---
title: "'മകനോട് ഞാൻ എന്ത് മറുപടി പറയും?' തന്നെ വേട്ടയാടിയ ചാനലുകളുടെ പേരെടുത്ത് പറഞ്ഞ് നടി രേഖ രതീഷ്"
english_title: "Actress Rekha Ratheesh names the channels that harassed her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342683/actress-rekha-ratheesh-names-the-channels-that-harassed-her"
published_at: "2026-02-18T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699589a9e52f8_Actress_Rekha_Ratheesh_names_the_channels_that_harassed_her.jpg"
keywords: []
---

# 'മകനോട് ഞാൻ എന്ത് മറുപടി പറയും?' തന്നെ വേട്ടയാടിയ ചാനലുകളുടെ പേരെടുത്ത് പറഞ്ഞ് നടി രേഖ രതീഷ്

> **Lead Summary:** തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി രേഖ രതീഷ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നൽകിയതായും, നീതി ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് അവസാന പ്രതീക്ഷ അദ്ദേഹത്തിലാണെന്നും നടി വ്യക്തമാക്കി. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന് രേഖ തുറന്നടിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ താരം, എല്ലാ യൂട്യൂബേഴ്സിനെയും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

## Article Content

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി രേഖ രതീഷ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നൽകിയതായും, നീതി ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് അവസാന പ്രതീക്ഷ അദ്ദേഹത്തിലാണെന്നും നടി വ്യക്തമാക്കി. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന് രേഖ തുറന്നടിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ താരം, എല്ലാ യൂട്യൂബേഴ്സിനെയും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മനുഷ്യര്‍ക്കും ഒരായിരം നന്ദി ഞാന് രേഖപ്പെടുത്തുന്നു. ഇത്രയും പേര്‍ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാന്‍ സിഎം ഓഫീസില്‍ ചെന്നു. എന്‍റെ പരാതികള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്. ഞാന്‍ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ ചിലപ്പോള്‍ എന്നെ അങ്ങനെയാകാം പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

മനഃപൂര്‍വ്വം ചെയ്തതല്ല ആ വീഡിയോ. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയ്ക്ക് ആ പ്രഷര്‍ മാറുമെന്ന് മകന്‍ പറഞ്ഞപ്പോള്‍, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്‍റെ മുന്നില്‍ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്‍റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്.ഇന്‍സ്റ്റ മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം.

വര്‍ഷങ്ങളോളം കമ്മീഷണര്‍ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാന്‍ എന്‍റെ മകനുമായി ജീവിച്ച് പൊയ്ക്കോണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങള്‍. മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ് എന്നിവരാണ് എനിക്കെതിരെ വീഡിയോ ചെയ്തത്. ഇതില്‍ മറുനാടനും സിനി ലൈഫുമാണ് എനിക്കെതിരെ വിത്തുകള്‍ പാകിയത്. 14 വര്‍ഷം മുന്‍പ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ്. വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. എബ ഡിബേറ്റിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള് കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്.

അതുപോലെ കക്കിരി ആന്‍റ് ഫാമിലി. ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? സാരി മാറ്റുന്നത് പോലെയെന്ന് മകന്‍ ചോദിച്ചാല്‍ ഞാന് എന്ത് പറഞ്ഞ് കൊടുക്കണം. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പക്ഷേ പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ. ഞാനും എന്‍റെ മകനും ഈ കൊച്ചു കേരളത്തില്‍ ജീവിച്ച് പൊയ്ക്കോട്ടേ. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കാന്‍ വരരുത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342683/actress-rekha-ratheesh-names-the-channels-that-harassed-her)