---
title: "സംവിധായകൻ പറയുന്നതാണ് അന്തിമം; സിനിമയിലെ തന്റെ പോളിസി വെളിപ്പെടുത്തി ലാലേട്ടൻ"
english_title: "Lalettan reveals his policy on cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347165/lalettan-reveals-his-policy-on-cinema"
published_at: "2026-03-12T09:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b23d2d257a7_news5.jpg"
keywords: []
---

# സംവിധായകൻ പറയുന്നതാണ് അന്തിമം; സിനിമയിലെ തന്റെ പോളിസി വെളിപ്പെടുത്തി ലാലേട്ടൻ

> **Lead Summary:** **[ **താന്‍ ഒരു 'ഡയറക്ടേഴ്‌സ് ആക്ടർ' ആണെന്നും സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞാൽ സംവിധായകരുമായി തർക്കത്തിനില്ലെന്നും വ്യക്തമാക്കി നടൻ മോഹൻലാൽ. മൈ ഗവൺമെന്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് താരം തന്റെ അഭിനയശൈലിയെയും സംവിധായകരുമായുള്ള ബന്ധത്തെയും കുറിച്ച് മനസ്സുതുറന്നത്.

## Article Content

**[ **താന്‍ ഒരു 'ഡയറക്ടേഴ്‌സ് ആക്ടർ' ആണെന്നും സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞാൽ സംവിധായകരുമായി തർക്കത്തിനില്ലെന്നും വ്യക്തമാക്കി നടൻ മോഹൻലാൽ. മൈ ഗവൺമെന്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് താരം തന്റെ അഭിനയശൈലിയെയും സംവിധായകരുമായുള്ള ബന്ധത്തെയും കുറിച്ച് മനസ്സുതുറന്നത്.

സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യുന്ന ശീലം തനിക്കില്ലെന്നും, എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് തന്റെ നിലപാടമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ തുടങ്ങിക്കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ സംവിധായകനോട് വിശദീകരണം ചോദിക്കാമെങ്കിലും, ചിലപ്പോൾ അവർക്ക് അതിന് കഴിഞ്ഞെന്നു വരില്ലെന്നും അത്തരം സാഹചര്യങ്ങളിൽ സംവിധായകനൊപ്പം തന്നെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അഭിനയത്തോടുള്ള തന്റെ ഈ നിലപാട് വ്യക്തമാക്കുന്നതിനിടെ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ പ്രൊജക്റ്റുകളുടെ ആവേശത്തിലാണ് ആരാധകർ. ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഏപ്രിൽ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും. കൂടാതെ, 19 വർഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടുന്ന 'പേട്രിയറ്റ്' ഏപ്രിൽ 23-ന് ആഗോള റിലീസായി പുറത്തിറങ്ങും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.

ഇതുകൂടാതെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'L366' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോൾ. 'തുടരും' എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രത്തിലൂടെ 13 വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഈ വർഷം പകുതിയോടെ ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347165/lalettan-reveals-his-policy-on-cinema)