ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായശേഷം പ്രശസ്തി നേടിയ വ്യക്തിയാണ് രജിത് കുമാർ. സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിൽ എഴുപത് ദിവസം പിന്നിട്ടപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടു. സിനിമ അഭിനയവും മറ്റുമായി ഇപ്പോഴും ലൈം ലൈറ്റിൽ രജിത് കുമാറുണ്ട്. ഇപ്പോഴിതാ രജിത് കുമാറിന്റെ പുതിയൊരു വീഡിയോയാണ് ചർച്ചയാകുന്നത്. രേണു സുധിക്കൊപ്പമുള്ള രജിത് കുമാറിന്റെ റാംപ് വാക്കിന്റെ വീഡിയോയാണത്.
ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണയാണ് രജിത്തിനെ വിമർശിച്ച് എത്തിയത്. ദാസേട്ടൻ കോഴിക്കോടിനൊപ്പം തൊട്ടുരുമ്മി അഭിനയിച്ചതിന് രേണുവിനെ പരിഹസിച്ച രജിത് റാംപ് വാക്കിനിടയിൽ ചെയ്തതും അത് തന്നെയാണെന്ന് സായ് കൃഷ്ണ പറയുന്നു.
രേണുവിനൊപ്പം മീഡിയയോട് സംസാരിക്കുന്നതിനിടെ ഡബിൾ മീനിങ് കലർന്ന വാക്കുകൾ പറഞ്ഞതിനും സായ് കൃഷ്ണ രജിത്തിനെ വിമർശിച്ചു. രജിത്തിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സായ് കുറ്റപ്പെടുത്തി. കുറച്ച് ദിവസം മുമ്പ് നമ്മൾ എല്ലാം കണ്ടതാണ് രേണു സുധിയെ രജിത് കുമാർ ഭയങ്കരമായി ഉപദേശിക്കുന്നത്.
ദാസേട്ടൻ കോഴിക്കോടുമായി ചേർന്ന് ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ടായിരുന്നു ഉപദേശം. നീ ദാസേട്ടനുമായി ചേർന്ന് സോഷ്യൽമീഡിയയിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ അയാൾ അവസാനം തുള്ളിച്ചാടി ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് പോകും. പെട്ട് പോകാൻ പോകുന്നത് നീയായിരിക്കും എന്നൊക്കെയായിരുന്നു ഉപദേശം. എന്നാൽ കഴിഞ്ഞ ദിവസം കുറച്ച് വീഡിയോകൾ ഞാൻ കണ്ടു.
നിന്നെ വിറ്റ് കാശാക്കുന്ന ആളുകൾ സോഷ്യൽമീഡിയയിലുണ്ട് എന്നൊക്കെയുള്ള ഡയലോഗാണ് മുമ്പ് രജിത് കുമാർ രേണുവിനോട് പറഞ്ഞിരുന്നത്. ഇപ്പോൾ അതേ സോഷ്യൽമീഡിയ ചാനലുകൾക്ക് മുന്നിൽ രേണുവിനെ വെച്ച് കുൽസിത വർത്തമാനവും ഡയലോഗുമാണ് രജിത് കുമാർ അടിക്കുന്നത്. ഡബിൾ മീനിങ്ങുള്ള വീഡിയോകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന രീതിയിലാണ് മീഡിയ മുന്നോട്ട് പോകുന്നത്.
പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല. ഡബിൾ മീനിങ്ങ് ഡയലോഗുകൾ രേണുവും നിലനിൽപ്പിനെ കരുതി ചിരിച്ച് തള്ളുന്നതായി തോന്നി. നിഷ്കളങ്കമായ രീതിയുമാകാം. അതുപോലെ റാംപ് വാക്കിനിടെ രേണുവിനെ വലിച്ച് അടുപ്പിച്ച് പിടിക്കുന്നുമുണ്ട് രജിത് കുമാർ. ആ ചേർത്ത് പിടിക്കൽ സ്ക്രിപ്റ്റിലുള്ളതാണെന്ന് തോന്നുന്നില്ല. രജിത് കൈയ്യിൽ നിന്നും ഇട്ടതാകും.
രേണുവിനെ ഉപദേശിച്ചയാൾ തന്നെയാണ് ഇത്തരം പ്രവൃത്തികൾ മീഡിയ അറ്റൻഷന് വേണ്ടി കാണിച്ച് കൂട്ടുന്നത്. രേണു സുധി വ്യൂവർഷിപ്പുള്ള മെറ്റീരിയലാണെന്ന് രജിത്തിന് മനസിലായി. അവസരം കിട്ടിയപ്പോൾ അയാൾ അത് ഉപയോഗിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് കുറച്ച് ദിവസം മുമ്പ് ഇയാൾ രേണുവിനെ ഉപദേശിച്ചത്. അന്ന് അയാൾ മീഡിയയ്ക്ക് മുമ്പിൽ മാസാകാൻ നോക്കി. പക്ഷെ ഒത്തില്ലെന്ന് മനസിലായപ്പോൾ അയാൾ പതിയെ സ്വഭാവം മാറ്റി.
രജിത് കുമാർ ആന കുറുക്കനാണ്. ബിഗ് ബോസിലുള്ള സമയത്ത് തന്നെ അത് മനസിലായതാണെന്നും സായ് പറയുന്നു. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാത്ത തരത്തിലുള്ളതായിരുന്നു രജിത് കുമാറിന്റെ സംസാരം. നിലവാരമില്ലാത്ത രജിത്തിന്റെ സംസാരത്തിന് എതിരെ പ്രതികരിക്കാതെ സമീപത്ത് ചിരിച്ചുകൊണ്ട് നിന്നതിന് രേണുവിനേയും ആളുകൾ വിമർശിക്കുന്നുണ്ട്.
അഭിനയം പ്രൊഫഷനായി കൊണ്ടുനടക്കാനിഷ്ടപ്പെടുന്നയാളാണ് രജിത് കുമാർ. രേണുവിനൊപ്പം പുതിയ സിനിമയിൽ രജിത്തുമുണ്ട്. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി പങ്കെടുത്തപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ രജിത്തിനായിരുന്നു. എന്നാൽ ആ സീസൺ ഫിനാലെയ്ക്ക് മുമ്പ് അണിയറപ്രവർത്തകർ അവസാനിപ്പിച്ചു. രജിത് പുറത്തായപ്പോൾ ആരാധകരെല്ലാം ബിഗ് ബോസ് ഷോ അണിയറപ്രവർത്തകർക്ക് എതിരെ അന്ന് രംഗത്ത് എത്തിയിരുന്നു.
saikrishna akasecretagent video against biggboss malayalam fame rajithkumar renu