Feb 18, 2026 01:56 PM

( https://moviemax.in/)  ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് രത്തീനാ സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രം ഒ.ടി.ടിയിലേക്ക്. സീ 5 മലയാളം ചാനലിൽ ഫെബ്രുവരി ഇരുപത്തിനാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

തിയേറ്ററുകളിൽ റിലീസ് ചെയ്ത സമയത്ത് മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചുകൊണ്ടാണ് പ്രദർശിപ്പിച്ചത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചത്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിനുശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന "പാതിരാത്രി", പോലീസുകാരുടെ ജീവിതം വളരെ വ്യത്യസ്തമായും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ചിത്രം കൂടിയാണ്.

അഭിനേതാക്കളുടെ ഗംഭീര പ്രകടനംകൊണ്ടു കൂടിയാണ് ചിത്രം ശ്രദ്ധ നേടിയത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു നീങ്ങുന്നത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ.

അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി.സി. സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ. കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റജി - ലാലാ റിലേഷൻസ്.

The film will be released on OTT at pathirathri.

Next TV

Top Stories










News Roundup