'ഒരു കാരണവശാലും കളയരുത്'; 30 വർഷത്തിനിപ്പുറം അമ്മയുടെ വിവാഹ മലകൾ മകൾക്ക്; സൂക്ഷിച്ചു വെച്ചോളാമെന്ന് നയന

'ഒരു കാരണവശാലും കളയരുത്'; 30 വർഷത്തിനിപ്പുറം അമ്മയുടെ വിവാഹ മലകൾ മകൾക്ക്; സൂക്ഷിച്ചു വെച്ചോളാമെന്ന് നയന
May 19, 2025 08:02 PM | By Athira V

(moviemax.in) റിയാലിറ്റി ഷോകളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും പ്രശസ്തയായ നയന ജോസൻ കഴിഞ്ഞ ദിവസമാണ് വിവാഹിയതായത്. നർത്തകനായ ഗോകുൽ ആണ് വരൻ. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ അമ്മ വിവാഹത്തിന് അണിഞ്ഞ രണ്ടു മാലകൾ നയനയും വിവാഹ ദിവസം മറ്റ് ആഭരണങ്ങളോടൊപ്പം ധരിച്ചിരുന്നു.

തന്റെ വിവാഹത്തിന് അമ്മയും സഹോദരനും വാങ്ങിത്തന്ന മാലയാണ് ഇതെന്നാണ് നയനയുടെ അമ്മ പറഞ്ഞത്. ''ഈ മാല 1996ൽ എന്റെ അമ്മയും സഹോദരനും കൂടി എന്റെ കല്യാണത്തിന് വാങ്ങിത്തന്നതാണ്. അത് തലമുറകൾ കൈമാറി എന്റെ പുന്നാരക്കുട്ടിയിലേക്ക് എത്തിയിരിക്കുകയാണ്. ഈ രണ്ടു മാലകൾ ഒരു കാരണവശാലും കളയരുത്. ഇത് നിന്റെ അനിയത്തിയുടെ കല്യാണത്തിനും ഇടാനുള്ളതാണ്'', എന്ന് നയനയുടെ അമ്മ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇല്ല, കളയില്ല എന്ന് നയന മറുപടിയായി പറയുന്നുമുണ്ട്.

ഈ രണ്ടു മാലകൾ തന്റെ മക്കൾക്ക് കല്യാണമാകുമ്പോൾ ഇട്ടുകൊടുക്കണം എന്നു വിചാരിച്ച് സൂക്ഷിച്ചു വെച്ചിരുന്നു എന്നും 30 വർഷമായി ആ മാലകൾ വാങ്ങിയിട്ടെന്നും നയനയുടെ അമ്മ പറഞ്ഞു. നയനയുടെ അച്ഛനും അമ്മയും സമ്മാനമായി നൽകിയ കാറിൽ കയറിയാണ് വിവാഹശേഷം ഇരുവരും വീട്ടിലേക്ക് പോയത്. നയനയുടെ മുത്തശ്ശിയാണ് കാറിന്റെ താക്കോൽ കൈമാറിയത്.

വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഗോകുലുമായുള്ള വിവാഹത്തിന് ഒരുപാട് തടസങ്ങൾ ഉണ്ടായിരുന്നു എന്നും പക്ഷേ, ഒടുവിൽ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു എന്നും നയന വെളിപ്പെടുത്തിയിരുന്നു. ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന. പിന്നീട് നിരവധി ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ നയന ഡാൻസ് റിയാലിറ്റി ഷോകളിലും തിളങ്ങുന്ന താരമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.

actress nayana wearing 30 years old ornaments her wedding

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall