---
title: "'അഞ്ച് കല്യാണം സാരി മാറുന്നത് പോലെയല്ലേ'; നടി രേഖ രതീഷിനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ"
english_title: "Kalamandalam Sathyabhama makes abusive remarks against actress Rekha Ratheesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342419/kalamandalam-sathyabhama-makes-abusive-remarks-against-actress-rekha-ratheesh"
published_at: "2026-02-17T11:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994090bf1e10_movie2.jpg"
keywords: []
---

# 'അഞ്ച് കല്യാണം സാരി മാറുന്നത് പോലെയല്ലേ'; നടി രേഖ രതീഷിനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

> **Lead Summary:** **[[moviemax.in] ] **സോഷ്യൽ മീഡിയ വഴിയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ സഹായം തേടിയ നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ രംഗത്തെത്തി.

## Article Content

**[[moviemax.in] ] **സോഷ്യൽ മീഡിയ വഴിയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ സഹായം തേടിയ നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ രംഗത്തെത്തി.

താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും യൂട്യൂബ് ചാനലുകൾ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ആരോപിച്ച് രേഖ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് സത്യഭാമയുടെ വിവാദ പരാമർശങ്ങൾ.

സാരി മാറുന്നതുപോലെ വിവാഹങ്ങൾ കഴിച്ചാൽ ആളുകൾ പ്രതികരിക്കുമെന്നും, കുറച്ചുനാൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് രേഖയ്ക്ക് നല്ലതെന്നുമാണ് സത്യഭാമ ഉപദേശിച്ചത്.

എന്തിനാണ് ഇത്രയധികം ടെൻഷൻ അടിക്കുന്നതെന്നും കേരളത്തിൽ ആദ്യമായാണോ ഒരു സ്ത്രീ സൈബർ ബുള്ളിയിംഗ് നേരിടുന്നതെന്നും സത്യഭാമ ചോദിച്ചു. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ കഴിയുന്ന തനിക്ക് ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകന്റെ ഉത്തരവാദിത്തമുണ്ടെന്നും, എന്നാൽ ചില യൂട്യൂബർമാർ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് രേഖ തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.

മോശം ക്യാപ്ഷനുകൾ നൽകി തന്നെ തേജോവധം ചെയ്യുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഇക്കൂട്ടരായിരിക്കുമെന്നും താരം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഈ പരാതിയെ തീർത്തും നിസ്സാരവൽക്കരിക്കുന്ന രീതിയിലാണ് സത്യഭാമയുടെ പ്രതികരണം വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342419/kalamandalam-sathyabhama-makes-abusive-remarks-against-actress-rekha-ratheesh)