'പാറുക്കുട്ടി തന്നെയാണോ? ക്യാമറയുടെ മുന്നിൽ അല്ലേ പെറ്റിട്ടത്, അഭിനയമാണെന്നത് മറക്കുന്നു'; അമേയ വളർന്ന് വരുന്ന നായിക

'പാറുക്കുട്ടി തന്നെയാണോ? ക്യാമറയുടെ മുന്നിൽ അല്ലേ പെറ്റിട്ടത്, അഭിനയമാണെന്നത് മറക്കുന്നു'; അമേയ വളർന്ന് വരുന്ന നായിക
May 23, 2025 05:43 PM | By Athira V

(moviemax.in) കലാപരമായ കഴിവുകൾ ജനനം മുതൽ രക്തത്തിൽ ഉണ്ടെങ്കിൽ മാത്രമെ സ്വഭാവികമായി അവ അവതരിപ്പിക്കാൻ ഏതൊരു കലാകാരനും കഴിയൂ. അത്തരത്തിൽ അഭിനയം ജന്മസിദ്ധമായി കിട്ടിയിട്ടുള്ള കുട്ടി പ്രതിഭയാണ് ബേബി അമേയ. അമേയ എന്ന പേരിനേക്കാൾ മലയാളികൾക്ക് പരിചിതം പാറുക്കുട്ടി എന്ന പേരാകും. കാരണം ഉപ്പും മുളകും എന്ന സിറ്റ്കോമാണ് പാറുക്കുട്ടി എന്നറിയപ്പെടുന്ന ബേബി അമേയയെ മലയാളികൾക്ക് മുന്നിലേക്ക് എത്തിച്ചത്.

അമേയ അനിൽ എന്നാണ് പാറുകുട്ടിയുടെ യഥാർത്ഥ പേര്. ഏഴ് വയസുകാരിയായ അമേയ നാല് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോഴാണ് ഉപ്പും മുളകിലേക്ക് സെലക്ടാകുന്നത്. പാറമട വീട്ടിലെ ബാലചന്ദ്രൻ തമ്പിയുടേയും നീലിമയുടേയും അഞ്ചാമത്തെ കുഞ്ഞായിട്ടായിരുന്നു ഉപ്പും മുളകിലേക്കുള്ള അമേയയുടെ വരവ്.

ബാലുവിനും നീലുവിനും വളരെ വൈകി ജനിച്ച കുഞ്ഞായിരുന്നു അമേയ അവതരിപ്പിച്ച പാറുക്കുട്ടി. ആദ്യ എപ്പിസോഡ് മുതൽ അമേയ പ്രേക്ഷക ഹൃദയം കവരുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഒരിടയ്ക്ക് മലയാളികൾ ഉപ്പും മുളകും കണ്ടിരുന്നത് തന്നെ പാറുക്കുട്ടിയുടെ കുറുമ്പും കുസൃതിയും ചെറിയ വായിലുള്ള വലിയ വർത്തമാനവും കേൾക്കാൻ വേണ്ടിയായിരുന്നു. ഏത് സീനും തന്മയത്വത്തോടെ സ്വഭാവികമായി അവതരിപ്പിക്കാനുള്ള അമേയയുടെ കഴിവ് തന്നെയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

പല സീനുകളിലും പ്രകടനത്തിലൂടെ മുതിർന്ന താരങ്ങളെ പോലും അമേയ പ്രകടനം കൊണ്ട് സൈഡാക്കാറുണ്ട്. അടുത്തിടെ ഒരു ഇമോഷണൽ സീൻ വളരെ മനോഹരമായി അമേയ അവതരിപ്പിച്ചിരുന്നു. നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങളാണ് അമേയയുടെ ആ വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത് പ്രശംസിച്ചത്.

ഇമോഷണൽ സീനാണെന്ന് കരുതി കരച്ചിൽ കൊണ്ട് മാത്രം സീൻ തീർക്കാതെ അതിനിടയിൽ മുഖത്തും കണ്ണിലും ഭാവങ്ങൾ കൃത്യമായ അളവിൽ വരുത്തി ഒപ്പം നെടുനീളൻ ഡയലോ​ഗുകൾ കൂടി പറഞ്ഞുകൊണ്ടായിരുന്നു അമേയയുടെ അഭിനയം. മമിത ബൈജു, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം അമേയയുടെ അഭിനയത്തെ പ്രശംസിച്ച് എത്തിയിരുന്നു.

ഇത് നമ്മുടെ പാറുക്കുട്ടി തന്നെയാണോ?. അമേയ പാറുക്കുട്ടിയായി അഭിനയിക്കുന്നതായല്ല ജീവിക്കുന്നതായി തോന്നി, ജനിച്ച് വീണപ്പോൾ മുതൽ ക്യാമറ, ലൈറ്റ് സൗണ്ട് കണ്ട് വളർന്നു. ഇങ്ങനെ അഭിനയിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു, ക്യാമറയുടെ മുന്നിൽ അല്ലേ പെറ്റിട്ടത്. അതുകൊണ്ട് തന്നെ അമേയയുടെ പ്രകടനം കണ്ട് അത്ഭുതപെടാനില്ല. ഇനിയും ഇത്തരം മനോഹരമായ പ്രകടനങ്ങൾ പാറുക്കുട്ടിയിൽ നിന്നും പ്രതീക്ഷിക്കാം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

വളർന്ന് വരുന്ന കാവ്യ മാധവൻ എന്നൊക്കെയാണ് പ്രേക്ഷകരിൽ ചിലർ ബേബി അമേയയെ വിശേഷിപ്പിക്കാറുള്ളത്. അനില്‍ കുമാറിന്റെയും ഗംഗലക്ഷ്മിയുടെയും രണ്ടാമത്തെ മകളായാണ് അമേയയുടെ ജനനം. ചക്കി എന്നായിരുന്നു കുട്ടി താരത്തെ വീട്ടില്‍ വിളിച്ചിരുന്നത്. ഉപ്പും മുളകിന്റെ ഭാ​ഗമായശേഷം എവിടെ പോയാലും ആളുകൾ പാറുക്കുട്ടി എന്ന് വിളിച്ചാണ് സ്നേഹം പ്രകടിപ്പിക്കാനായി എത്തുന്നത്. ഇപ്പോൾ കുടുംബാം​ഗങ്ങളും അമേയയെ പാറുക്കുട്ടി എന്ന് തന്നെയാണ് വിളിക്കുന്നത്.

രണ്ടായിരം രൂപയായിരുന്നു അമേയയുടെ ആദ്യ പ്രതിഫലം. ഇപ്പോൾ ഉപ്പും മുളകിൽ മാത്രമല്ല മറ്റ് ചാനലുകളിലെ സീരിയലുകളിലും അമേയ അഭിനയിക്കുന്നുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വർ​ഗവാതിൽ പക്ഷിയാണ് അവയിൽ ഒന്ന്. കൂടാതെ മോഡലിങ്, ഉദ്​ഘാടനങ്ങൾ, പരസ്യ ചിത്രങ്ങൾ എല്ലാമായും അമേയ സജീവമാണ്.

ബോൺ ആക്ടറസാണ് അമേയയെന്ന് ഉപ്പും മുളകിൽ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രോഹിണി അടുത്തിടെ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന രീതിയിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഓരോ എപ്പിസോഡിലും അമേയ കാഴ്ചവെക്കുന്നത്. ഭാവിയിൽ കാവ്യ മാധവനെപ്പോലെയും ഉർവശിയെപ്പോലെയും അനശ്വരയെപ്പോലെയും മലയാള സിനിമയുടെ മുൻനിര നായികമാരുടെ നിരയിലേക്ക് ഉയർന്ന് വരാൻ പാറുക്കുട്ടിക്കും സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.

uppummulakum child actor parukutty aka babyameya acting talent career growth

Next TV

Related Stories
അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

May 18, 2025 04:46 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

ബിഗ് ബോസ് മലയാളം ഫെയിം നന്ദന നന്ദു തന്റെ ബന്ധത്തെക്കുറിച്ചുള്ള തുറന്ന...

Read More >>
Top Stories










News Roundup