( moviemax.in) കൊല്ലം സുധിയും ലക്ഷ്മി നക്ഷത്രയും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം ഠമാർ പഠാറും സ്റ്റാർ മാജിക്ക് ഷോയുമെല്ലാം സ്ഥിരമായി കണ്ടിട്ടുള്ള പ്രേക്ഷകർക്ക് അറിയാവുന്നതാണ്. സഹപ്രവർത്തകയായിട്ടല്ല സഹോദരിയെപ്പോലെയാണ് സുധി ലക്ഷ്മി നക്ഷത്രയെ സ്നേഹിച്ചിരുന്നത്. സ്റ്റാർ മാജിക്ക് താരങ്ങൾക്കിടയിൽ ഏറ്റവും മനോഹരമായ സൗഹൃദം നിലനിർത്തിയിരുന്നതും സുധിയും ലക്ഷ്മി നക്ഷത്രയും തമ്മിലായിരുന്നു.
ഇപ്പോഴിതാ സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണുവിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അടുത്തിടെയായി രേണു ചെയ്യുന്ന റീൽ വീഡിയോകളും ഫോട്ടോകളും വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. രേണു ഗ്ലാമറസായി വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിന് എതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.
ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മി നക്ഷ്ത്രയോട് മീഡിയ ചോദിച്ചപ്പോഴാണ് തന്റെ അഭിപ്രായം ലക്ഷ്മി പറഞ്ഞത്. രേണുവിന്റെ ജീവിതത്തെ കുറിച്ചും അവരുടെ ഇഷ്ടങ്ങളെ കുറിച്ചും കമന്റ് പറയാൻ താൽപര്യമില്ലെന്നും ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേയെന്നുമാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. അവരുടെ ലൈഫ് അവരുടെ ഇഷ്ടം അവരുടെ റൂൾസ്.
അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ... അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ... അവരുടെ പാഷൻ എന്താണോ... എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്. കണ്ടന്റുണ്ടാക്കാൻ ശ്രമിക്കണ്ട. നിങ്ങൾക്ക് മീഡിയയിൽ പ്രവർത്തിക്കാൻ അല്ലേ ഇഷ്ടം?. അതുപോലെ തന്നെയാണ് അവരും.
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ..? കണ്ടന്റുണ്ടാക്കാൻ ശ്രമിക്കണ്ട എന്നും ലക്ഷ്മി പറഞ്ഞു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുകളുമായി എത്തി. രേണുവിന്റെ ഇപ്പോഴത്തെ പോക്കിന്റെ അവസ്ഥ ലക്ഷ്മി നക്ഷത്രയുടെ വാക്കുകളിൽ വ്യക്തമാണെന്ന തരത്തിലായിരുന്നു കമന്റുകൾ. ലക്ഷ്മി ഈ പറയുന്നതിലുണ്ട് രേണുന്റെ ഇപ്പോഴത്തെ പോക്കിന്റെ സത്യാവസ്ഥ, രേണുവിന് അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ പറ്റും.
പക്ഷെ ഈ കോപ്രായങ്ങൾ സോഷ്യൽ മീഡിയിൽ വന്ന് കാണിച്ചാൽ പലരും കാണുമ്പോൾ പല അഭിപ്രായങ്ങളും പറയും. സുധിയുടെ പേരും പറഞ്ഞ് രേണു ചെയ്യുന്ന പ്രവൃത്തികൾ അവരുടേയും സുധിയുടേയും പേര് കളയും. ഭർത്താവ് മരിച്ചുപോയ എത്രയോ പെണ്ണുങ്ങൾ മാന്യമായി ജീവിക്കുന്നു. ഇത് ഒരുതരം പണ ഭ്രാന്ത്.
എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം അതിനുവേണ്ടി ഏതൊക്കെയോ കാട്ടി കൂട്ടുന്നു എന്നിങ്ങനെയാണ് രേണുവിനെ വിമർശിച്ച് വന്ന കമന്റുകൾ. ലക്ഷ്മിയെ വിമർശിച്ചും കമന്റുകളുണ്ട്. മാസങ്ങൾക്ക് മുമ്പ് വരെ കൊല്ലം സുധിയുടെ കുടുംബത്തെ കണ്ടന്റാക്കി വ്യൂസ് ഉണ്ടാക്കിയ ലക്ഷ്മി നക്ഷത്രയ്ക്ക് മീഡിയയോട് കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പറയാൻ അവകാശമില്ലെന്നാണ് ഒരാൾ കുറിച്ചത്.
രേണു ആവശ്യപ്പെട്ട പ്രകാരം ദുബായിൽ നിന്നും സുധിയുടെ ഗന്ധമുള്ള സ്പ്രെ തയ്യാറാക്കി കൊണ്ടുവന്ന് കൊടുത്തത് ലക്ഷ്മി നക്ഷത്രയായിരുന്നു. അതിന്റെ പേരിലും വലിയ വിമർശനം ലക്ഷ്മിക്ക് നേരെ ഉയർന്നിരുന്നു. സുധിയുടെ മരണശേഷം ലക്ഷ്മി പലവിധത്തിൽ രേണുവിനെ സഹായിച്ചിരുന്നു. ലക്ഷ്മി നൽകുന്ന കരുതലിനെ കുറിച്ച് രേണു പലപ്പോഴും വാചാലയായിട്ടുണ്ട്.
സുധിയുടെ മരണശേഷമാണ് രേണു അഭിനയത്തിലേക്ക് തിരിഞ്ഞത്. നാടകം, മ്യൂസിക്ക് വീഡിയോകൾ എന്നിവയിലൂടെയായിരുന്നു തുടക്കം. ഇപ്പോൾ സിനിമകളിലും രേണുവിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. കൂടാതെ മോഡലിങ്ങിലും രേണു സജീവമാണ്.
#lakshminakshathra #kollamsudhi #renusudhi