( moviemax.in) അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ നാട്ടിലെ ഉത്സവത്തിന്റെ വീഡിയോയാണ് കാര്‍ത്തിക് സൂര്യ പങ്കുവച്ചത്. എന്നാല്‍ വീഡിയോ കണ്ടെവരല്ലാം കാര്‍ത്തിക് സൂര്യയ്‌ക്കെതിരെ വിമര്‍ശനവുമായാണ് വന്നത്. വീഡിയോയില്‍ കാര്‍ത്തിക് സൂര്യ മദ്യപിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം.
മദ്യപിക്കുന്നതായി കാണിച്ചിട്ടില്ലെങ്കിലും താരത്തിന്റെ നടപ്പും സംസാരവുമെല്ലാം മദ്യപന്റേത് പോലെയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. പിന്നാലെ നിരവധി പേരാണ് കാര്‍ത്തിക് സൂര്യയെ വിമര്‍ശിച്ചും ഉപദേശിച്ചുമൊക്കെ എത്തിയത്. എന്നാല്‍ താന്‍ എങ്ങനെയാണോ അത് പച്ചയായി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് കാര്‍ത്തിക് സൂര്യ പറഞ്ഞത്.
ഇതിനിടെ ഇപ്പോഴിതാ പുതിയ വീഡിയോയുമായി കാര്‍ത്തിക് സൂര്യ എത്തിയിരിക്കുകയാണ്. വെള്ളമടിച്ച് വ്‌ളോഗ് ചെയ്തതിന് അച്ഛന്‍ കട്ട കലിപ്പായി എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാര്‍ത്തിക് സൂര്യയെ വഴക്കു പറയുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് അച്ഛന്‍. ഈ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്.
നീ തുടര്‍ച്ചയായി മൂന്ന് വീഡിയോയില്‍ വെള്ളമടിച്ചു കൊണ്ടുള്ള കലാപരിപാടികളായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്. എന്നാല്‍ വെള്ളമടിക്കുന്നതായി ഒരിടത്തും കാണിക്കുന്നില്ലെന്ന് കാര്‍ത്തിക് സൂര്യ ന്യായീകരിച്ചു. പക്ഷെ കാണുന്നവര്‍ മണ്ടന്മാരല്ല. ഒരാളുടെ സ്ഥായിയായ ഭാവത്തില്‍ നിന്നും വിഭിന്നമായി വരുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ പറ്റും. ജനങ്ങള്‍ മണ്ടന്മാരല്ലെന്നായിരുന്നു അച്ഛന്റെ മറുപടി.
''നീ ക്ഷേത്രത്തില്‍ പോയത് എന്തിന് വേണ്ടിയാണ്? നീ ഘോഷയാത്ര നടക്കുമ്പോള്‍ അതിനിടയിലൂടെ വെരകുകയായിരുന്നു. നാട്ടുകാരോടൊക്കെ ഞാന്‍ എറണാകുളത്ത് പോവുകയാണ് ഞാന്‍ എറണാകുളത്ത് പോവുകയാണെന്ന് പറഞ്ഞപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു. അതുവഴി പോകുന്ന പട്ടിയോടും പൂച്ചയോടും വരെ പറയുന്നുണ്ട്. അപ്പോഴേ നീ ബോധരഹിതനാണെന്ന് എനിക്ക് മനസിലായി'' എന്ന് അച്ഛന്‍ പറയുന്നുണ്ട്.
നീയൊരു കാര്യം മനസിലാക്കണം, നീ മാത്രമല്ല ബുദ്ധിമാന്‍. ബാക്കിയുള്ളവര്‍ക്കും കാര്യം മനസിലാകുമെന്ന് അച്ഛന്‍ പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല എന്നായിരുന്നു കാര്‍ത്തിക് സൂര്യയുടെ മറുപടി. മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. നിന്നില്‍ നിന്നും വലിയ പ്രതീക്ഷയില്ലെങ്കിലും ചെറിയ പ്രതീക്ഷ കാണും. മറ്റുള്ളവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അറിയപ്പെടണമെന്നാണ് അച്ഛനമ്മമാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ആഗ്രഹമെന്നും അച്ഛന്‍ പറയുന്നുണ്ട്.
ആള്‍ക്കാര്‍ക്ക് തെറ്റിദ്ധാരണ വരും, ഞാന്‍ ഭയങ്കര നന്മയാണെന്നും പെര്‍ഫെക്ട് ആണെന്നും. എന്നാല്‍ ഇങ്ങനൊരു വശം കൂടിയുണ്ടെന്നും ഞാന്‍ പെര്‍ഫെക്ട് അല്ലെന്നും കുടെ അവര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണെന്നായിരുന്നു കാര്‍ത്തിക് സൂര്യയുടെ വിശദീകരണം. ''ഞങ്ങള്‍ രക്ഷകര്‍ത്താക്കള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ മാന്യതയുള്ളവരാകണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതില്‍ നിന്നും വിഭിന്നമായി, എന്റെ ജീവിതം ഇതാ പച്ചയായി ഇട്ടിരിക്കുന്നു കണ്ട് മനസിലാക്കൂവെന്ന് പറയുന്നത് വിഡ്ഢിത്താമായേ ഞങ്ങള്‍ എടുക്കൂ. ഒരുതരത്തിലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ല'' എന്നാണ് അച്ഛന്‍ നല്‍കിയ മറുപടി.
വീഡിയോ കാണുന്ന ഒരുപാട് കുഞ്ഞുങ്ങളുണ്ട്. കാര്‍ത്തിക്കേട്ടന്‍ അടിച്ച് പിമ്പിരിയായി റോഡിലൂടെ നടക്കുകയാണെന്ന് അവർ കരുതും. നിനക്ക് ഉളുപ്പില്ലടേയ്? അതോ അതും വിറ്റ് കാശാക്കുകയാണോ? ഇത്തരം പ്രവര്‍ത്തികള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. എനിക്കെന്നല്ല നിന്നെ സ്‌നേഹിക്കുന്ന ആര്‍ക്കും ഇഷ്ടപ്പെടില്ല. ഇനി മേലാല്‍ ആവര്‍ത്തിക്കരുതെന്നും അച്ഛന്‍ പറയുന്നുണ്ട്.
മറ്റുള്ളവരുടെ മുന്നില്‍ എനിക്ക് ഇങ്ങനൊരു വശം കൂടിയുണ്ടെന്ന് കാണിക്കുന്ന നീ എന്തൊരു മണ്ടനാണ്. എല്ലാം ആവശ്യത്തിന് കൊള്ളാം.പക്ഷെ ഓവര്‍ ആവരുത്. കഴിഞ്ഞ മൂന്ന് വീഡിയോയില്‍ നീ കാണിച്ചത് ഓവറാണ്. അതിന്റെ ആവശ്യമില്ല. എല്ലാത്തിനും ഒരു പരിധി വേണമെന്നും അച്ഛന്‍ പറയുന്നുണ്ട്.
karhiksurya gets scolded father drunk vlog getting applause