അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോള്‍ സോഷ്യല്‍ മീഡിയ സ്റ്റാറാണ്. സുധി മരണപ്പെട്ടതിന് ശേഷമാണ് രേണുവിനെ കുറിച്ചുള്ള കൂടുതല്‍ കഥ പുറത്ത് വരുന്നത്. ശേഷം അഭിനയത്തില്‍ ചുവടുറപ്പിച്ച രേണു തനിക്ക് കിട്ടുന്നതൊക്കെ ചെയ്യാന്‍ തുടങ്ങി. സ്ഥിരമായി നാടക നടിയായി. ഒപ്പം കവര്‍ സോംഗുകളും ആല്‍ബത്തിലുമൊക്കെ അഭിനയിക്കാനുള്ള അവസരവും രേണുവിന് ലഭിച്ചു.
എന്നാല്‍ ഇതെല്ലാം വിമര്‍ശനങ്ങള്‍ വരുത്തിച്ചു. കുപ്രസിദ്ധി ലക്ഷ്യം വെച്ച് എത്തിയ ആളുകള്‍ക്കൊപ്പം രേണുവിന്റെ അഭിനയം കൂടി വന്നതോടെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഇതോടെ കഴിഞ്ഞ കുറേ കാലമായി സൈബര്‍ ബുള്ളിയിങ് നേരിടുകയാണ് താരപത്‌നി. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടില്‍ മുന്നോട്ട് പോവുകയാണ് രേണു. എന്നിരുന്നാലും വീണ്ടും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഏറ്റവും പുതിയതായി 'ഉരുഗുതേ...' എന്ന തമിഴിലെ ഹിറ്റ് പാട്ടിനൊപ്പം അഭിനയിച്ച വീഡിയോയാണ് രേണു പുറത്ത് വിട്ടിരിക്കുന്നത്. ഇത്തവണ കലാഭവന്‍ ഷംനാഥ് എന്ന വ്യക്തിയാണ് രേണുവിനൊപ്പം അഭിനയിച്ചിരിക്കുന്നത്. ഒരു പുഴക്കരയില്‍ നിന്നുമുള്ള ഇരുവരുടെയും അഭിനയം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. പാവാടയും ബ്ലൗസുമൊക്കെ ധരിച്ച് ചെറിയ പെണ്‍കുട്ടിയെ പോലെ ഓടി നടന്നും മറ്റുമൊക്കെ രേണു തന്റെ പ്രണയം അഭിനയിച്ചു.
മുന്‍പ് ചെയ്ത ആല്‍ബങ്ങളിലേതിന് സമാനമായ എക്‌സ്പ്രഷനായിരുന്നു ഇത്തവണയും. ഇതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക അക്രമണങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നു. വീഡിയോ പിന്നെ കാണാം, അതിന് മുന്‍പ് ഇതിന് വന്ന കമന്റുകള്‍ നോക്കട്ടെ... എന്നായിരുന്നു ആളുകള്‍ പറയുന്നത്.
ഇതൊക്കെ കണ്ട് സുധിചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. എല്ലാം വീഡിയോയിലും ഞെക്കി പിടുത്തം മാസ്റ്റ് ആണ് ചേച്ചിക്ക് അല്ലേ. എന്നാലേ അഭിനയം വരുക ഉള്ളു. നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യാമായിരുന്നു. ഇപ്പോള്‍ ചെയ്യുന്നതെല്ലാം റീച്ച് കൂട്ടാന്‍ വേണ്ടി എന്ത് വൃത്തികേടും കാണിക്കാന്‍ നിങ്ങളെ കരുവാക്കുന്നതായിട്ടാണ് തോന്നുന്നത്. അത് മനസിലാക്കാതെ കിട്ടുന്നതിലെല്ലാം ചാടി പുറപ്പെട്ട് അഭിനയിച്ചാല്‍ നാളെ ഈ മാര്‍ക്കറ്റ് പോയ ശേഷം ആരും തിരിഞ്ഞ് നോക്കില്ലെന്നാണ് ചിലര്‍ ഉപദേശരൂപേണ രേണുവിനോട് പറയുന്നത്.
ഇത് മാത്രമല്ല രേണുവിന്റെ പ്രവൃത്തി മരിച്ച് പോയ സുധിയുടെ ആത്മാവിന് പോലും സഹിക്കില്ലെന്നും ചിലര്‍ പറയുന്നു. 'ഇത്രയും വൃത്തികെട്ട ഒരുത്തിയെ ആയിരുന്നു താന്‍ വിവാഹം കഴിച്ചതെന്ന് പാവം സുധിയുടെ ആത്മാവ് എങ്കിലും അറിയുന്നുണ്ടാകുമോ. കഷ്ടം! ജീവിക്കാന്‍ ആണ് പോലും. ചിത്ര ചേച്ചി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഇപ്പോഴും ചില വരികള്‍ പാടുമ്പോള്‍ ലജ്ജ കൊണ്ട് പറ്റാതെ വരുമെന്ന്.
സംസ്‌കാരം ഉള്ള, അന്തസ്സും ആഭിജാത്യവും ഉള്ള കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഉളുപ്പ് അല്‍പ്പം എങ്കിലും വേണം. തെരുവ് പട്ടി മലര്‍ന്നു കിടക്കുമ്പോലെ കാണുന്ന ആണുങ്ങടെ എല്ലാം ഒപ്പം മലര്‍ന്ന് കിടന്ന് വീഡിയോ എടുത്താലേ ഇവള്‍ക്ക് ജീവിക്കാന്‍ പറ്റൂ പോലും.. വൃത്തികെട്ട സ്ത്രീജന്മം....' എന്നിങ്ങനെ രേണുവിനെതിരെ അധിഷേപങ്ങള്‍ കുന്നുകൂടുകയാണ്.
#renusudhi #newcoversong #viral