'രാത്രി മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം, ഞാന്‍ അലറിവിളിച്ചു, പിന്നെ...'; ദുരനുഭവം പങ്കിട്ട് മൗനി

'രാത്രി മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം, ഞാന്‍ അലറിവിളിച്ചു, പിന്നെ...'; ദുരനുഭവം പങ്കിട്ട് മൗനി
Apr 29, 2025 10:19 AM | By Athira V

( moviemax.in) ടെലിവിഷനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന്‍ വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്‌നിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്‌മാസ്ത്രയിലെ മൗനിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി.


ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെക്കുറിച്ചാണ് മൗനി സംസാരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് മൗനി മനസ് തുറന്നത്.

''ഞാനൊരു കൊച്ചു പട്ടണത്തിലായിരുന്നു താമസിച്ചത്. പേര് കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ തെറ്റായ പേര് പറയുന്നില്ല. ആരോ ഞങ്ങളുടെ താക്കോല്‍ മോഷ്ടിച്ച് രാത്രി മുറിയില്‍ കയറാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. എന്റെ കൂടെ എന്റെ മാനേജരും ഉണ്ടായിരുന്നു. ഞാന്‍ അലറിവിളിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ ഹൗസ് കീപ്പിംഗ് ആയിരിക്കുമെന്ന് പറഞ്ഞു'' മൗനി പറയുന്നു.


''ഞാന്‍ അവരെ ചോദ്യം ചെയ്തു. വാതിലില്‍ മുട്ടാതെയും കോളിങ് ബെല്‍ അർത്താതെയുമാണോ ഹൗസ് കീപ്പിംഗുകാര്‍ വരുന്നത്? അതും രാത്രി 12.30ന്?'' എന്നും താരം പറയുന്നുണ്ട്. അന്നത്തെ ആ സംഭവം ഇന്നും ഭയത്തോടെയാണ് മൗനി ഓര്‍ക്കുന്നത്. ഭാഗ്യവശാല്‍ അന്ന് മോശമായൊന്നും സംഭവിച്ചില്ല.

അതേസമയം മൗനി നായികയായ ഭൂത്‌നി റിലീസിന് തയ്യാറെടുക്കുകയാണ്. സഞ്ജയ് ദത്തും സണ്ണി സിംഗുമാണ് ചിത്രത്തിലെ നായകന്മാര്‍. മെയ് ഒന്നിനാണ് സിനിമയുടെ റിലീസ്.

mouniroy recalls scary incident stole key tried enter room

Next TV

Related Stories
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup