(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ആറിലെ ആറ് വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായിരുന്നു തൃശൂർ സ്വദേശിനിയായ നന്ദന നന്ദു. കോമണർ കാറ്റഗറിയിലാണ് നന്ദന ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തിയത്. സോഷ്യൽമീഡിയയിൽ സജീവമായ താരം നിരന്തരമായി തന്റെ ഫോളോവേഴ്സ് ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണിപ്പോൾ. ഏറ്റവും കൂടുതൽ പേരും ചോദിച്ചത് വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു.
താൻ പ്രണയത്തിലാണെന്നതിന്റെ സൂചനകൾ പലപ്പോഴായി യുട്യൂബിൽ പങ്കുവെക്കുന്ന വ്ലോഗ് വീഡിയോകളിൽ നന്ദന നൽകിയിരുന്നു. കുറേ ചോദ്യങ്ങൾ വന്നിരുന്നു. എല്ലാത്തിനുമുള്ള മറുപടി ഞാൻ ഈ വീഡിയോയിലൂടെ തരാം. കമ്മിറ്റഡാണോയെന്ന് പലരും ചോദിച്ചിരുന്നു. അതേ ഞാൻ പ്രണയത്തിലാണ്.
കല്യാണത്തിന് ബിഗ് ബോസിൽ സഹമത്സരാർത്ഥികളായിരുന്ന എല്ലാവരേയും വിളിക്കും. കാരണം എനിക്ക് ആരുമായും ശത്രുതയില്ല. കല്യാണം ഉടനെയുണ്ടാവാൻ ചാൻസില്ല. പ്രണയം ഉണ്ടെന്നുള്ളത് ശരിയാണ്. വീട്ടുകാർക്ക് അറിയാവുന്ന ബന്ധവുമാണ്. പക്ഷെ കുറച്ച് കൂടി വലുതായിട്ട് വിവാഹം മതിയെന്നാണ് കരുതിയിരിക്കുന്നത്. ഞാൻ ആരുമായാണ് പ്രണയത്തിലെന്ന് വെളിപ്പെടുത്തുന്ന വീഡിയോ ഞാൻ ചെയ്യും.
ആ വീഡിയോ ചെയ്യാൻ വേണ്ടി അദ്ദേഹവും തയ്യാറെടുത്ത് നിൽക്കുകയാണ്. പുള്ളിയുടെ വിവരങ്ങൾ റിവീൽ ചെയ്തിട്ട് വേണം എന്റെ യുട്യൂബ് ചാനൽ പുള്ളിക്ക് കൈമാറാൻ. കാരണം സിനിമ റിവ്യുവൊക്കെ പറയാൻ ഭയങ്കര താൽപര്യമുള്ളയാളാണ്. ഞാൻ പറയുമ്പോൾ അതിൽ കുഴപ്പങ്ങളുണ്ടെന്നാണ് പറയാറുള്ളത്. അതുപോലെ അഭിഷേക് ചേട്ടനും ഞാനും കമ്മിറ്റഡല്ല.
പലരും ഞങ്ങളെ അങ്ങനെ തെറ്റിദ്ധരിക്കുന്നുണ്ടെന്നും നന്ദന പറഞ്ഞു. വീട് പണി തുടങ്ങിയിട്ടില്ല. വീട് പണി കഴിഞ്ഞിട്ട് കാർ എടുക്കാമെന്നാണ് കരുതിയത്. പക്ഷെ സാഹചര്യം മൂലം ആദ്യം കാറെടുത്തു. നിങ്ങളുടെ പ്രാർത്ഥന കൊണ്ടാണ് എനിക്ക് കാറെടുക്കാൻ പറ്റിയത്.
അതുപോലെ ഒരു വീട് കൂടി ഉടനെ സ്വന്തമാക്കാൻ പറ്റുമെന്ന് തോന്നുന്നു. ഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം പിഎസ്സിക്ക് പിന്നാലെയായിരുന്നു ഞാൻ. അത് കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അക്കൗണ്ടിങ്ങ് പഠിക്കാൻ പോയി. അതിനിടയിൽ ബിഗ് ബോസിൽ കിട്ടി. അതിനുശേഷം പഠിക്കാനൊന്നും പോയില്ല. പഠിക്കാൻ പോകാൻ അമ്മ നിർബന്ധിക്കുന്നുണ്ട്. അമ്മ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ട കുറേ കാര്യങ്ങൾ ഞാനും എന്നാൽ കഴിയും വിധം ചെയ്യുന്നുണ്ട്.
വെറുതെ അമ്മമാർ വീട്ടിലിരുന്നാലും അസുഖങ്ങൾ വരുമല്ലോ. അതുകൊണ്ട് അമ്മ അമ്മയ്ക്ക് പറ്റുന്ന ജോലികൾ ചെയ്യുന്നുണ്ട്. അതിനാൽ ഞാൻ പോകേണ്ടായെന്നും പറഞ്ഞിട്ടില്ല. ഇനി ജോലിക്ക് പോകേണ്ട എന്ന് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം പെട്ടന്ന് വരാനായി കാത്തിരിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞശേഷം എന്നെ ഇഷ്ടപ്പെടുന്ന കുറേ അമ്മമാരും കുട്ടികളുമുണ്ട്.
അതൊരു അച്ചീവ്മെന്റാണ്. മുമ്പ് എനിക്ക് 8000 രൂപയാണ് ജോലി സ്ഥലത്ത് നിന്നും സാലറിയായി കിട്ടിയിരുന്നത്. ഇപ്പോൾ എനിക്ക് കുറച്ച് പണം സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. കുറേ സാധനങ്ങൾ വീട്ടിലേക്ക് വാങ്ങാൻ സാധിച്ചു. ബിഗ് ബോസുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടിട്ടൊന്നുമില്ലെന്നും നന്ദന പറയുന്നു.
തന്നെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയും പുതിയ വീഡിയോയിലൂടെ നന്ദന നൽകി. ഞാൻ കാറെടുത്തത് എന്റെ സ്വന്തം പൈസയ്ക്കാണ്. എന്റേതല്ലാതെ വേറെ ആര് എനിക്ക് പൈസ തരാനാണ്. ഇത്രയും പൈസ എവിടെ നിന്നാണ്?. ഇവൾക്ക് എന്താ ജോലി എന്നൊക്കെ ചോദിക്കുന്നവർക്കുള്ള മറുപടി എനിക്ക് തരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷെ എന്റെ മര്യാദകൊണ്ട് ഞാൻ പറയുന്നില്ല. എന്റെ കാർ ലോണാണ്. അധ്യാനിച്ച് തന്നെയാണ് വാങ്ങിയതെന്നും നന്ദന പറഞ്ഞു.
biggboss fame nandananandu openup about his relationship video