( moviemax.in) പുത്തൻ കാലത്തിന്റെ പുതുമകളിലൂടെയാണ് ഇന്നത്തെ സമൂഹത്തിന്റെ യാത്ര. പല തരത്തിലുള്ള കണ്ടു പിടുത്തങ്ങൾ പുതിയ പുതിയ സാങ്കേതിക വിദ്യകൾ തുടങ്ങി ഒട്ടനവധി പുതുമകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. നിലവിൽ സമൂഹമാധ്യമങ്ങളെ കൂടുതൽ ആകർഷകമാക്കുന്നത് എ ഐ ആണ്. പലതരത്തിലുള്ള വ്യത്യസ്തമായ രീതികളാണ് ഇത്തരം എ ഐ നൽകുന്നത്.
അടുത്തകാലത്തായി വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും മേഖലകളിൽ എഐ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഓരോ ദിവസവും സാധ്യതകളുടെ പുതിയ ലോകമാണ് എഐ സമ്മാനിക്കുന്നത്. എഐയിൽ നിർമ്മിച്ച രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്.
ഓരോ ദിവസവും നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളെ വസ്ത്രങ്ങളും വാച്ചും കമ്മലും അടക്കമുള്ള മനുഷ്യന് ധരിക്കാന്‍ കഴിയുന്ന ഫാഷൻ സ്റ്റേറ്റ്‌മെന്‍റുകളായി രൂപാന്തരപ്പെടുത്തിയിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ആദ്യ കാഴ്ചയിൽ തന്നെ ഏറെ കൗതുകം ജനിപ്പിക്കുന്ന വീഡിയോ കാഴ്ചക്കാർ ഒന്നിലധികം തവണ ആസ്വദിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഏപ്രിൽ 27 ന് 'hoohoocreations80' എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആറ് ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും അഭിപ്രായ പ്രകടനങ്ങളുടെ കുത്തൊഴുക്ക് തന്നെ സൃഷ്ടിക്കുകയും ചെയ്തു. ദോശയിൽ തീർത്ത ഒരു സാരി അണിഞ്ഞ യുവതിയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ദോശയുടെ അതേ ഘടനയും നിറവുമാണ് ഈ വീഡിയോ ദൃശ്യങ്ങളെ ഏറെ മനോഹരമാക്കുന്നത്. അതിലേറെ ആകർഷകമായ കാഴ്ചയാണ് അടുത്ത ദൃശ്യം, പിങ്ക്, ഓഫ്-വൈറ്റ്, പച്ച നിറങ്ങളിൽ ഉള്ള ഒരു ഐസ്ക്രീം ഹാൻഡ് ബാഗാണ് ഇത്. ഐസ്ക്രീം ഉരുകുന്നത് പോലെ തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ ഭാഗം പോലുമുണ്ട് ഇതിൽ.
അടുത്തത് ഇഡലിയിൽ തീർത്ത ഷർട്ട് ധരിച്ച ഒരു പുരുഷന്‍റെ ദൃശ്യമാണ്. തുടർന്ന് ബ്രെഡ് സാൻഡ്‌വിച്ച് ട്രോളി ബാഗ്, പാനി പുരി, ഗുലാബ് ജാമുൻ എന്നിവയിലുള്ള റിസ്റ്റ് വാച്ചുകൾ, പോപ്‌കോൺ ദുപ്പട്ട, ഉരുളക്കിഴങ്ങ് ലൈസ് കമ്മലുകൾ, ജിലേബി ഹെയർ സ്റ്റിക്ക് എന്നിവയും വീഡിയോയിൽ ഏറെ മനോഹരമായ അവതരിപ്പിച്ചിട്ടുണ്ട്. "നമ്മൾ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല. ധരിക്കാനും യാത്രകളിൽ കൂടെ കൊണ്ടുപോകാനും കൂടി വേണ്ടിയായിരുന്നെങ്കിലോ?" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാഴ്ചക്കാരുടെ ഭാവനകളെ ഉണർത്തുകയും സാധാരണ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് അവരുടെ ചിന്തകളെ എത്തിക്കുകയും ചെയ്യുന്ന വളരെ ആകർഷകമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമ ഉപഭോക്താക്കൾ ഈ സൃഷ്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
'പഴുത്തതും ദ്വാരമുള്ളതും വേണ്ടാട്ടോ...!' റിട്ടയേഡ് ഐഎഫ്എസ് ഓഫീസർക്ക് പച്ചക്കറി വാങ്ങാൻ ഭാര്യയുടെ വക ഗൈഡ്
( moviemax.in) പച്ചക്കറി കടകളിൽ നിന്നും മറ്റും നല്ല സാധനങ്ങൾ തെരഞ്ഞെടുക്കുക എന്നത് പലരെ സംബന്ധിച്ചും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. പലപ്പോഴും കച്ചവടക്കാർ ഇത്തരം അവസരങ്ങൾ മുതലെടുത്ത് അറിയാത്തവരെ പറ്റിക്കാറുമുണ്ട്. എന്തായാലും ഒരു വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ, തന്‍റെ ഭർത്താവിന് നല്ല പച്ചക്കറികൾ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായി ഒരു ഗൈഡ് തന്നെ ഉണ്ടാക്കിക്കൊടുത്താണ് ഈ പ്രശ്നത്തെ മറികടന്നിരിക്കുകയാണ്.
വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ മോഹൻ പർഗൈനാണ് തന്‍റെ ഭാര്യ തനിക്ക് വേണ്ടി തയ്യാറാക്കിയ, പച്ചക്കറി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വളരെ വിശദമായി കൈ കൊണ്ട് എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.
ഒരു ഗൈഡിന് സമാനമായ രീതിയിൽ എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ കുറിപ്പിൽ പച്ചക്കറികൾ എങ്ങനെ തെരഞ്ഞെടുക്കണം, അവയുടെ അളവ്, ഗുണനിലവാരം, ബ്രാൻഡ്, എന്നിവയെ കുറിച്ച് എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. കുറുപ്പിൽ തക്കാളി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമായി പറയുന്നത് മഞ്ഞയും ചുവപ്പും കലർന്ന തക്കാളി തെരഞ്ഞെടുക്കണമെന്നും പഴുത്ത് പോയതും ദ്വാരങ്ങൾ ഉള്ളതുമായ തക്കാളികൾ തെരഞ്ഞെടുക്കരുതെന്നും ആവശ്യപ്പെടുന്നു.
ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് വേണം തെരഞ്ഞെടാനെന്നും ഈ കുറിപ്പിൽ പറയുന്നു. കൂടാതെ മുളക്, ചീര, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ ശരിയായ ആകൃതിയും വലുപ്പവും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ഡ്രോയിംഗുകളും ഭാര്യയുടെ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യങ്ങളില്‍ കുറിപ്പ് വളരെ വേഗത്തിലാണ് വൈറലായത്. വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്തിയതിനും രസകരമായ സൂക്ഷ്മ പരിശോധനയ്ക്കും ഓഫീസറുടെ ഭാര്യയെ നിരവധി പേർ പ്രശംസിച്ചു.
ഭാവിയിലേക്ക് ഉപയോഗിക്കുന്നതിനായി ഈ കുറിപ്പ്, ബുക്ക് മാർക്ക് ചെയ്യുന്നുവെന്നും സമ്പൂർണ ഗൈഡിനായി കാത്തിരിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ സാധനങ്ങൾ വാങ്ങാൻ ഭർത്താവിന് കഴിഞ്ഞില്ലെങ്കിൽ സംഗതി കൈവിട്ടുപോകുമെന്നും ചിലർ തമാശയായി അഭിപ്രായപ്പെട്ടു.
ai food clothes go viral socialmedia