കന്നഡ സീരിയൽ നടിയുടെ ശുചിമുറിയിൽ ഒളിക്യാമറ; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, പണം തട്ടാൻ ശ്രമം

കന്നഡ സീരിയൽ നടിയുടെ ശുചിമുറിയിൽ ഒളിക്യാമറ; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, പണം തട്ടാൻ ശ്രമം
Feb 18, 2026 03:38 PM | By Anusree vc

ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി പ്രമുഖ കന്നഡ സീരിയൽ നടി രംഗത്ത്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നിൽ നിന്ന് പണം തട്ടാൻ ശ്രമം നടക്കുന്നതായി 32-കാരിയായ നടി ബംഗളൂരു സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തന്റെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ അജ്ഞാതർ, വലിയ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. സൈബർ ക്രൈം വിഭാഗം ഐടി ആക്ട് പ്രകാരം കേസെടുത്ത് ഒളിക്യാമറ സ്ഥാപിച്ചവരെയും ഭീഷണിക്ക് പിന്നിലുള്ളവരെയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

ബംഗ്ലൂരുലിലെ ഒരു ഇൻഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുക്കാൻ നടിയെത്തിയിരുന്നു. അജ്ഞാതനായ ഒരാള്‍ തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

ഫെബ്രുവരി ആറിനും ഫെബ്രുവരി 13നും ഇടയിലുള്ള ദിവസമാണ് സംഭവം നടന്നത് എന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി ഏഴിന് സ്റ്റേഡിയത്തിലെ സ്‍ത്രീകളുുടെ ശുചിമുരി ഉപയോഗിച്ചിരുന്നു. അന്നായിരിക്കണം ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അയാള്‍ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. നടിയുടെ അക്കൗണ്ടാണെന്ന് കരുതി നടിയുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ഇയാള്‍ വീഡിയോ അയച്ചത്. പിന്നാലെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് നടി പരാതിപ്പെട്ടതായി പൊലീസ് പറയുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ എഫ്എൈആര്‍ രജിസ്റ്റര്‍ ചെയ്‍ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Hidden camera in Kannada serial actress's washroom; Attempt to extort money by recording private scenes

Next TV

Related Stories
'നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

Apr 17, 2026 04:46 PM

'നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

'നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ്...

Read More >>
വിജയ് ചിത്രം 'ജനനായകൻ' ചോർത്തിയ ഫ്രീലാൻസ് എഡിറ്റർ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത് പേര്‍

Apr 16, 2026 05:33 PM

വിജയ് ചിത്രം 'ജനനായകൻ' ചോർത്തിയ ഫ്രീലാൻസ് എഡിറ്റർ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത് പേര്‍

വിജയ് ചിത്രം 'ജനനായകൻ' ചോർത്തിയ ഫ്രീലാൻസ് എഡിറ്റർ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത്...

Read More >>
നടി തമന്നയ്ക്ക് തിരിച്ചടി; പരസ്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഹൈക്കോടതി തള്ളി

Apr 16, 2026 05:26 PM

നടി തമന്നയ്ക്ക് തിരിച്ചടി; പരസ്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഹൈക്കോടതി തള്ളി

നടി തമന്നയ്ക്ക് തിരിച്ചടി; പരസ്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup