സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണ. കോളേജ് പഠനം പൂർത്തിയാക്കിയ ഇഷാനി കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറുമാണ്. കഴിഞ്ഞ ദിവസം ഇഷാനി പങ്കുവെച്ച യുട്യൂബ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുള്ളതായിരുന്നു ഇഷാനിയുടെ വീഡിയോ.
ഒന്നര വർഷം മുമ്പാണ് താൻ ഒരു ക്യു ആന്റ് എ വീഡിയോ ചെയ്തതെന്നും അതിനുശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചതിനാലാണ് വീണ്ടും ഒരു ക്യു ആന്റ് എ വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇഷാനി വീഡിയോ ആരംഭിച്ചത്. ജോലി, വിവാഹം, ഭാവി, സ്വപ്നങ്ങൾ എന്നിവയെ കുറിച്ചും തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ഇഷാനി മറുപടി പറഞ്ഞു.
അക്കൂട്ടത്തിൽ ഒരു ചോദ്യത്തിന് ഇഷാനി നൽകിയ മറുപടി വലിയ രീതിയിൽ വിമർശനത്തിന് കാരണമായി. സഹോദരി ദിയ കൃഷ്ണയുടെ കുഞ്ഞ് എന്ത് പേരാകും ഇഷാനിയെ വിളിക്കുക എന്നായിരുന്നു ഫോളോവേഴ്സിൽ ഒരാൾ ചോദിച്ച ചോദ്യം. അതിന് ഇഷാനി നൽകിയ മറുപടിയാണ് വിമർശനത്തിന് കാരണമായത്.
ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും കുട്ടികൾ തന്നെ പേര് വിളിക്കുന്നതിനോടാണ് താൽപര്യമെന്നുമാണ് ഇഷാനി പറഞ്ഞത്. തനിക്ക് ഭാവിയിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ അവർ പോലും തന്നെ അമ്മയെന്ന് വിളിക്കാൻ താൻ താൽപര്യപ്പെടുന്നില്ലെന്നും ഇഷാനി പറഞ്ഞു. കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിച്ചാൽ ഞാൻ അത് അക്സപറ്റ് ചെയ്യില്ല. കാരണം മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്.
അതുകൊണ്ട് തന്നെ എന്നെ വേറൊരു കുട്ടിയും കുട്ടിയായിട്ട് തന്നെ വേണം എന്നെ കാണാൻ. അല്ലാതെ മുതിർന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഞാൻ ഇപ്പോഴും കുട്ടിയാണ്. ലിയാൻ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് എന്നെ പേര് വിളിക്കാനാകും ഞാൻ പറയുക. അമ്മയുടെ സഹോദരിയെ ഞങ്ങൾ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. കുഞ്ഞമ്മ എന്ന വിളി ക്രിഞ്ചായി തോന്നും.
എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഞാൻ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാൻ ആരുടേയും അമ്മയാവില്ല ആന്റിയുമാവില്ലെന്നുമായിരുന്നു ഇഷാനി പറഞ്ഞത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തി. കൂടുതൽ ആളുകളും ഇഷാനിയുടെ കാഴ്ചപ്പാടിനെ വിമർശിക്കുകയാണ് ചെയ്തത്.
പ്രായവും സൗന്ദര്യവും എത്ര ശ്രമിച്ചാലും പിടിച്ച് നിർത്താൻ പറ്റില്ലെന്ന് മനസിലാക്കൂ, മനസുകൊണ്ട് എപ്പോഴും കുട്ടിയായി ഇരുന്നാൽ തനിക് എങ്ങനാടോ കുട്ടി ആവുന്നത് എന്നായിരുന്നു മറ്റൊരാൾ പരിഹസിച്ച് ചോദിച്ചത്. അമ്മ എന്ന വിളി കേൾക്കാൻ കൊതിക്കുന്ന സമയം വരും, ഇതിനെയാണ് തള്ള വൈബെന്ന് പറയുന്നത്. ഇന്നലെ ജനിച്ച കുട്ടി വരെ പേര് വിളിക്കണമെന്ന്. അപ്പോൾ ഇഷാനി സ്വന്തം അമ്മയേയും പേരാണോ വിളിക്കുന്നത്?, മനസിന് വളർച്ച ഇല്ലെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി, അമ്മ, ആന്റി എന്നീ വാക്കുകൾ വെറും തലക്കെട്ടുകളല്ല.
അവ സ്നേഹം, ബഹുമാനം, ബന്ധം എന്നിവ ഉൾക്കൊള്ളുന്നവയാണ്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക വിശേഷിപ്പിക്കുക. അവ കുടുംബത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്. അതേസമയം ചിലർ ഇഷാനിയുടെ കാഴ്ചപ്പാടിനെ അനുകൂലിച്ചും എത്തി. സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളെ അപമാനിക്കുന്നതും പരിഹസിക്കുന്നതും നിർത്തൂ.
അവൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ. ഭാവിയിലെ അവളുടെ കുട്ടികൾ, മരുമകൾ, മരുമകൻ എന്നിവർ അവളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന അവളുടെ കാഴ്ചപ്പാടിനെ വിമർശിക്കേണ്ട കാര്യം മറ്റുള്ളവർക്കില്ലെന്നും കമന്റുകളുണ്ട്. ചില ആളുകൾക്ക് തമാശകൾ പോലും മനസിലാകുന്നില്ല എന്നത് വളരെ നിരാശാജനകമാണ് എന്നാണ് ഇഷാനി കുറിച്ചത്. സുഹൃത്തുക്കളേ... എന്റെ മിക്ക വീഡിയോകളിലും ഞാൻ പലപ്പോഴും പരിഹാസരൂപേണ സംസാരിക്കാറുണ്ട് എന്ന് ദയവായി മനസിലാക്കുക. ദയവായി എല്ലാം ഗൗരവമായി എടുക്കരുതെന്നും വിമർശനത്തിന് മറുപടിയായി ഇഷാനി കുറിച്ചു.
socialmedia criticizing ishaanikrishna latest q and a video