകടനം കാഴ്ചവെച്ചു. നാടകത്തിൽ രേണു സജീവമായതോടെ മ്യൂസിക്ക് വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലേക്ക് അവസരം വന്ന് തുടങ്ങി. ഇപ്പോൾ സിനിമകളിലേക്കും രേണുവിന് അവസരം ലഭിക്കുന്നുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്, ഉദ്ഘാടനങ്ങൾ എന്നിവയുമായും രേണു സജീവമാണ്.
ഇപ്പോഴിതാ ചുംബനരംഗങ്ങളിൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് രേണു നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഡീപ്പ് ലിപ് ലോക്കിനോട് താൽപര്യമില്ലെന്നും ചുണ്ട് ജസ്റ്റ് മുട്ടിക്കുക മാത്രം ചെയ്യുന്ന സീനാണെങ്കിൽ ചെയ്യാൻ റെഡിയാണെന്നും മീഡിയയോട് സംസാരിക്കവെ രേണു പറഞ്ഞു. ഉമ്മ കൊടുക്കുന്നതിനോട് തന്നെ താൽപര്യമില്ലാത്തയാളാണ് ഞാൻ.
പിന്നെ എങ്ങനെയാണ് ലിപ് ലോക്ക് ചെയ്യുന്നത്. അങ്ങനൊരു സീൻ വന്നാലും ലിപ് ലോക്ക് ചെയ്യാൻ താൽപര്യമില്ല. ജസ്റ്റൊരു ഉമ്മ. അതായത് ചുണ്ട് മുട്ടിക്കുക മാത്രം ചെയ്യുന്ന സീനാണെങ്കിൽ ഞാൻ ചെയ്യാൻ റെഡിയാണ്. പക്ഷെ ഡീപ്പ് ലിപ് ലോക്കിനോട് താൽപര്യമില്ല. ഇനിയിപ്പോൾ മുന്നോട്ട് പോകുമ്പോൾ നായകന്റെ ചുണ്ടിൽ ജസ്റ്റ് മുട്ടിക്കുക മാത്രം ചെയ്താൽ മതിയെങ്കിൽ അഭിനയിക്കും. ഒരു സിനിമയിൽ അങ്ങനൊരു സീനുണ്ട്. അത് ഞാൻ കണ്ടിട്ടുണ്ട്.
ഏതായിരുന്നുവെന്ന് ഓർക്കുന്നില്ല. അതിൽ ചുണ്ട് ജസ്റ്റ് മുട്ടിക്കുക മാത്രമെ ചെയ്യുന്നുള്ളു. തീവണ്ടി സിനിമയിലേത് ലിപ് ലോക്കാണ്. ഞാൻ ഉദ്ദേശിച്ചത് മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ചുംബന സീൻ അഭിനയിക്കുന്നതിനെ കുറിച്ചാണെന്നും രേണു പറയുന്നു. ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും റീലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചുംബന സീനുകളിൽ രേണു അഭിനയിച്ചിട്ടില്ല.
ദാസേട്ടൻ കോഴിക്കോടിനൊപ്പം കെട്ടിപിടിച്ചുള്ള പ്രണയരംഗങ്ങളിൽ അഭിനയിച്ചതിന് വളരെ ക്രൂരമായ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് രേണുവിന് നേരിടേണ്ടി വന്നത്. ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിലും വലിയ വിമർശനമാണ് രേണുവിന് ലഭിക്കുന്നത്. തനിക്ക് അഭിനയിക്കാനായി വരുന്ന അവസരങ്ങൾ ചോദിക്കുന്നതുകൊണ്ട് ലഭിക്കുന്നതല്ലെന്നും രേണു പറഞ്ഞിരുന്നു.
തന്നെ തേടി വരുന്ന അവസരങ്ങൾ താൻ ചെയ്യുന്നുവെന്ന് മാത്രമേയുള്ളുെവെന്നും രേണു വ്യക്തമാക്കിയിരുന്നു. മുപ്പത്തിരണ്ടുകാരിയായ രേണു ഇതുവരെ ചെയ്ത ഷോർട്ട് ഫിലിമുകളും മ്യൂസിക്ക് വീഡിയോകളുമെല്ലാം വൈറലാവുകയും ട്രെന്റിങ്ങിൽ ഇടം പിടിക്കുകയും ചെയ്തവയാണ്. അഭിനയം തനിക്ക് ഒരു വരുമാന മാർഗം മാത്രമാണെന്നും അതിന് വേറൊരു മാനം നൽകി വളച്ചൊടിക്കരുതെന്നും തന്നെ വിമർശിക്കുന്നവരോട് രേണു പറഞ്ഞിരുന്നു.
ഭർത്താവ് മരിച്ച സ്ത്രീ പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതും ഗ്ലാമറസ് വേഷം ധരിക്കുന്നതും കൊടിയ കുറ്റം എന്ന രീതിയിൽ വിലയിരുത്തിയാണ് ഒരു വിഭാഗം ആളുകൾ രേണുവിനെ പരിഹസിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് ലഭിച്ചുവെങ്കിലും അപ്പനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചിലവുകൾ എല്ലാം വഹിക്കുന്നത് രേണു തന്നെയാണ്.
Renu answer question whether she will act kissing movies