( moviemax.in) ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മൃദുല വിജയ്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഇഷടം മാത്രം എന്ന സീരിയലിലെ നായികയായി കയ്യടി നേടുകയാണ് മൃദുല വിജയ്. മൃദുലയുടെ അനിയത്തി പാര്‍വ്വതിയും അഭിനേത്രിയാണ്. ഈയ്യടുത്താണ് പാര്‍വ്വതി വിവാഹ മോചനം നേടിയത്. പ്രണയ വിവാഹമായിരുന്നു പാര്‍വ്വതിയുടേത്. ഒളിച്ചോടിയായിരുന്നു വിവാഹം കഴിച്ചത്. ഇപ്പോഴിതാ പാര്‍വ്വതിയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് മൃദുല.
പാര്‍വ്വതിയുടെ ഒളിച്ചോട്ടം വല്ലാതെ വേദനിപ്പിച്ചുവെന്നാണ് മൃദുല വിജയ് പറയുന്നത്. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൃദുല മനസ് തുറന്നത്. തങ്ങള്‍ ഒരുമിച്ചാണ് അന്നു കിടന്നുറങ്ങിയത്. രാവിലെയാണ് അനിയത്തി അടുത്തില്ലെന്ന് അറിയുന്നതെന്നും മൃദുല പറയുന്നു.
''ഉറപ്പായും വിഷമിച്ചു. എന്റെ അച്ഛനമ്മമാരേക്കാളും ക്ലോസ് അനിയത്തിയുമായിട്ടായിരുന്നു. അനിയത്തി പോയ അന്നും ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നത്. രാവിലെ നോക്കിയപ്പോള്‍ ആളെ കാണാനില്ല. അന്ന് എനിക്ക് ഷൂട്ടിന് പോകണമായിരുന്നു. 6.30യ്ക്ക് വണ്ടി വരും. രാവിലെ അഞ്ചരയ്ക്കാണ് ഞങ്ങള്‍ കാര്യം അറിയുന്നത്. ഞങ്ങളൊക്കെ വല്ലാതെ വിഷമിച്ചു. ആരുടെ കൂടെ പോയെന്ന് അറിയില്ല. എന്തായി കാര്യങ്ങള്‍ എന്നൊന്നും അറിയില്ല. പക്ഷെ ഞാന്‍ ഗിവ് അപ്പ് ചെയ്യാന്‍ തയ്യാറായില്ല'' എന്നാണ് മൃദുല പറയുന്നത്.
6.30 ന് വണ്ടി വരും. ഈ കാര്യം പറഞ്ഞ് വീട്ടില്‍ ഇരുന്നാല്‍, നാളെ എന്റെ കുടുംബം ആര് നോക്കും? എന്റെ അനിയത്തി പോയി. ആറരയ്ക്ക് ഞാന്‍ റെഡിയായി ലൊക്കേഷനിലേക്ക് പോയെന്നാണ് മൃദുല പറയുന്നത്. എട്ടരയ്ക്ക് ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എല്ലാവരുടേയും മൊബൈലിലേക്ക് മെസേജ് വരുന്നുണ്ട്. എല്ലാവരും എന്നെ നോക്കുന്നു. അപ്പോള്‍ മനസിലായി അവരുടെ കല്യാണം കഴിഞ്ഞുവെന്ന്. അനു അനുവിന്റെ വഴി തിരഞ്ഞെടുത്തു. ഞങ്ങള്‍ അത് പിന്നീട് അംഗീകരിച്ചുവെന്നും മൃദുല പറയുന്നുണ്ട്.
അനിയത്തിയുടെ ഒളിച്ചോട്ടം കാരണം ഒരുപാട് കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. തനിക്കത് ഇപ്പോഴും മനസിലായിട്ടില്ലെന്നും താരം പറയുന്നു. പോയത് എന്റെ അനിയത്തിയാണ്. പക്ഷെ അതിന് എന്തിന് എന്നെ കുറ്റം പറയണം? ഞാന്‍ എന്ത് ചെയ്തിട്ടാണ്? മുഖാമുഖം ഇരുന്ന് ചോദിക്കാം. പക്ഷെ ഇങ്ങനെയിരുന്ന് കണ്ടതിന് ശേഷം പുറത്തേക്ക് ഇറങ്ങി നാലാളുടെ മുന്നില്‍ വച്ച് ഒരു വാര്‍ത്ത കണ്ടായിരുന്നു അനിയത്തിയുടേത് എന്ന് ചോദിക്കുന്നവരുണ്ടെന്നും താരം ഓര്‍ക്കുന്നു.
ചില സ്ഥലത്ത് പോകുമ്പോള്‍ ചെലവ് ചെയ്യണം കെട്ടോ ഒരാള്‍ വീട്ടില്‍ നിന്നും പോയതല്ലേ എന്ന് പറഞ്ഞവരുണ്ടെന്നാണ് താരം പറയുന്നുണ്ട്. അതൊക്കെ ചിരിച്ചു കൊണ്ട് നേരിട്ടുവെന്നും മൃദുല പറയുന്നുണ്ട്. അതേസമയം അനിയത്തിയുടെ ഒളിച്ചോട്ടം തന്റെ വിവാഹത്തെ ബാധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.
എനിക്കാകെ ഒരു വിവാഹ ആലോചനയേ വന്നിട്ടുള്ളൂ. അവര്‍ ഇതേക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. പിന്നെ എല്ലാം മനസിലാക്കുന്നൊരു ഭര്‍ത്താവിനെയാണ് കിട്ടിയത്. അത് ഭയങ്കര സന്തോഷം. എന്റെ ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നേരിട്ടുണ്ടെങ്കിലും അതിനൊക്കെ ദൈവം എനിക്ക് തന്ന സമ്മാനം ആണ് എന്റെ ഭര്‍ത്താവ് എന്ന് ഞാന്‍ പറയും എന്നാണ് മൃദുല പറയുന്നത്.
കുടുംബവിളക്ക് സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ക്യാമറമാനുമായി പാര്‍വ്വതി ഇഷ്ടത്തിലാവുന്നത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. വീട്ടുകാരുമായുണ്ടായിരുന്ന പിണക്കം പതിയെ മാറുകയും ചെയ്തു. ഒരു പെണ്‍കുഞ്ഞും പാര്‍വ്വതിയ്ക്ക് പിറന്നു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഇരുവരും വിവാഹമോചിതരായി.
#mridulavijay #recalls #day #sister #parvathyvijay #eloped #got #married