( moviemax.in) പച്ചക്കറി കടകളിൽ നിന്നും മറ്റും നല്ല സാധനങ്ങൾ തെരഞ്ഞെടുക്കുക എന്നത് പലരെ സംബന്ധിച്ചും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. പലപ്പോഴും കച്ചവടക്കാർ ഇത്തരം അവസരങ്ങൾ മുതലെടുത്ത് അറിയാത്തവരെ പറ്റിക്കാറുമുണ്ട്. എന്തായാലും ഒരു വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ, തന്‍റെ ഭർത്താവിന് നല്ല പച്ചക്കറികൾ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായി ഒരു ഗൈഡ് തന്നെ ഉണ്ടാക്കിക്കൊടുത്താണ് ഈ പ്രശ്നത്തെ മറികടന്നിരിക്കുകയാണ്.
വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ മോഹൻ പർഗൈനാണ് തന്‍റെ ഭാര്യ തനിക്ക് വേണ്ടി തയ്യാറാക്കിയ, പച്ചക്കറി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വളരെ വിശദമായി കൈ കൊണ്ട് എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.
ഒരു ഗൈഡിന് സമാനമായ രീതിയിൽ എഴുതി തയ്യാറാക്കിയിരിക്കുന്ന ഈ കുറിപ്പിൽ പച്ചക്കറികൾ എങ്ങനെ തെരഞ്ഞെടുക്കണം, അവയുടെ അളവ്, ഗുണനിലവാരം, ബ്രാൻഡ്, എന്നിവയെ കുറിച്ച് എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. കുറുപ്പിൽ തക്കാളി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമായി പറയുന്നത് മഞ്ഞയും ചുവപ്പും കലർന്ന തക്കാളി തെരഞ്ഞെടുക്കണമെന്നും പഴുത്ത് പോയതും ദ്വാരങ്ങൾ ഉള്ളതുമായ തക്കാളികൾ തെരഞ്ഞെടുക്കരുതെന്നും ആവശ്യപ്പെടുന്നു.
ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് വേണം തെരഞ്ഞെടാനെന്നും ഈ കുറിപ്പിൽ പറയുന്നു. കൂടാതെ മുളക്, ചീര, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ ശരിയായ ആകൃതിയും വലുപ്പവും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ഡ്രോയിംഗുകളും ഭാര്യയുടെ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യങ്ങളില്‍ കുറിപ്പ് വളരെ വേഗത്തിലാണ് വൈറലായത്. വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്തിയതിനും രസകരമായ സൂക്ഷ്മ പരിശോധനയ്ക്കും ഓഫീസറുടെ ഭാര്യയെ നിരവധി പേർ പ്രശംസിച്ചു.
ഭാവിയിലേക്ക് ഉപയോഗിക്കുന്നതിനായി ഈ കുറിപ്പ്, ബുക്ക് മാർക്ക് ചെയ്യുന്നുവെന്നും സമ്പൂർണ ഗൈഡിനായി കാത്തിരിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ സാധനങ്ങൾ വാങ്ങാൻ ഭർത്താവിന് കഴിഞ്ഞില്ലെങ്കിൽ സംഗതി കൈവിട്ടുപോകുമെന്നും ചിലർ തമാശയായി അഭിപ്രായപ്പെട്ടു.
wife guide buying vegetables retired officer